എം.ഓ.സി ടിവി ടീം: അപേക്ഷ ക്ഷണിക്കുന്നു

മലങ്കര ഓർത്തഡോൿസ് സഭയുടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന എം.ഓ.സി ടിവിയെ ഏറ്റവും അപ്ഡേറ്റഡ് ആയ വെബ്‌സൈറ്റായി പിന്തുണച്ച എല്ലാവർക്കും നന്ദി. ഞങ്ങളുടെ ടീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു വാർത്തകൾ നിങ്ങളിൽ എത്തിക്കുന്നു. കൂടുതൽ ആൾക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ഭാഗമായി ഞങ്ങളോട് സഹകരിച്ചു സജീവമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ താഴെകാണുന്ന ഇമെയിൽ അഡ്രസ്സിൽ വിശദവിവരങ്ങൾ എത്രയും വേഗം അയച്ചു തരിക. പേര്, സ്ഥലം, ഇടവക, ഇപ്പോഴത്തെ സ്ഥലം, ഫോട്ടോ, ടെലഫോൺ നമ്പർ, ഇമെയിൽ ഐഡി, വാട്സ് അപ്പ് നമ്പർ എന്നിവയാണ് വേണ്ടത്. വെബ്സൈറ്റ് നെ പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതാണ്. moctvmosc@gmail.com

മലങ്കര സഭാ തര്‍ക്കം: കട്ടച്ചിറ പള്ളി പൂട്ടിക്കാൻ സർക്കാർ ഒത്താശയോടെ ശ്രമം നടക്കുന്നു

ആലപ്പുഴ: കായംകുളത്തെ കട്ടച്ചിറ പള്ളി പൂട്ടിക്കാൻ സർക്കാർ ഒത്താശയോടെ പാത്രിയാർക്കീസ് വിഭാഗം ശ്രമിക്കുന്നുവെന്ന് ഓര്‍ത്ത‍ോക്സ് വിഭാഗം ആരോപിച്ചു. വിധി നടപ്പാക്കി എന്ന് സർക്കാർ വരുത്തി തീർക്കുകയാണെന്നും കോടതി അനുവദിക്കാത്ത ആളുകളെ പള്ളിയിൽ കയറ്റുകയാണെന്നും മാവേലിക്കര ഭദ്രാസനാധിപന്‍ അലക്സിയോസ് മാർ യൗബേബിയോസ് മെത്രാപൊലീത്ത  കുറ്റപ്പെടുത്തി. യാക്കോബായ വിഭാ​ഗത്തെ ജില്ലാ ഭരണകൂടം സഹായിക്കുകയാണ്. കട്ടച്ചിറ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നതെന്നും  മെത്രാപൊലീത്ത പറഞ്ഞു.144 ലംഘിക്കാൻ പോലും സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നും മെത്രാപൊലീത്തകുറ്റപ്പെടുത്തി.ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ്  സമയത്ത് ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി  വന്ന വിധി സർക്കാർ  വേഗത്തിൽ നടപ്പാക്കി.  എന്നാൽ ഇപ്പോൾ ആ തിടുക്കം കാണുന്നില്ലെന്ന് ഓർത്തോഡോക്സ് സഭാ സെക്രട്ടറി ബിജു  ഉമ്മൻ  പറഞ്ഞു.വീണ്ടും ഒരു ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന നീതി  നിഷേധങ്ങൾക്കെതിരെ സഭാമക്കൾ പ്രതികരിക്കും. പാലായിൽ മാത്രമല്ല ഉപതെരെഞ്ഞെടുപ്പ് നടക്കുകയെന്നും ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.

പ്രളയദുരന്തമേഖലയിൽ സഭ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും

പ്രളയദുരന്ത മേഖലയിൽ മലങ്കര ഓർത്തഡോക്സ്‌ സഭ 15 കോടിയുടെ പുനരുദ്ധാരണപദ്ധതികൾ നടപ്പിലാക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ . മരിച്ചവരുടെ ആശ്രിതർക്കും ,കൃഷിയിടവും വളർത്തു മൃഗങ്ങളും നഷ്ടമായവർക്കും ,വീടുകൾ തകർന്നവർക്കും സഹായമെത്തിക്കും . പി വി അൻവർ എം ൽ എ , ത്രിതല പഞ്ചായത്തു അംഗങ്ങൾ എന്നിവരുമായി ആലോചിച്ചു അർഹരായവരെ കണ്ടെത്തും . പ്രളയദുരന്തം ഉണ്ടായ നിലമ്പൂർ , കവളപ്പാറ മേഖലകൾ പരിശുദ്ധ കാതോലിക്ക ബാവ സന്ദർശിക്കുകയും , ദുരന്തബാധിതരെ സമാശ്വസിപ്പിക്കുയും ചെയ്തു .

