പ്രളയദുരന്തമേഖലയിൽ സഭ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും

പ്രളയദുരന്ത മേഖലയിൽ മലങ്കര ഓർത്തഡോക്സ്‌ സഭ 15 കോടിയുടെ പുനരുദ്ധാരണപദ്ധതികൾ നടപ്പിലാക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ . മരിച്ചവരുടെ ആശ്രിതർക്കും ,കൃഷിയിടവും വളർത്തു മൃഗങ്ങളും നഷ്ടമായവർക്കും ,വീടുകൾ തകർന്നവർക്കും സഹായമെത്തിക്കും . പി വി അൻവർ എം ൽ എ , ത്രിതല പഞ്ചായത്തു അംഗങ്ങൾ എന്നിവരുമായി ആലോചിച്ചു അർഹരായവരെ കണ്ടെത്തും . പ്രളയദുരന്തം ഉണ്ടായ നിലമ്പൂർ , കവളപ്പാറ മേഖലകൾ പരിശുദ്ധ കാതോലിക്ക ബാവ സന്ദർശിക്കുകയും , ദുരന്തബാധിതരെ സമാശ്വസിപ്പിക്കുയും ചെയ്തു .

കിണർ റീചാർജ്ജിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം

ആർത്താറ്റ് കുന്നംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ഭരണസമിതിയുടെ ആഭിമുഖ്യത്തിലും കുന്നംകുളം ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ സഹകരണത്തിലും ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നിർമ്മിച്ച കിണർ റീചാർജ്ജിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി: സീതാ രവീന്ദ്രൻ നിർവഹിച്ചു. ഉദ്ഘാടന വേളയിൽ നഗരസഭയുടെ നിർദ്ദേശങ്ങൾ അറിയിക്കുന്നതിനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒരു യോഗം വിളിച്ചു കൂടിയതിനു ശേഷം ഈ പള്ളിയിലാണ് ആദ്യമായി ആയി യൂണിറ്റ് ആരംഭിച്ച് മാതൃക കാണിച്ചതെന്ന് ചെയർപേഴ്സൺ സംസാരിച്ചു. കാര്യ പരിപാടികൾക്ക് വികാരി ഫാ.സ്റ്റീഫൻ ജോർജ്ജ്, സഹവികാരി ഫാ.മാത്യൂസ്.കെ. ബർസൗമ, നഗരസഭ സെക്രട്ടറി ശ്രീ കെ.കെ.മനോജ് ,വാർഡ് കൗൺസിലർ ശ്രീമതി.മിഷ സെബാസ്റ്റ്യൻ, കുന്നംകുളം ഭദ്രാസന പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി ശ്രീ.എഡ് വി സഖറിയ കൂടാതെ പള്ളി ഭാരവാഹികളായ കൈസ്ഥാനി പി.പി.പൗലോസ് ,സെക്രട്ടറി എൻ.ഐ.കുരിയാക്കോസ് എന്നിവർ അടങ്ങിയ ഭരണസമിതി നേതൃത്വം നൽകി.