ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു

മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ( 103 )കാലം ചെയ്തു. പുലർച്ചെ 1.15 ന് ആയിരുന്നു അന്ത്യം. കബറടക്കം നാളെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പും ആയിരുന്ന ആത്മീയ ആചാര്യൻ ആയിരുന്നു അദ്ദേഹം. 2018 ൽ രാജ്യം പത്മഭുഷൻ നൽകി ആദരിച്ചു

ഷിനു ഷിബു നിര്യാതനായി

കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ ശുശ്രുഷക സംഘം മുൻ മീഡിയ കോർഡിനേറ്റർ ആയിരുന്ന ഷിനു ഷിബു ( 19 yrs ) നിര്യാതനായി പിന്നീട് പുനലൂർ പേപ്പർമിൽ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തപ്പെടും.

ആശാ മാത്യു നിര്യാതയായി

കുവൈറ്റ്‌ : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതയായി. കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്. കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗവും, കുവൈറ്റിലെ ഇബ്ൻസിന അൽ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സുമായിരുന്നു പരേത. മക്കൾ : ജോഹാൻ, റെബേക്ക സംസ്കാരം നാളെ (19-04-2021) ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

സാറാ കുട്ടി ജോർജ് നിര്യാതയായി

വരിഞ്ഞവിള ബംഗ്ലാവിൽവി കെ ജോർജ്ജ് മുതലാളിയുടെ ഭാര്യയും,കോതമംഗലം ചീരക തോട്ടത്തിൽ പരേതനായ വന്ദ്യ ദിവ്യശ്രീ യാക്കോബ് കോർ എപ്പിസ്കോപ്പയുടെ മകളുമായ സാറാ കുട്ടി ജോർജ് (82) നിര്യാതയായി.സംസ്കാര ശുശ്രൂഷ 10/04/2021നാലുമണിക്ക് വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. ഫാ. കോശി ജോർജ് വരിഞ്ഞവിള മകനാണ്.

എം. എം മാത്യൂസ് ഓലിക്കൽ കൊറേപ്പിസ്കോപ്പ നിര്യാതനായി

പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയും,അതിലുപരി പരിശുദ്ധ ബാവായോടൊപ്പം പിറവം പള്ളിയിൽ വച്ചു ക്രൂരമായി മർദ്ദനമേറ്റദേഹവും മായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികൻ വന്ദ്യഎം. എം മാത്യൂസ് ഓലിക്കൽ കൊറേപ്പിസ്കോപ്പ നിര്യാതനായി

ജി .നൈനാൻ കോറെപ്പിസ്കോപ്പ നിര്യാതനായി

മാവേലിക്കര ഭദ്രാസനത്തിലെസീനിയർ വൈദികൻ വന്ദ്യ ജി .നൈനാൻ കോറെപ്പിസ്കോപ്പ നിര്യാതനായി . ഭൗതികശരീരം ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും,തുടർന്ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ നടത്തപ്പെടുന്നതുമാണ്.

ഫാ. ജോൺ ഫിലിപ്പ് നിര്യാതനായി

തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദികൻ പുനലൂർ കരവാളൂർ വടക്കേ അറ്റത്ത് (കുരിപ്പുഴ വീട്ടിൽ )റവ ഫാ ജോൺ ഫിലിപ്പ് (രാജൻ അച്ചൻ- 62 ) കർത്താവിൽ നിദ്രപ്രാപിച്ചു .സംസ്‌കാരം പിന്നീട്‌ .അഞ്ചൽ സെന്റ് ജോർജ്ജ് തീർത്ഥാടന ഓർത്തഡോക്സ്‌ വലിയപള്ളി വികാരിയായിരുന്നു .കരവാളൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.ഭാര്യ :ഡെയ്സി ജോൺ.മക്കൾ :ജ്യോതിഷ്, എലിസബത്ത്. മരുമക്കൾ :അമൃത, രഞ്ജിത്

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ നിര്യാതനായി

ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്കോപ്പയും മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ (85 ) ന്യൂയോർക്കിലെ ഹണ്ടിംഗ്ടൺ ഹോസ്പിറ്റലിൽവച്ച് നിര്യാതനായി 50 വർഷങ്ങൾക്ക് മുൻപ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അമേരിക്കയിൽ ആദ്യമായി ഇടവകകൾ രൂപീകരിക്കുവാൻ നിയമിതനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ ജനിച്ചു. പുത്തൻകാവിൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സിൽ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സിൽ ശെമ്മാശുപട്ടം (കോറൂയോ) നൽകി. 1957 ഡിസംബർ എട്ടിന് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന് യവ്പ്പദിയക്നോ പട്ടവും, 1970…