കുടുംബ സംഗമം നടത്തി

ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന്റെ അഞ്ചാം ദിവസം റവ. ഫാ. ജേക്കബ് കല്ലിട്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെട്ടു. പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുടുംബ സംഗമം ജേക്കബ് ബേബി അച്ചൻ ഉദ്ഘാടനം ചെയ്തു. തുടർന്ന്‌ അനുഗ്രഹ പ്രഭാഷണം നൽകിയത് റവ.ഡീക്കൻ ജോബ് സാം മാത്യു.

പിണറായി വിജയനെ അഭിനന്ദിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും കേരളീയ സമൂഹം നല്‍കിയ ആദരവാണ് ഈ വലിയ വിജയമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ ദേഹവിയോഗത്തിൽ സഭയുടെ അനുശോചനം

കഴിഞ്ഞ ദിവസം ആന്തരിച്ച മുൻമന്ത്രിയും മലങ്കര സഭയുടെ ഉറ്റതോഴനുമായിരുന്ന ശ്രീ : ആർ. ബാലകൃഷ്ണപിള്ളയുടെ വസതിയിൽ, മലങ്കര സഭയുടെ കണ്ടനാട് വെസ് ഭദ്രാസനാധിപൻ അഭി ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയും, പരിശുദ്ധ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയും സന്ദർശിക്കുകയും, മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെയും പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെയും അനുശോചനം കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. മലങ്കര സഭയും ആർ ബാലകൃഷ്ണപിള്ള സാറുമായുള്ള ഉണ്ടായിരുന്ന ആഴമേറിയ ദ്യഡബന്ധവും, മലങ്കര സഭയോടുള്ള കരുതലും എക്കാലവും സ്മരിക്കപ്പെടുമെന്നു അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പറഞ്ഞു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു

മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ( 103 )കാലം ചെയ്തു. പുലർച്ചെ 1.15 ന് ആയിരുന്നു അന്ത്യം. കബറടക്കം നാളെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പും ആയിരുന്ന ആത്മീയ ആചാര്യൻ ആയിരുന്നു അദ്ദേഹം. 2018 ൽ രാജ്യം പത്മഭുഷൻ നൽകി ആദരിച്ചു

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

സഭയുടെ പള്ളികളിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമുചിതമായി ആചരിക്കുന്നു. പെരുന്നാളിന് കൊടിയേറി. പുതുപ്പള്ളി, ചന്ദനപ്പള്ളി, മൈലപ്ര, തുമ്പമൺ ഏറം തുടങ്ങി സഭയുടെ പള്ളികളിലെല്ലാം 6, 7, 8 തീയതികളിലാണ് പ്രധാന പെരുനാൾ.

തെയോ മീഡിയ ഓവർസീസ് കോഓർഡിനേറ്റർ

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ മാവേലിക്കര ഭദ്രാസനത്തിന്റെ മാദ്ധ്യമ വിഭാഗമായ തെയോ മീഡിയയുടെ ഓവർസീസ് കോഓർഡിനേറ്ററായി പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവകാംഗവും ,ചെട്ടികുളങ്ങര സെന്റ് ജോൺസ് യുവജനപ്രസ്ഥാന അംഗവുമായ ഡിജു ജോണിനെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി നിയമിച്ചു . ഞങ്ങളുടെ (മലങ്കര ഓർത്തഡോൿസ്‌ ചർച്ച് ടിവിയുടെ) കറസ്‌പോണ്ടന്റ് ആണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 841 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യോഗം ബജറ്റ് അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ സഭയുടെ ബജറ്റ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രതിബിംബിക്കുന്ന വാര്‍ഷിക രേഖയാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം’ ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ…