പ്രളയദുരിതാശ്വാസം : മാതൃകയായി റോയ് സ്കറിയ

മനാമ : നിലമ്പൂരിലെ പ്രളയബാധിതർക്ക് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി ശ്രീ. റോയ് സ്കറിയ നിലമ്പൂർ വഴിക്കടവ് വില്ലേജിൽ തൻറെ പേരിൽ ഉള്ള #40സെൻറ് വസ്തു ഭവനരഹിതരായ #എട്ടുപേർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു .

നിലമ്പൂർ എംഎൽഎ ശ്രീ. പി വി അൻവറിന്റെ നേതൃത്വത്തിലുള്ള #റീബിൽഡ്നിലമ്പൂർ #ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഇൗ കരഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി നിലമ്പൂർ തഹസിൽദാർ ശ്രീ. മുരളീധരൻ അറിയിക്കുകയുണ്ടായി. .

പ്രളയത്തിൽ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരിൽ കാണാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തയ്യാറായതെന്ന് ശ്രീ. റോയ് സ്കറിയ പറയുകയുണ്ടായി.

2013 മുതൽ ബഹ്റൈനിൽ പ്രവാസം ആരംഭിച്ച ശ്രീ. റോയ് സ്കറിയ ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ മേഖലയിൽ പ്രശസ്തമായ എസ് ജി എസ് എന്ന സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ഷീബ റോയ് ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് ശ്രീ. റോയ് സ്‌കറിയയുടെ കുടുംബം.

Related posts