ഇടവക വാർത്തകൾ
അയർലന്റിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22-23 ന്.~~~~~ ടിപ്പറേറി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലന്റിലെ ടിപ്പറേറി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലന്റിലെ ആദ്യ ദേവാലയമാണ്. 2024 നവംബർ 22-23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ...