സൺഡേ സ്കൂൾ ദിനാചരണം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുവൈറ്റ് സെൻ്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ സൺഡേ സ്കൂൾ ദിനാചരണം ഭക്തിപൂർവ്വവും ആഘോഷപൂർവ്വവും നടന്നു.
വിശ്വാസത്തിന്റെ പാരമ്പര്യവും ക്രിസ്തീയ മൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്ന സൺഡേ സ്കൂളിന്റെ മഹത്തായ സേവനത്തെ ഓർമ്മപ്പെടുത്തുകയും വിദ്യാർത്ഥികളുടെ ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ദിനാചരണം വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്. പഴയ നിയമ വചനവായനയ്ക്ക് സൺഡേ സ്കൂൾ വിദ്യാർത്ഥികളായ എയ്ഞ്ചലീന സാറാ ജോൺ, ആൻ മറിയ ജോസീ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയുടെ വിവിധ ശുശ്രൂഷകളിലും സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ആരാധനയെ കൂടുതൽ ആത്മീയമാക്കുന്ന ശ്രുതിമധുരമായ ഗാനങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആലപിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം സൺഡേ സ്കൂൾ ദിനപ്രാർത്ഥനയ്ക്ക് കുമാരി ഷാരോൺ ജോർജ്ജും സൺഡേ സ്കൂൾ ദിന പ്രതിജ്ഞയ്ക്ക് ബേവിൻ പി. ബിജോയും നേതൃത്വം നൽകി.
സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജിനേഷ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ശ്രീമതി ജിൻസി ജിസ്, സെക്രട്ടറി ശ്രീമതി ലൗലി അനിൽ എന്നിവരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തത് പരിപാടികൾക്ക് കൂടുതൽ ഭംഗി നൽകി. അവരുടെ നേതൃത്വവും സാന്നിധ്യവും ദിനാചരണത്തെ അനുഗ്രഹീതമാക്കി.
വിദ്യാർത്ഥികളുടെ ആത്മാർത്ഥ പങ്കാളിത്തവും ഭക്തിപൂർവ്വമായ സേവനവും ദിനാചരണത്തിന് പ്രത്യേക ഭംഗി നൽകി. ദൈവകൃപയാൽ ഈ ദിനാചരണം എല്ലാവർക്കും ആത്മീയ സന്തോഷവും പ്രചോദനവും നൽകുന്ന അനുഭവമായി മാറി.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളായി വാങ്ങിപ്പോയവർക്ക് വേണ്ടി ധൂപപ്രാർത്ഥന നടത്തി.
സകല മരിച്ചുപോയവരേയും ഓർക്കുന്ന ആനീദോ ഞായറാഴ്ച്ചയുടെ ഭാഗമായി സുലൈബിക്കത്ത് സെമിത്തേരിയിൽ നടന്ന ചടങ്ങിനു മഹാ ഇടവക വികാരിയും പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോർജ്ജ് പറക്കൽ , സഹവികാരിയും പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായ ഫാ. മാത്യു തോമസ്, ഫാ. ആൽവിൻ ജോർജ് എന്നിവർ നേതൃത്വം നല്കി.
മഹാ ഇടവക വിശ്വാസികൾ, ആത്മീയ സംഘടനാ പ്രവർത്തകർ, യുവജന പ്രസ്ഥാനം പ്രവർത്തകർ എന്നിവർ സന്നിഹാതരായിരുന്നു.

ചെങ്ങന്നൂർ ഭദ്രാസനത്തിലെ കുട്ടംപേരൂർ സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലെ, സെന്റ് ജോസഫ് സീനിയർ സിറ്റിസൺ ഫോറം അംഗങ്ങൾ വികാരി, ഫാ.പി. സി തോമസ്, പ്രാർത്ഥനയോടെ കൂനൻ കുരിശ് തീർത്ഥാടനകേന്ദ്രത്തിൽ. വന്ദ്യ ബെന്യാമിൻ തോമസ് റമ്പാച്ചൻ പള്ളിയെ കുറിച്ച് ചരിത്രപരമായ ക്ലാസ്സ് നയിച്ചു.

