മലങ്കര അസോസിയേഷന്‍ ജനുവരി 3-ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു അടിയന്തര യോഗം  ജനുവരി 3 വ്യാഴാഴ്ച 11മണിക്ക് കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കൂടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അറിയിച്ചു രജിസ്‌ട്രേഷന്‍ രാവിലെ 9 30ന് ആരംഭിക്കും സഭയിലെ പള്ളികളില്‍നിന്നും ജനസംഖ്യം  അനുപാതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വൈദികരും ആത്മീയരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത് സഭയുടെ തലവന്‍ പരിശുദ്ധ കാതോലിക്കാബാവ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റമര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരാറുള്ളത് മലങ്കര സഭാ കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും കീഴ്‌കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളും അവളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉണ്ടായി വന്നിട്ടുള്ള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരിലൂടെ സഭയ്ക്കും സമൂഹത്തിനും കൃത്യമായി ബോധവല്‍ക്കരണം നല്‍കുന്നതിനു വേണ്ടിയാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നത് എന്ന സെക്രട്ടറി അറിയിച്ചു മൂന്നിന് രാവിലെ ദേവലോകം അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ ഓര്‍മപ്പെരുന്നാളാണ്. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ യോഗം നടക്കും. പൗരസ്തൃ കാതോലിക്കയും മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അദ്ധ്യക്ഷം വഹിക്കും. അസോസിയേഷനില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്

Related posts