17-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവർഷന്റെ പ്രഥമ ആലോചനാ യോഗം ചെങ്ങന്നൂർ ബഥേൽ അരമനയിൽ നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസുകൊണ്ട് അധ്യക്ഷത വഹിച്ചു.ഫെബ്രുവരി 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കൺവെൻഷൻ നടത്തുവാൻ തീരുമാനമെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി ജനറൽ കൺവീനറായും, ഭദ്രാസന സുവിശേഷ സംഘം ഡയറക്ടർ ഫാ. ഡോ. നൈനാൻ കെ ജോർജ്, ഭദ്രാസന വൈദിക സംഘം സെക്രടറി ഫാ. ബിനു ജോയി എന്നിവർ ജോയിന്റ് കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപപ്പെടുത്തുകയും, കമ്മിറ്റി ചെയർമാൻ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിയച്ചൻ ഏവരെയും സ്വാഗതം ചെയ്യുകയും ഭദ്രാസന കൗൺസിൽ അംഗം ഫാ. മത്തായി സഖറിയ ഏവർക്കും കൃതജ്ഞത അറിയിച്ചു. ഭദ്രാസന പി. ആർ. ഒ. ശ്രീ. ജോർജ്ജ് വർഗ്ഗീസ് യോഗ മിനിറ്റ്സ് അവതരിപ്പിച്ചു. ഭദ്രാസന…
Category: Christian News
ചർച്ചയിൽ ഓർത്തഡോൿസ് സഭ പങ്കെടുക്കില്ല
അഡീഷണൽ ചീഫ് സെക്രട്ടറി ഇന്ന് വിളിച്ചു ചേർത്തിരിക്കുന്ന ചർച്ചയിൽ ഓർത്തഡോൿസ് സഭ പങ്കെടുക്കില്ല.
പ്രളയദുരന്തമേഖലയിൽ സഭ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും
പ്രളയദുരന്ത മേഖലയിൽ മലങ്കര ഓർത്തഡോക്സ് സഭ 15 കോടിയുടെ പുനരുദ്ധാരണപദ്ധതികൾ നടപ്പിലാക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ . മരിച്ചവരുടെ ആശ്രിതർക്കും ,കൃഷിയിടവും വളർത്തു മൃഗങ്ങളും നഷ്ടമായവർക്കും ,വീടുകൾ തകർന്നവർക്കും സഹായമെത്തിക്കും . പി വി അൻവർ എം ൽ എ , ത്രിതല പഞ്ചായത്തു അംഗങ്ങൾ എന്നിവരുമായി ആലോചിച്ചു അർഹരായവരെ കണ്ടെത്തും . പ്രളയദുരന്തം ഉണ്ടായ നിലമ്പൂർ , കവളപ്പാറ മേഖലകൾ പരിശുദ്ധ കാതോലിക്ക ബാവ സന്ദർശിക്കുകയും , ദുരന്തബാധിതരെ സമാശ്വസിപ്പിക്കുയും ചെയ്തു .
പ്രളയദുരിതാശ്വാസം : മാതൃകയായി റോയ് സ്കറിയ
മനാമ : നിലമ്പൂരിലെ പ്രളയബാധിതർക്ക് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി ശ്രീ. റോയ് സ്കറിയ നിലമ്പൂർ വഴിക്കടവ് വില്ലേജിൽ തൻറെ പേരിൽ ഉള്ള #40സെൻറ് വസ്തു ഭവനരഹിതരായ #എട്ടുപേർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു . നിലമ്പൂർ എംഎൽഎ ശ്രീ. പി വി അൻവറിന്റെ നേതൃത്വത്തിലുള്ള #റീബിൽഡ്നിലമ്പൂർ #ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഇൗ കരഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി നിലമ്പൂർ തഹസിൽദാർ ശ്രീ. മുരളീധരൻ അറിയിക്കുകയുണ്ടായി. . പ്രളയത്തിൽ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരിൽ കാണാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തയ്യാറായതെന്ന് ശ്രീ. റോയ് സ്കറിയ…
മലങ്കര അസോസിയേഷന്‍ ജനുവരി 3-ന്
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു അടിയന്തര യോഗം ജനുവരി 3 വ്യാഴാഴ്ച 11മണിക്ക് കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കൂടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അറിയിച്ചു രജിസ്‌ട്രേഷന്‍ രാവിലെ 9 30ന് ആരംഭിക്കും സഭയിലെ പള്ളികളില്‍നിന്നും ജനസംഖ്യം അനുപാതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വൈദികരും ആത്മീയരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത് സഭയുടെ തലവന്‍ പരിശുദ്ധ കാതോലിക്കാബാവ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റമര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരാറുള്ളത് മലങ്കര സഭാ കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും കീഴ്‌കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളും അവളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉണ്ടായി വന്നിട്ടുള്ള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരിലൂടെ സഭയ്ക്കും സമൂഹത്തിനും കൃത്യമായി ബോധവല്‍ക്കരണം നല്‍കുന്നതിനു വേണ്ടിയാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നത് എന്ന സെക്രട്ടറി അറിയിച്ചു മൂന്നിന്…