സ്നേഹ സംഗമവും ചാരെ പദ്ധതിയുടെ ഉദ്ഘാടനവും ഫെബ്രുവരി 15 ഞായറാഴ്ച നെറ്റിത്തൊഴു സെന്റ് ഗ്രിഗോറിയോസ് കരുണാ ഭവനിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലബാർ ഭദ്രാസനം
സൺഡേ സ്കൂൾ പ്രസ്ഥാനം
മലബാർ ഭദ്രാസന പാലക്കാട് മേഖല അധ്യാപക സംഗമവും അനുമോദനവും 2026 ഫെബ്രുവരി 14

കുട്ടികൺവെൻഷൻ
ഓർമ്മപ്പെടുത്തലും ആയി
Drawing Competition🏅
കുട്ടികൾക്കായി ഈ ഞായറാഴ്ച പാച്ചിറ താബോർ സെന്റ് മേരീസ് സൺഡേസ്കൂളിൽ🌞
കോട്ടയം ഭദ്രസന ശതോത്തര ജൂബിലി വർഷത്തിലെ ഭദ്രസന കൺവെൻഷൻ പാമ്പാടി കത്തിഡ്രലിൽ
നടക്കും.
ഇതോടനുബന്ധിച്ചു ഫെബ്രുവരി 20 വെള്ളിയാഴ്ച്ച സന്ധ്യയിലെ സുവിശേഷമഹായോഗം കുട്ടികൺവെൻഷൻ ആയി അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ക്രമികരിച്ചിരിക്കുന്നു.
ഇതിന്റെ പ്രചരണാർത്ഥo പാച്ചിറ താബോർ സെന്റ് മേരീസ് സൺഡേസ്കൂളിൽ subjunior, junior, senior വിഭാഗങ്ങളിലായി drawing, colouring competition നടത്തും.
ഫെബ്രുവരി 20 വെള്ളിയാഴ്ച 5 മണിക്ക് പാച്ചിറ പള്ളിയിൽ നിന്നും പാമ്പാടി സെന്റ് ജോൺസ് കത്തിഡ്രലിലേക്കു, കുട്ടി കൺവെൻഷനിൽ പങ്കെടുക്കുവാൻ ഉള്ള കുട്ടികളെയും കൊണ്ട് വാഹനങ്ങൾ പുറപ്പെടും.



OCYM Germany 2026 Year Program Inauguration
With gratitude to God, we joyfully inaugurate the OCYM Germany 2026 Year Program, marking the beginning of a new year of fellowship, faith, and service.
8 February 2026
3:00 PM CET | 2:00 PM GMT | 7:30 PM IST
Online | Zoom
Inauguration:
H.E. Zachariah Mar Nicholovos
Metropolitan, Northeast American Diocese
Presidential Address:
H.E. Abraham Mar Stephanos
Metropolitan, UK–Europe & Africa Diocese

Brahmavar Diocese-MMVS
Annual conference
Cultural program and Sahaya Hastham

Brahmavar Diocese -MMVS
Annual conference held at Aramana. H G Yakob Mar Elias Thirumeni presided the meeting.
More than 300 members of Martha Mariam Samajam were attended from Goa, South Canara, N R Pura, Brahmavar, Coorg, Kannur, Kasaragod Region.

