കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ നവീകരിച്ച വി. ഗീവർഗീസ് സഹദായുടെ കുരിശടി കൂദാശ..

മദ്രാസ് ഭദ്രാസനത്തിലെ മേട്ടുപ്പാളയം സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രുഷകൾക്ക് മുഖ്യ കാർമ്മകത്വം വഹിച്ചു. ഇടവക വികാരി ഫാ. സുജിൻ വർഗ്ഗീസ് മാപ്പിള, ഫാ. ഷിനു ചെറിയാൻ, ഫാ. ലിജു സാമൂവൽ, ഫാ. ജിബിൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പെരുന്നാൾ ക്രമീകരങ്ങൾക്ക് ട്രസ്റ്റീ ബാബു പണിക്കർ, സെക്രട്ടറി ബിന്നി ജോൺ എന്നിവർ നേതൃത്വം നൽകി.

സിങ്കപ്പൂർ, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ഇടവക അംഗങ്ങൾ വികാരി, ഫാ.ജോബി പ്രാർത്ഥനയോടെ കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രത്തിൽ. വന്ദ്യ ബെന്യാമിൻ റമ്പാച്ചൻ പള്ളിയെ കുറിച്ച് ചരിത്രപരമായ ക്ലാസ്സ് നടത്തി.

പുറ്റാനിൽ യോഹന്നാൻ കത്തനാർ സ്മാരക മന്ദിരം കൂദാശ ചെയ്തു.
സുദീർഘമായ 62 സംവത്സരക്കാലം പെരിയാമ്പ്ര സെൻ്റ് ജോർജ് പള്ളിയിൽ ഇടവക പട്ടത്വ ശുശ്രൂഷ നിർവ്വഹിച്ച ഇടവകയുടെ ആത്മീയ പിതാവായിരുന്ന മല്പാനച്ചൻ പുറ്റാനിൽ ദിവ്യശ്രീ യോഹന്നാൻ കത്തനാരുടെ സ്മരണാർത്ഥം പണികഴിപ്പിച്ച വൈദിക മന്ദിരത്തിൻ്റെ (റസിഡൻഷ്യൽ കോംപ്ലക്സ്) കൂദാശയും സമർപ്പണവും ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് നിർവ്വഹിച്ചു.
വന്ദ്യ വല്ല്യച്ചൻ്റെ നാമധേയത്തിൽ ഇടവകയിൽ ഒരു സ്മാരക മന്ദിരം നിർമിക്കണമെന്ന ഇടവക ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം വികാരി ഫാ.എം. ജേക്കബ് ഇടവക ശുശ്രൂഷയിലെ ഇച്ഛാശക്തിയോടെയുള്ള ഭരണനൈപുണ്യ മികവുകൂടി ചേർന്നപ്പോൾ, 2025 ജനുവരി മാസം 19-ാം തീയതി അടിസ്ഥാനശില പാകി നിർമ്മാണ പ്രവർത്തനം ആരംഭിച്ച 1200 Sq.Ft. വിസ്തൃതിയുള്ള (Basement + G F) പ്രസ്തുത മന്ദിരത്തിൻ്റെ പണികൾ 10 മാസം കൊണ്ട് പൂർത്തീകരിച്ച് കൂദാശ നിർവഹിക്കുവാൻ സാധിച്ചു.
വികാരി ഫാ.എം ജേക്കബിനൊപ്പം റവ. ഫാ. മാത്യൂസ് ചെമ്മനാപ്പാടം, റവ. ഫാ. ജോവിൻ ജോഷി എന്നീ വൈദീകർ പുതിയ മന്ദിരത്തിൻ്റെ കൂദാശ കർമ്മത്തിൽ സഹകാർമ്മികരായി

ദീപ്ത സ്മരണ ദീപശിഖ പ്രയാണം പത്തനാപുരം ദയറായിൽ നിന്നും കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലേക്ക്

വാകത്താനം – പുത്തൻചന്ത സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകപള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചതിനു ശേഷം കോട്ടയം ഭദ്രാസനാധിപനായ അഭി.ഡോ . യൂഹാനോന് മാര് ദിയസ്കോറോസ് മെത്രാപ്പോലീത്ത സി. ജോൺ കോറെപ്പിസ്കോപ്പായെ പൊന്നാടയണിയിച്ച് ആദരിച്ചു. സഭയുടെ അത്മായ ട്രസ്റ്റി ശ്രീ. റോണി വര്ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന് എന്നിവരും ചടങ്ങില് പങ്കുകൊണ്ടു.

മുളന്തുരുത്തി മാർത്തോമ്മൻ പള്ളി 900 വർഷ ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 900 കിഡ്നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ധനസഹായം വരിക്കോലി ഗ്രിഗോറിയൻ സൗജന്യ ഡയാലിസിസ് സെന്ററിന് വികാരി റവ.ഫാ.ദീപു ജോബ് ഡേവിസ് കൈമാറിയപ്പോൾ

