ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ നിന്ന് മലങ്കരസഭയെ പുറത്താക്കിയെന്ന വാർത്ത വ്യാജം.
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത വ്യാജമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭയെന്നത് 7 സഭകളുടെ ഒരു കൂട്ടായ്മയാണ്. അതിൽ അറബ് ലീഗ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന മിഡിൽ ഈസ്റ്റിലെ 3 സഭാ തലവൻമാർ മാത്രം പങ്കെടുത്ത ഒരു യോഗത്തെ എങ്ങനെയാണ് ഓറിയന്റൽ സഭകളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാൻ കഴിയുക? അന്ത്യോഖ്യൻ, കോപ്റ്റിക് പാത്രിയർക്കീസുമാരും ലബനോനിലെ അർമേനിയൻ സഭയുടെ തലവനുമാണ് യോഗത്തിലുണ്ടായിരുന്നത്. പ്രധാന അർമേനിയൻ സഭയായ എച്ച്മിയാഡ്സനിലെ അപ്പൊസ്തോലിക സഭയോ, എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, എറിട്രിയൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോ ഈ യോഗത്തിൽ പങ്കാളികളല്ല.
ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ഒരു കുറിപ്പാണല്ലോ ഈ വ്യാജ വാർത്തയുടെ ആധാരം. ആ കുറിപ്പ് പരിശോധനക്കെടുത്താൽപ്പോലും അതിൽ എവിടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ നിന്ന് പുറത്താക്കിയതായി പറയുന്നില്ല. അപ്പോൾ പിന്നെ ഈ വ്യാജ വാർത്തയുടെ ഉറവിടം പകൽ പോലെ വ്യക്തമാണ്. മലങ്കരസഭയെ വിഭജിച്ച് നേട്ടം കൊയ്യാൻ അന്ത്യോഖ്യൻ പാത്രിയർക്കീസ് നടത്തുന്ന ക്രൈസ്തവ വിരുദ്ധ നിലപാടായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാൻ കഴിയൂ. ഭാരതസഭയെ വൈദേശിക നുകത്തിൽ കെട്ടാനുള്ള ശ്രമങ്ങങ്ങളെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നും തുറന്നുകാട്ടിയിട്ടുള്ളവരാണ് മാധ്യമങ്ങൾ. അവരിൽ ചിലർ ഇത്തവണ വക്രബുദ്ധിയിൽ വീണ് അബദ്ധത്തിൽപ്പെട്ടിരിക്കുന്നു. റേറ്റിംഗ് മത്സരങ്ങളുടെ സമ്മർദ്ധങ്ങളെ അതിജീവിച്ച് സത്യം ജനങ്ങളെ അറിയിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.


പരിശുദ്ധനായ വട്ടശ്ശേരി തിരുമേനി മുതൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവ തിരുമേനി വരെയുള്ള പിതാക്കന്മാരുടെ ജീവിതവും പ്രാർത്ഥനയും കണ്ണുനീരും മലങ്കര സഭയിലെ ശാശ്വതമായ സമാധാനത്തിനു വേണ്ടി മാത്രമായിരുന്നു. അവരാരും ക്രിസ്തുവിന്റെ സുവിശേഷം അറിയാത്തവരാണ് എന്ന് നാം കരുതുന്നില്ല: അഭി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത.
Malankara Orthodox Church
Sahodharan Project
Meeting on 21st May 2025 at Dedvalogam
Kottayam
Diocesan Cordinator From Bombay Diocese

മലങ്കരയുടെ താപസജ്യോതിസ് ഭാഗ്യസ്‌മരണാർഹനായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പതിനൊന്നാം ഓർമ്മപെരുന്നാൾ:
പത്തനാപുരം മൗണ്ട് താബോർ ദയറാ – മെയ് 26.
പരിശുദ്ധ പിതാവിന്റെ ഓർമ്മപ്പെരുന്നാളിലേക്ക് മലങ്കര സഭ

പത്തനാപുരം മൗണ്ട് താബോർ ദയറാ :
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ആയിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-മത് ശ്രാദ്ധപ്പെരുന്നാൾ കൊടിയേറ്റ്..

കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 2023 & 2024 ആർത്താറ്റ് അരമനയിലെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ സ്മാരക മന്ദിരത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. ബഥനി ആശ്രമം മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി. അനുമോദനം സന്ദേശം നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുന്നംകുളം ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. ജോണ്‍ ഐസക്, ഫാ. വി.എം. ശമുവേല്‍, ഫാ.തോമസ് ചാണ്ടി, ഫാ.ജോസഫ് ജോര്‍ജ്ജ്, ഫാ. കുരിയോക്കോസ് ജോണ്‍സണ്‍, സണ്‍ഡേ സ്കൂള്‍ ഭദ്രാസന ഡയറക്ടര്‍ ഡോ. കെ.സി. ലോഫ് സണ്‍, സണ്‍ഡേ സ്കൂള്‍ ഭദ്രാസന സെക്രട്ടറി ശ്രി. സ്റ്റീഫന്‍ പുലിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസനം
കോട്ടയം ഭദ്രാസന ശതോത്തര സുവർണ്ണ ജൂബിലി
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ വജ്ര ജൂബിലി
ലോഗോ മത്സരം
അവസാന തീയതി 2025 ജൂൺ 4

മലങ്കര ഓർത്തഡോക്സ് ചർച്ച്, സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനം
ഭദ്രാസന ഫാമിലി യൂത്ത് കോൺഫ്രൻസ് 2025
ജൂലൈ 16 മുതൽ 19 വരെ

We are filled with joy and gratitude as we witness the fulfilment of a vision first seen by H.G. Job Mar Philoxenos, of blessed memory, in 2008. That vision has now come to life with the opening of our new music facility in 2025. DOCIB Studios was officially inaugurated on 21 May 2025 by the blessed hands of our Diocesan Metropolitan, H.G. Dr. Youhanon Mar Demetrios, and assisted by the Delhi-NCR priests of the Diocese.
This studio has been thoughtfully designed to nurture creativity, inspire worship, and harness the transformative power of sound to uplift our spirits in unity. We deeply appreciate the unwavering support that has brought us to this milestone and eagerly look forward to the many heartfelt journeys of expression that will unfold within these walls.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്