മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 841 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യോഗം ബജറ്റ് അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ സഭയുടെ ബജറ്റ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രതിബിംബിക്കുന്ന വാര്‍ഷിക രേഖയാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം’ ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ…

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം പാത്രിയര്‍ക്കീസ് വിഭാഗം ഹര്‍ജി തള്ളി

സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ട്രിബ്യൂണല്‍നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇത് കേസു കൊടുത്തവര്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. വരിക്കോലി, കണ്യാട്ടുനിരപ്പ്, പെരുമ്പാവൂര്‍, കടമറ്റം, വട്ടായി മുതലായി, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന് കോടതി വിധിച്ചിരിക്കുന്ന പള്ളികളില്‍പെട്ട പാത്രിയര്‍ക്കീസ് അനുഭാവികളായ 138 പേര്‍ ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്ര, കേരള സര്‍ക്കാരുകളും, കേരളത്തിലെ പോലീസ് മേധാവിയും, പരിശുദ്ധ കാതോലിക്കാ ബാവായും ആയിരുന്നു പ്രതികള്‍. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും വിസമ്മിതിച്ചുകൊണ്ടാണ് കോടതിയുടെ രണ്ടംഗ ബഞ്ച് ഹര്‍ജി തള്ളിയത്.…

ഇന്ന് നാല്പതാം വെള്ളി

സഭയുടെ ദേവാലയങ്ങളിൽ ഇന്ന് 40 നോമ്പിന് സമാപനം കുറിച്ചുകൊണ്ട് നാല്പതാം വെള്ളി ആചരിക്കുന്നു. ✝️ നാല്പതാം വെള്ളിയാഴ്ച ✝️ എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ് 2) നാല്പതുദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഒര്‍മ്മയാണു.. 3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍െറ മേല്‍ ആധിപത്യം സ്ഥാപിച്ചദിവസമാണു ഇത് 4) സാത്താനും അവന്‍റെ അനുയായികളും ഇന്നും വചനത്തെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു സഭയേയും സഭാതനയരേയും ചതിക്കുഴിയിൽ ചാടിക്കുവാന്‍ സാധിക്കുമെന്നുള്ള വ്യാമോഹത്തില്‍ ഓടിനടക്കുന്നുണ്ട് അതിനാൽ ജാഗരൂഗരായിരിക്കണമെന്നും അതിനെതിരായി ഉപവാസവും പ്രാര്‍ത്ഥനയും ആകുന്ന ആയുധമെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു. നാല്പതു എന്ന സംഖ്യയുടെ പ്രാധാന്യം .1) നോഹയുടെ കാലത്തു നാല്പതു രാവും പകലും മഴയുണ്ടായി.2) ഇസ്രായേല്ക്കാര്‍…