ലെസ്സ്റ്റർ
മെസ്തൂസോ സീസൺ 4
2025, സമാപിച്ചു
സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലെസ്റ്റർ ആഭിമുഖ്യത്തിൽ മുൻ യുകെ ഭദ്രാസന അധിപൻ മക്കോ റിയോസ് തിരുമേനിയുടെ ഓർമ്മയ്ക്കായി നടത്തിയ മെസ്തോസോ സീസൺ ഫോർ കോയർ കോമ്പറ്റീഷൻ നവംബർ മാസം 29 ആം തീയതി ശനിയാഴ്ച ലെസ്റ്റർ സിഡർ അക്കാദമി വച്ച് വിജയകരമായി നടത്തപ്പെടുകയുണ്ടായി. ഇടവക വികാരി ഫാ. ജോസൻ ജോണിന്റെ അധ്യക്ഷതയിൽ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിനോയ് ജോഷ്വാ മിസ്തുസാ സീസൺ ഫോർ ഉദ്ഘാടനം ചെയ്യുകയും ഇടവക വൈദികൻ ഫാ. ടോം ജേക്കബ് ആശംസ പ്രസംഗം നടത്തുകയും ചെയ്തു ചടങ്ങിൽ ഇടവക സെക്രട്ടറി ലിബിൻ വർഗീസ് സ്വാഗതവും ഇടവക ട്രസ്റ്റീ വിൽസൺ ബെന്നി നന്ദിയും പറഞ്ഞു. യുകെയിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നും 24 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി അതിൽനിന്ന് ഒന്നുമുതൽ ആറു വരെ സ്ഥാനക്കാർക്ക് സമ്മാനം കൊടുക്കുകയുണ്ടായി…
1 st Prize
St :Peters&St:Pauls,IOC East KENT(A10)
2 nd ::
St:George IOC MANCHESTER(A 4)
3rd;;
St:Marys IOC, NW London
(A15)
4 th: St. Gregorios IOC, Leeds (A11)
5 th: St Mary’s IOC, Bristol (A12)
6 th: St. George IOC, City Of London (A2)

മലങ്കര ഓർത്തഡോൿസ് സഭയുടെ കൊഴുവല്ലൂർ സെന്റ്. ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സെന്റർ ഇടവകയുടെ പുനരുദ്ധരിച്ച വി. ത്രോണോസിന്റെ കൂദാശ കർമ്മം ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ മാത്യൂസ് മാർ തീമോത്തിയോസ് തിരു മനസ്സുകൊണ്ട് നിർവഹിച്ചു.

ചെങ്കോട്ട :മാർ ഗ്രിഗോറിയോസ് മിഷൻ ഇടവകയിലെ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു.
ചെങ്കോട്ട മിഷൻ സെന്റർ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 14,15 തീയതികളിൽ ഭക്തി ആദരപൂർവ്വം കൊണ്ടാടി.
കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും ഭദ്രാസനത്തിലെ വന്ദ്യ വൈദിക ശ്രേഷ്ഠരുടെയും ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ വിശ്വാസികളുടെയും സാന്നിധ്യം പെരുന്നാളിൽ അനുഗ്രഹമായി. പെരുന്നാളിനോട് അനുബന്ധിച്ച് നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ പഠനോപകരണം വിതരണം ചെയ്യുകയുണ്ടായി. പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവക വിദ്യാർഥികൾക്ക് അവാർഡ് നൽകി. പെരുന്നാളിനോട് അനുബന്ധിച്ചുള്ളതായ സന്ധ്യ നമസ്കാരത്തിനും വിശുദ്ധ റാസക്കും വചന ശുശ്രൂഷയ്ക്കും ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ നേതൃത്വം നൽകി സഭ മാനേജിങ് കമ്മറ്റി അംഗം ഫാ. ജോസഫ് മാത്യു ഇളമ്പൽ, ഭദ്രാസന കൗൺസിൽ അംഗം ഫാ. വൈ എസ് ഗീവർഗീസ്, ഫാ. ജോൺ വർഗീസ്, ഫാ. എം ജോക്കബ്, ഫാ. ജേക്കബ് ജോയ്, ഫാ. ആശിഷ് ജെയിംസ്, ഫാ. മോൻസി ഫിലിപ്പ്, ഫാ. റോണി ആർ ജോൺ, ഭദ്രാസന കൗൺസിൽ അംഗം ഷാജിമോൻ ചാക്കോ, ഇടവക വികാരി ഫാ.സിജോ കെ. ശാമുവൽ, മിഷൻ സെക്രട്ടറി സി. കുഞ്ഞുമോൻ തുടങ്ങിയവർ സംബന്ധിച്ചു.

കൊട്ടാരക്കര- പുനലൂർ ഭദ്രാസനത്തിലെ രണ്ട് കുടുംബം മാത്രമുള്ള ഏറ്റവും ചെറിയ ദേവാലയമായ
അമ്പനാട് ,സെന്റ്. ജോർജ് ഓർത്തഡോൿസ് ഇടവകയിലെ പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ബെസലേൽ റമ്പാച്ചന്റെ മുഖ്യകാർമികത്വത്തിൽ ഭംഗിയായി കൊണ്ടാടി. ഫാ.പി.എം.ജോൺ കൊറസ്പ്പിസ്കോപ്പാ, ഫാ.തോമസ് മുട്ടുവെൽ കൊറസ്പ്പിസ്കോപ്പാ,ഇടവക വികാരി ഫാ സിജോ.കെ. സാമുവേൽ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ ഭദ്രസനങ്ങളിൽ നിന്നുമുള്ള ഇടവകകളിൽ നിന്ന് വന്ന വിശ്വാസികൾ പങ്കെടുത്തു
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്