മാർപാപ്പായ്ക്ക് കേരളത്തനിമ വിളങ്ങുന്ന ആറൻമുള കണ്ണാടി സമ്മാനിച്ചു
മലങ്കരസഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വത്തിക്കാനിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി മാർപാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്താമാരായ ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റാണ് വത്തിക്കാനിൽ കൂടിക്കാഴ്ച്ചയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്....