സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിന ആ​ഘോഷം l
മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ​ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തിൽ St.Thomas Orthodox Cathedral, Dubai ഇടവക ഭരണസമിതിയുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ ഇടവക വികാരി റെവ. ഫാ. അജു എബ്രഹാം ദേശീയ പതാക ഉയർത്തി.

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ പുത്തൻകാവ് സെന്റ്​ മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെൻറ് തോമസ്‌ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി ദേശീയ പതാക ഉയർത്തി. സഭാ വൈദീക ട്രസ്റ്റിയും കത്തീഡ്രൽ വികാരിയുമായ ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ, സഹവികാരി ഫാ. ജിജോ കെ. ജോയി, ഇടവക ട്രസ്റ്റി ടൈറ്റസ് മാത്യു, ഇടവക സെക്രട്ടറി ബിജു അലക്സാണ്ടർ,ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാന ട്രഷററും യൂണിറ്റ് വൈസ് പ്രസിഡൻ്റുമായ ജോജോ ജോസഫ് സഖറിയാ, യൂണിറ്റ് സെക്രട്ടറി ജെസ്വിൻ കോശി റ്റൈറ്റസ്,ട്രഷറർ വർഗീസ് ബാബു, യുവജനപ്രസ്ഥാന അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു……..

പട്ടാഴി സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ സ്വാതന്ത്ര്യം ദിനത്തിൽ ഇടവക വികാരി റവ.ഫാ.ഫിലിപ്പ് ജി. വർഗീസ് ദേശീയ പതാക ഉയർത്തി.

പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മാർ ബസേലിയോസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ *79-ാം സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട് ബാസേലിയോസ് ഹാളിൽ വെച്ച് ദേശീയ പതാക വികാരി *ഫാദർ തോമസ് വർഗീസ് അമയിൽ, സഹവികാരി ഫാ.ജിജോ കെ ജോയ്, ചേർന്ന് ഉയർത്തി അതിൽ പ്രസ്ഥാന അംഗങ്ങളും പങ്കെടുത്തു.

ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിഴക്കേ കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ പള്ളിയിൽ ഇടവക വികാരി റവ.എം എം വൈദ്യൻ കോറെപ്പിസ് കോപ്പ ദേശീയ പതാക ഉയർത്തി.സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചത് ഫാ. കുര്യാക്കോസ് വർഗീസ് (മാർ അന്തോണിയോസ് ആശ്രമം മല്ലപ്പള്ളി )

സ്വാതന്ത്ര്യദിനത്തിൽ സ്നേഹ സാഹോദര്യ ജ്വാലയുമായി മലങ്കരയുടെ യുവത

പുതുപ്പാടി:മാനവികത്വത്തിന്റെ സൂര്യോദയം ആണ് ഈ സ്വാതന്ത്ര്യ ദിനം എന്ന് ഡോ എം പി അബ്ദുൽസമദ് സമദാനി എംപി മതസൗഹാർദവും, സാഹോദര്യവുമാണ് സ്വാതന്ത്ര്യത്തിന്റെയും അടിത്തറ എന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സാഹോദര്യ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ ജെയിൻ സി മാത്യു സമ്മേളനത്തിനു അധ്യക്ഷത വഹിച്ചു. ഇന്ത്യ കാഴ്ചവെക്കുന്ന വൈവിധ്യവും, ബഹുസ്വരതയും നമ്മുക്ക് അഭിമാനം നൽകുന്നത് ആണെന്ന് ലിന്റോ ജോസഫ് MLA പറഞ്ഞു മുഖ്യ അഥിതി ആയി എത്തി അദ്ദേഹം സംസാരിച്ചു, ജില്ലാ പഞ്ചായത്ത്‌ അംഗം അംബിക മംഗലത്തു,വെരി റവ ഫിനഹാസ് റമ്പാൻ,മേരി ഫിലിപ്പോസ് തരകൻ,അനീഷ് ജോർജ്,ഫാ വര്ഗീസ് ജോൺ,ഡോ നിതിൻ കുര്യാക്കോസ്, ജിജോ ജോർജ്, ജിൻസ് തടത്തിൽ, ജിനു കെ എബ്രഹാം, ജിജോ പൗലോസ്, പോൾസൺ കുരുവിള എന്നിവർ സംസാരിച്ചു

Independence Day Celebration at Nagpur സെമിനാരി.

ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ മഹാ ഇടവകയിൽ സഹ. വികാരി ഫാ. ടിജു തോമസ് ദേശീയ പതാക ഉയർത്തുന്നു.

79ാമത്  സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പരുമല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്  ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തില്‍ പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ദേശീയപതാക ഉയര്‍ത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, അസി.മാനേജര്‍ ഫാ.ഗീവര്‍ഗീസ് മാത്യു, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് ഉച്ചയ്ക്ക് 1:30 ന് നല്ലില ബഥേൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ നിന്നും താളമേളങ്ങളുടെയും, ദേശ സ്നേഹം വിളിച്ചോതുന്ന നിച്ഛലദൃശ്യങ്ങളുടെയും അകമ്പടിയോടുകൂടി കൊല്ലത്തിന്റെ യുവത അണിനിരക്കുന്ന വർണ്ണപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിന റാലി പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലേക്ക്…

രാജ്യത്തിൻറെ 79 മത് സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഫരീദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ദേശീയ പതാക ഉയർത്തി. ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബ്, ഫാദർ ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts