മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 841 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യോഗം ബജറ്റ് അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ സഭയുടെ ബജറ്റ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രതിബിംബിക്കുന്ന വാര്‍ഷിക രേഖയാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം’ ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ…

ഗീവർഗീസ് മാർ കൂറിലോസിന്‌ പുരസ്‌കാരം

യു.എൻ സാമ്പത്തിക, സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ള്യു.എച്ച്.ഐയുടെ പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്കാരത്തിന് ഓർത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അർഹനായി. ഔദ്യോഗിക പ്രവർത്തന മേഖലയ്ക്കു പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങൾക്കാണ് ഡബ്ള്യു.എച്ച്.ഐ ഗോൾഡൻ ലാന്റേൺ പുരസ്കാരം. https://www.mathrubhumi.com/news/india/whi-golden-lantern-award-1.5608157

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം പാത്രിയര്‍ക്കീസ് വിഭാഗം ഹര്‍ജി തള്ളി

സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ട്രിബ്യൂണല്‍നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇത് കേസു കൊടുത്തവര്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. വരിക്കോലി, കണ്യാട്ടുനിരപ്പ്, പെരുമ്പാവൂര്‍, കടമറ്റം, വട്ടായി മുതലായി, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന് കോടതി വിധിച്ചിരിക്കുന്ന പള്ളികളില്‍പെട്ട പാത്രിയര്‍ക്കീസ് അനുഭാവികളായ 138 പേര്‍ ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്ര, കേരള സര്‍ക്കാരുകളും, കേരളത്തിലെ പോലീസ് മേധാവിയും, പരിശുദ്ധ കാതോലിക്കാ ബാവായും ആയിരുന്നു പ്രതികള്‍. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും വിസമ്മിതിച്ചുകൊണ്ടാണ് കോടതിയുടെ രണ്ടംഗ ബഞ്ച് ഹര്‍ജി തള്ളിയത്.…

കാൽകഴുകൽ ശുശ്രുഷകൾ

അഹമ്മദാബാദ് സെന്റ് മേരീസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ കാൽകഴുകൽ ശുശ്രുഷകൾക്ക് ഇടവക മെത്രപൊലീത്ത അഭി. ഗീവര്ഗീസ് മാർ യൂലിയോസ്‌ തിരുമേനി യുടെ മഹനീയ കർമികത്വത്തിൽലും വികാരി ജോർജ് എബ്രഹാം അച്ഛന്റെയും , സഹ വികാരി ജെയ്സൺ അച്ഛന്റെ യും സഹ കർമികത്വത്തിലും നടത്തപ്പെട്ടു.“കർത്താവ് പ്രവർത്തിയാൽ പഠിപ്പിച്ചതും ശ്ലൈഹീക കാലം മുതൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടത്തപ്പെടുന്നതുമായ വിനയത്തിന്റെ ശുശ്രൂഷയാണ് ഇത്. തങ്ങളിൽ ആരാണ് വലിയവൻ എന്ന തന്റെ ശിഷ്യൻമാരുടെ തർക്കത്തിൽ കർത്താവ് കാണിച്ചു കൊടുത്ത വലിയ ഒരു മഹത്വത്തിന്റെ മാതൃകയാണ് ഇത്. മഹാപുരോഹിതൻ തന്റെ മക്കളുടെ കാലു കഴുകി ചുംബിക്കുന്നത് എത്രയോ മഹനീയ പ്രവർത്തിയാണ്. “തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും”. ഇന്ന് മനുഷ്യരിൽ വലിയവൻ ആർ എന്ന് ചിന്തിച്ച് പരസ്പരം മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു നമ്മുക്ക് യഥാർത്ഥ മാതൃകയാകുന്നു. വിനയത്തിന്റെ അതി ശ്രേഷ്ഠമായ മാതൃക….…

ബാവാ തിരുമേനിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി.

കെ. പി ബേബി നിര്യാതനായി

എം. ഒ സി ടിവി എഡിറ്റർ സുനിൽ കെ. ബേബിയുടെ പിതാവ് ആണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് തുമ്പമൺ ഏറം സെന്റ് ജോർജ് പള്ളിയിൽ നടക്കും.

മദ്രാസ് ഭദ്രാസന മര്‍ത്തമറിയം സമാജ വാര്‍ഷിക ധ്യാനം

മദ്രാസ് ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 28 ഞായറാഴ്ച 3 മണിക്ക് സൂം ഓണ്‍ലൈന്‍ മുഖാന്തിരം നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കും. സമാജം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. എം. പി. ജേക്കബ് അധ്യക്ഷത വഹിക്കും. ഭദ്രാസനത്തിലെ ചെന്നൈ, കോയമ്പത്തൂര്‍, ആന്‍ഡമാന്‍സ്, ഫാര്‍ ഈസ്റ്റ് മേഖലകളിലെ എല്ലാ വൈദീകരും സമാജാംഗങ്ങളും ധ്യാനയോഗത്തില്‍ പങ്കുചേരും.