St. Mary’s Indian Orthodox Cathedral Bahrain Choir Facebook & YouTube account Inauguration
SMIOC Choir


Winners of Youth Fest 2026 from, St. John’s Orthodox Youth Movement
Held on February 01, 2026 at Mar Gregorios Orthodox Church, Janakpuri
1st Prize – Choir Competition
1st Prize – Essay Writing: Abbey Thom Sunil
2nd Prize – Bible Quiz: Sam Jacob & Besta Babu
3rd Prize – Bible Reference (E): Angelin Mariam Daniel
Proud moment for our parish youth! YouthFest2026

തടാകം ക്രിസ്തു ശിഷ്യ ആശ്രമം നവതി ആഘോഷത്തിന് പരിശുദ്ധ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു

MGOCSM Education Orientation Program -2026
പത്താം ക്ലാസ്സിലേക്കും പ്ലസ് വണിലേക്കും പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ള PRE – SSLC & POST- SSLC EDUCATION ORIENTATION PROGRAM കോട്ടയം MGOCSM സ്റ്റുഡന്റ് സെന്ററിൽ നടക്കും. ഓരോ വിഷയത്തിലെയും പ്രഗത്ഭരായ അധ്യാപകരും ട്രെയിനേഴ്സും ഓരോ പഠനവിഷയവും എങ്ങനെ പഠിക്കണമെന്നും, പരീക്ഷയിൽ എങ്ങനെ വിജയം നേടണമെന്നും പരിശീലനം നൽകുന്നു. പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 ഏപ്രിൽ 12 – 17 വരെയും, പ്ലസ് വണ്ണിലേക്കു ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 ഏപ്രിൽ 26- മെയ് 01 വരെയും ആയിരിക്കും ക്ലാസുകൾ നടക്കുക.
FOR PRE – SSLC REGISTRATION : https://www.cofee.life/events/pre-sslc-education-orientation-program-2026/evnt_mfObmIjKX64679
FOR POST – SSLC REGISTRATION : https://www.cofee.life/events/post-sslc-education-orientation-program-2026/evnt_YxWYhwsICQ9528
സീറ്റുകൾ പരിമിതം.
അവസാന തീയതി : ഫെബ്രുവരി 28

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
അഖില മലങ്കര ബാലസമാജം
കേന്ദ്ര നേതൃത്വം പരിശീലന ക്യാമ്പ് 2026 ഫെബ്രുവരി 14 ശനിയാഴ്ച മൗണ്ട് താബോർ ദയറാ പത്തനാപുരം


St. Gregorios Orthodox Christian Youth Movement Kuwait
One day Conference
2026 February

മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉത്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി.
സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് നടന്ന ചടങ്ങിൽ മഹാ ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ് അദ്ധ്യക്ഷത വഹിച്ചു. മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി സ്വാഗതവും, കൺവീനർ ജോർജ്ജ് ഐസക്ക് കൃതഞ്ജതയും രേഖപ്പെടുത്തി. റവ.ഫാ. ഗീവർഗീസ് ജോൺ, മഹാ ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇടവക സെക്രട്ടറി ജേക്കബ് റോയി, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ജുബിൻ പി. ഉമ്മൻ, മാർ ബസേലിയോസ് മൂവ്മെന്റ് സെക്രട്ടറി റെനി ഫിലിപ്പ്, ട്രഷറാർ തോമസ്‌കുട്ടി ജോസഫ്, ജോയിന്റ് സെക്രട്ടറി സജിമോൻ തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി ടോണി ഫിലിപ്പ്, പ്രയർ സെക്രട്ടറി ബിജു ഐപ്പ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ 15 വർഷം സംഘടനാംഗത്വം പൂർത്തിയാക്കിയവർക്ക് മെമെന്റോ നൽകി ആദരിച്ചു.

സെന്റ് തോമസ് ഓർത്തഡോൿസ് വൈദീക സംഘം റിട്ടയേർഡ് പ്രീസ്റ്റസ് ഫെല്ലോഷിപ്പ് വാർഷിക സമ്മേളനവും കുടുംബസംഗമവും ക്ലീലേദാലോഹോ’ 2026 ഫെബ്രുവരി 11 ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ
വാർത്ത : സാജു സ്റ്റീഫൻ, ബിജു മെഴുവേലി, നിഷ ജോൺ, ഫാ. ജേക്കബ് കല്ലിച്ചേത്ത്