പ്രളയദുരിതാശ്വാസം : മാതൃകയായി റോയ് സ്കറിയ

മനാമ : നിലമ്പൂരിലെ പ്രളയബാധിതർക്ക് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി ശ്രീ. റോയ് സ്കറിയ നിലമ്പൂർ വഴിക്കടവ് വില്ലേജിൽ തൻറെ പേരിൽ ഉള്ള #40സെൻറ് വസ്തു ഭവനരഹിതരായ #എട്ടുപേർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു . നിലമ്പൂർ എംഎൽഎ ശ്രീ. പി വി അൻവറിന്റെ നേതൃത്വത്തിലുള്ള #റീബിൽഡ്നിലമ്പൂർ #ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഇൗ കരഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി നിലമ്പൂർ തഹസിൽദാർ ശ്രീ. മുരളീധരൻ അറിയിക്കുകയുണ്ടായി. . പ്രളയത്തിൽ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരിൽ കാണാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തയ്യാറായതെന്ന് ശ്രീ. റോയ് സ്കറിയ…

മലങ്കര അസോസിയേഷന്‍ ജനുവരി 3-ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു അടിയന്തര യോഗം  ജനുവരി 3 വ്യാഴാഴ്ച 11മണിക്ക് കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കൂടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അറിയിച്ചു രജിസ്‌ട്രേഷന്‍ രാവിലെ 9 30ന് ആരംഭിക്കും സഭയിലെ പള്ളികളില്‍നിന്നും ജനസംഖ്യം  അനുപാതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വൈദികരും ആത്മീയരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത് സഭയുടെ തലവന്‍ പരിശുദ്ധ കാതോലിക്കാബാവ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റമര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരാറുള്ളത് മലങ്കര സഭാ കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും കീഴ്‌കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളും അവളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉണ്ടായി വന്നിട്ടുള്ള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരിലൂടെ സഭയ്ക്കും സമൂഹത്തിനും കൃത്യമായി ബോധവല്‍ക്കരണം നല്‍കുന്നതിനു വേണ്ടിയാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നത് എന്ന സെക്രട്ടറി അറിയിച്ചു മൂന്നിന്…

ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം: സുനിൽ കെ.ബേബി മാത്തൂർ

“ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”.വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. ആർഭാട ലഹരിയിൽ ആഘോഷങ്ങളായി മാത്രം മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ പ്രസക്തി വളരെയാണ്. സഹജീവികളെ സ്നേഹിക്കുവാനും അവർക്കായി ഉരുകി തീരുവനും തന്റെ പ്രവർത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപിറവി വെറും ആഘോഷമായി മാറുമ്പോൾ നാം ഒരു പുനർവിചിന്തനം നടത്തേണ്ട സമയമാണ്. യേശു ക്രിസ്തു ജനിക്കേണ്ടത്‌ നമ്മുടെ ഉള്ളിലാണ്. എങ്കിൽ മാത്രമേ ക്രിസ്ത്യാനി എന്ന പേരിനു നമുക്ക് അര്ഹതയുള്ളൂ. അങ്ങനെ ആകുമ്പോൾ ക്രിസ്തുവിനായി ജീവിതം മാറ്റപ്പെടും. ക്രിസ്തുവിന്റെ അനുകാരി എന്ന ലേബലിൽ കവിഞ്ഞു അദ്ദേഹം നയിച്ച ജീവിതത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കുവാനും പ്രാവർത്തികമാക്കാനും സാധിക്കുന്നുണ്ടോ? ആത്മപരിശോധന നടത്തേണ്ട സമയമാണിത്. പാപത്തിൽ കഴിഞ്ഞിരുന്ന…

കോതമം​ഗലം പള്ളി തർക്കം: വാർത്തകൾ

കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ശ്രമിച്ചിട്ടും പുരോഹിതനു പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു പുതിയ ഹർജി. കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം തുടരുകയാണ്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് സംഘർഷ പശ്ചാത്തലം തുടരുന്നത്. ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് ക���ടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം…

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽകെ.ബേബി മാത്തൂർ

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് ജഡമെടുക്കുന്നത് കണ്ട് അത്ഭുത സ്തബ്ധരായി നിൽക്കുന്നു. അനേകായിരങ്ങൾ ആഗ്രഹിച്ച ആ മഹാഭാഗ്യം ലഭിച്ചത് എളിമയുടെയും വിനയത്തിന്റെയും മകുടോദാഹരണമായ കന്യകയ്ക്ക്. അസംഭവ്യമെന്ന് കരുതിയത് ദൈവഹിതമായാൽ സാധ്യമെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മഹാസംഭവം. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം. അതിനായി നമ്മുടെ ജീവിതത്തെ പാകപെടുത്താം. ആത്മീയ ചൈതന്യം സ്വാംശീകരിക്കാം. ഡിസംബർ 1 മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി ലോകരക്ഷകന്റെ വരവ് ലോകമെങ്ങും ആഘോഷിക്കും. തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്റെ സ്നേഹം നാം…

പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള പന്തൽ കാൽനാട്ട് കർമ്മത്തിനും അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിച്ചു പരുമല സെമിനാരി മാനേജർ എം സി കുര്യാക്കോസ് പെരുന്നാൾ ക്രമീകരണത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു. Posted by GregorianTV on Thursday, October 4, 2018