പ്രളയദുരിതാശ്വാസം : മാതൃകയായി റോയ് സ്കറിയ

മനാമ : നിലമ്പൂരിലെ പ്രളയബാധിതർക്ക് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി ശ്രീ. റോയ് സ്കറിയ നിലമ്പൂർ വഴിക്കടവ് വില്ലേജിൽ തൻറെ പേരിൽ ഉള്ള #40സെൻറ് വസ്തു ഭവനരഹിതരായ #എട്ടുപേർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു . നിലമ്പൂർ എംഎൽഎ ശ്രീ. പി വി അൻവറിന്റെ നേതൃത്വത്തിലുള്ള #റീബിൽഡ്നിലമ്പൂർ #ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഇൗ കരഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി നിലമ്പൂർ തഹസിൽദാർ ശ്രീ. മുരളീധരൻ അറിയിക്കുകയുണ്ടായി. . പ്രളയത്തിൽ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരിൽ കാണാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തയ്യാറായതെന്ന് ശ്രീ. റോയ് സ്കറിയ…

പരിശുദ്ധ കാതോലിക്കാ ബാവായേയും അഭി.തിരുമേനിമാരേയും സ്വീകരിച്ചു

മലങ്കര ഓർത്തഡോകസ് സുറിയാനി സഭയുടെ ബാഹ്യകേരളഭദ്രാസന വൈദികരുടെ 8-മത് വാർഷീക സമ്മേളനത്തിനായി കർണ്ണാടകത്തിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയ പരിശുദ്ധ കാതോലിക്കാ ബാവായേയും അഭി.തിരുമേനിമാരേയും ബ്രഹ്മ വാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് തിരുമേനിയും സംഘവും സ്വീകരിച്ചു.

മീനടം സെന്റ് ജോൺസ് ദേവാലയം കൂദാശ

മീനടം സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയം ഓഗ്സ്റ് 28 29തീയതികളിൽ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ കൂദാശ ചെയ്യപ്പെടുന്നു.

മലയാളം പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം

മലയാള മിഷന്റെ ആഭിമുഖ്യത്തിൽ ST. JOSEPH’S ORTHODOX CHURCH, TUGHLAKABAD ൽ വച്ച് നടത്തി വരുന്ന മലയാളം പഠനകേന്ദ്രത്തിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ആഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 12:00 ന് കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. Chairman Rev. Fr.Paul Thomas അദ്ധ്യക്ഷത വഹിച്ചു, ഡൽഹി മലയാളം മിഷൻ വൈസ് പ്രസി ഡന്റ് Mr. O.Shaji Kumar പഠനോൽസവം ഉത്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ Mrs.Suja Rajendran ആശംസകൾ അർപ്പിച്ചു.