മലങ്കര സഭയ്ക്ക് 4 പുതിയ മെത്രാൻമാർ

നിയുക്ത എപ്പിസ്കോപ്പാ സ്ഥാനികള്‍ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം V. Rev. Thomas Paul RambanLaity- 1892 (227 +1665)Priests- 894 (136+758) Fr. Eldose AliasLaity – 1380 (163+1217)Priests – 811 (125+686) Fr. Samji T GeorgeLaity- 1507 (181+1326)Priests – 717 (134+583) Fr. Shibu Venad MathaiPriests -703 (157+546)Laity – 1263 (199+1064) V. Rev. Yakob Thomas RambanPriests -608 (92+516)Laity – 1434 (161+1273) Fr. Anish K SamPriests -520 (105+415)Laity- 1287 (158+1129) വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നാളെ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വേദിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മഗൃഹമായ ചാത്തുരുത്തി തറവാട്ടിൽ നിന്ന് എത്തിച്ച പരിശുദ്ധന്റെ ഛായാചിത്രം വെട്ടിക്കൽ ദയറായിൽ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പതാക ഘോഷയാത്ര മലങ്കരസഭയുടെ പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ മലങ്കര നസ്രാണി പള്ളിയോഗം. പതാക ഘോഷയാത്രക്ക് മലങ്കരസഭയുടെ പോരാട്ടഭൂമിയായ കോലഞ്ചേരി സെൻ്റ് പീറേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകിയപ്പോൾ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പതാക ഘോഷയാത്ര ഫ്ലാഗ് ഓഫ് II കൊരട്ടി സിയോൻ സെമിനാരി അഭി ഡോ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ അരമനയിൽ സ്വീകരിച്ചു. മലങ്കര നസ്രാണി പള്ളിയോഗം 2026 പതാകാ ഘോഷയാത്ര – കൊരട്ടി അരമനയില് നിന്നും മുളന്തുരുത്തിയിലേക്ക് വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന…

മെത്രാൻ തെരഞ്ഞെടുപ്പ്

സഭയുടെ അസോസിയേഷൻ ഓഗസ്റ്റ് 27 ന് പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മസ്ഥലമായ മുളന്തുരുത്തിയിൽ വച്ചു നടക്കുന്നു. അതിൽ അസോസിയേഷൻ അംഗങ്ങൾക്കു മാത്രമേ പങ്കാളികളാകുവാൻ സാധിക്കുകയുള്ളു. സാധാരണക്കാരായ സഭാ അംഗങ്ങൾക്കു ഒരു അവസരം ഒരുക്കുകയാണ്. അത് വിനിയോഗിച്ച് നിങ്ങൾ പങ്കെടുക്കുക. 4 പേർക്ക് വരെ നിങ്ങൾക്ക് വോട്ട് ചെയ്യാം. https://www.facebook.com/share/p/1DYvqgwiup

മലങ്കരസഭാ സുന്നഹദോസ് സമാപിച്ചു

സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണ. മലങ്കരസഭാ സുന്നഹദോസ് സമാപിച്ചു കോട്ടയം : ലഹരിമാഫിയയെ തുടച്ച് നീക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ച് മലങ്കരസഭാ സുന്നഹദോസ്. അധ്യാപികമാർ വരെ ലഹരിസംഘത്തിന്റെ ഭാഗമായി മാറുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാർഥികളെയും, യുവസമൂഹത്തെയും ലഹരിവലയിൽ പെടാതെ സംരക്ഷിക്കുവാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സുന്നഹദോസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മയക്കുമരുന്നിന് പുറമേ മദ്യലഭ്യത കുറയ്ക്കുവാനുള്ള തീവ്രശ്രമങ്ങളും സർക്കാരിൽ നിന്നുണ്ടാകണമെന്ന് സുന്നഹദോസ് പ്രത്യാശ പ്രകടിപ്പിച്ചു.മലങ്കരസഭയുടെ വിദേശ ഭദ്രാസനങ്ങളിലെ വിദ്യാർഥികൾക്ക് വൈദിക വിദ്യാഭ്യാസം നടത്തുന്നതിനായി ഇന്ത്യയ്ക്ക് പുറത്ത് വൈദിക സെമിനാരി ആരംഭിക്കുന്നതിനുള്ള പഠനത്തിനായി മെത്രാപ്പോലീത്താമാരുടെ സമിതിയെ ചുമതലപ്പെടുത്തി. ഇക്വഡോർ, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ സഭ നടത്തുന്ന മിഷൻ പ്രവർത്തനങ്ങളെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മദ്രാസ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ മിഷന്റെ ചുമതല ഏഷ്യാ-പസഫിക്ക്…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഇതോടൊപ്പം അസോസിയേഷൻയോഗസ്ഥലത്തും, സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mosc.in ) ലിസ്റ്റ് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിൽ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4243 പ്രതിനിധികൾ പങ്കെടുക്കും. മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ പരുമല തിരുമേനിക്ക് ജൻമം നൽകിയ മുളന്തുരുത്തിയുടെ പുണ്യഭൂമിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുന്നത്. ലിസ്റ്റിലേക്കുള്ള ലിങ്ക് : https://mosc.in/downloads/malankara-association-2026 വാർത്ത :…

കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആത്മീയ പ്രസ്ഥാനങ്ങൾക്കും സഭാ സ്ഥാപനങ്ങൾക്കും അനുവദിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വി.കൂദാശ. അരമന അസി.മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ മുഖ്യകാർമ്മികത്വം വഹിച്ചു. മാനേജർ ഫാ.യാക്കോബ് റമ്പാൻ സഹകാർമ്മികനായി. ഡെപ്യൂട്ടി സെക്രട്ടറി ശ്രീ.പി.യു കുര്യൻ, ദേവലോകം അരമന ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആത്മീയ പ്രസ്ഥാനങ്ങൾക്കും സഭാ സ്ഥാപനങ്ങൾക്കും അനുവദിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു. ദേവലോകത്ത് വൈദിക സംഘത്തിന് പുതിയ ഓഫീസ് അനുവദിച്ചു. പ. ബാവാ തിരുമേനി താക്കോൽ കൈമാറി. വിശ്വാസവും വചനവും ഒരുമിക്കുന്ന ആത്മീയ സംഗമം; ലാങ്കസ്റ്റർ ഒരുങ്ങി ക്രൈസ്തവ ജീവിതം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. ഈ ലോകത്തിന്റേതായ വഴികളിൽ, അതിന്റെ തിരക്കുകളിൽ സദാ വ്യാപൃതരായിരിക്കുന്ന നമുക്ക് ദൈവവചന കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും കുടുംബബന്ധങ്ങളെ…

നേട്ടം / പുരസ്‌കാരം / ആദരിച്ചു

കേരള ഗവണ്മെന്റ് ഹൈക്കോടതി സ്പെഷ്യൽ ഗവണ്മെന്റ് പ്ലീഡർ ആയി നിയമിച്ച അഡ്വക്കേറ്റ്. ബിജു സി ഏബ്രാഹം. മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ അംഗവും, മൂളന്തുരുത്തി വെട്ടിക്കൽ ചക്കാലക്കൽ കുടുംബാംഗവുമാണ്….! Toronto Ontario, Canadaയിൽ വെച്ചു നടന്ന IPAC canada യുടെ 50-ാo മത് National conference-ൽ poster present ചെയ്യാൻ അവസരം ലഭിച്ചMrs. Deepa Mathew; St.Mary ‘s Orthodox Church Edakkattuvayal സഭാംഗമാണ്. ഭർത്താവ് എൽദോ ജോൺ, മകൾ – എമെറ എൽദോ. 2013-ൽ കാനഡയിലേക്കുകുടിയേറിയ ദീപ 2021 മുതൽ Infection Control Practitioner ആയി ജോലി ചെയ്തു വരുന്നു. ദീപ അവതരിപ്പിച്ച Presentation Abstract Canadian Journal of Infection Control-ൽ പ്രസിദീകരിക്കുന്നതാണ്.ഇപ്പോൾ London University-യിൽ ഉപരിപഠനം നടത്തുന്ന ദീപ, പിറവം St.Mary’s Orthodox Syrian Cathedral ഇടവകാംഗങ്ങൾ ആയ ചേറയ്ക്കൽ മാത്യുവിൻ്റേയും ലില്ലിയുടേയും…

കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കരസഭയുടെ സ്ഥാപക പിതാവ് വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാദമുദ്ര പതിഞ്ഞ കൊടുങ്ങല്ലൂർ മുസിരിസ് പട്ടണത്തിൽ ആ പിതാവിന്റെ നിത്യസ്മരണക്കായി മാർത്തോമ്മൻ സ്മൃതിമന്ദിരം ഉയരുന്നു. ട്രാനോഡ് ബിൽഡേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് പ്രതിനിധി പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് നിർമ്മാണ കരാർ ഏറ്റുവാങ്ങി. 12 മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കപ്പെടും. മലങ്കരസഭയുടെ മുൻ അൽമായ ട്രസ്റ്റി യശശരീരനായ ശ്രീ.എം.ജി.ജോർജ് മുത്തൂറ്റ് സഭയ്ക്കായി നൽകിയ സ്ഥലത്താണ് ചരിത്രസ്മാരകം ഉയരുന്നത്. ഒരു കാലത്ത് വി.മാർത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംശയിച്ചിരുന്നവർ പോലും ഇന്ന് ആ പാരമ്പര്യത്തെ അംഗീകരിക്കുന്നു എന്നതിൽ എക്കാലത്തും ആ പാരമ്പര്യത്തെ അഭംഗുരം കാത്തുസൂക്ഷിച്ച മലങ്കര സഭ അഭിമാനിക്കുന്നു. മാർത്തോമ്മായുടെ മക്കളായി ഒരുമിച്ച് ചേർന്ന് ഒരുമിച്ച് വളരുവാൻ നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ 2026 ജൂലൈ 3 -രാജ്യത്തിന്റെ നിയമത്തെ , ആ രാജ്യത്തെ സുപ്രീം കോടതിയെ ഒരു സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ…

ശ്ലീഹാ നോമ്പ് നാളെ സമാപിക്കും

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പള്ളികളിൽ ശ്ലീഹാ നോമ്പ് നാളെ സമാപിക്കും. പള്ളികളിൽ രാവിലെ പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും നടക്കും.