മലങ്കര ഓർത്തഡോക്സ് സഭ സീനിയർ വൈദീകനും, കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവുമായ ഫാ. പി. കെ ജോർജ് പുത്തേത്തുകുടി നിര്യാതനായി

കുന്നക്കുരുടി സെന്റ് ജോർജ്ജ് ഓർത്തഡോൿസ്
കത്തീഡ്രൽ ഇടവകാംഗം
നെല്ലാട് കരയിൽ
ആർത്തുങ്കൽ വീട്ടിൽ ശോശാമ്മ മത്തായി (90) നിര്യാതയായി. ശവ സംസ്ക്കാര ശുശ്രൂഷ പിന്നീട്

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗമായ കടമ്പനാട് വടക്ക്, കളരിക്കാട്ട്
പരേതനായ ഫാ. കെ. ജെ. ജോനയുടെ സഹധർമ്മിണി
സെന്റ് തോമസ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്‌മിസ്ട്രെസ് വൈ. ആച്ചിയമ്മ (89) നിര്യാതയായി
ശവസംസ്കാര ചടങ്ങ് നാളെ17/8/2025 ഞയറാഴ്ച 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന്
കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തപ്പെടുന്നതുമാണ്.

അഞ്ചൽ ആനപ്പുഴയ്ക്കൽ ചേപ്പാട് ഹൗസിൽ ബിജു എബ്രഹാമിന്റെ ഭാര്യ സുജ
ബിജു(53) നിര്യാതയായി.സംസ്കാരം അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്നു

Mr. T K Mathew, 71 yrs (Member of St Thomas Orthodox Church, Jaipur & St.James prayer group) passed away.

പുനലൂർ : നെല്ലിപ്പള്ളി പൂവപ്പള്ളിയിൽ സാജു എം ജോർജ്ജ് (55) നിര്യാതനായി. സംസ്കാരം 17.08.2025, ഞായർ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :റാണി സാജു. മക്കൾ :ഷിഫിൻ, അഫിൻ(അബുദാബി) മരുമകൾ :ജൂലിയറ്റ്.

മാവേലിക്കര കൊച്ചാലുംമൂട് കുറ്റിയിൽ ഗ്രേസ് വില്ലയിൽ അന്നമ്മ അലക്സാണ്ടർ (റോസമ്മ -84) നിര്യാതയായി. സംസ്കാരം നടത്തി.

പുന്നവേലി സെൻ്റ് ജോൺസ് ഓർത്തഡോക്സ് ഇടവകാംഗവും, മുളയംവേലി തെങ്ങുപള്ളിൽ പരേതനായ പി എം ജോണിൻ്റെ ഭാര്യ പി. കെ. ശോശാമ്മ (92) (റിട്ട അധ്യാപക O M L P S ഉപ്പുതറ) നിര്യാതയായി.

തോട്ടഭാഗം കൊറ്റിനിക്കൽ പുത്തൻപുരയിൽ കെ ഇ കുര്യക്കോസിന്റെ മകൻ ബിൻ കുര്യാക്കോസിന്റെ ഭാര്യ ബിജി ബിൻ കുര്യാക്കോസ് ( 51 ) നിര്യാതയായി.

സൗത്ത് പാമ്പാടി : കണിയാംപറമ്പിലായ കോഴിവള്ളിൽ കെ വി ഐസക്ക് ( അച്ചൻകുഞ്ഞ്-81) നിര്യാതനായി. മലയാള മനോരമ മുൻ ഉദ്യോഗസ്ഥനാണ്.
സംസ്‌കാരം നടത്തി

പുത്തൻചന്ത : മുട്ടത്തുകര പി.റ്റി.ഐപ്പ് (76)നിര്യാതനായി സംസ്കാരം നടത്തി.

കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോൿസ് ചർച്ച് ഇടവക അംഗവും, മുൻ കൈക്കാരനും ആയിരുന്ന ചെങ്ങമനാട് പ്രാർത്ഥന ഗ്രൂപ്പിലെ ചരുവിള പുത്തൻ വീട്ടിൽ സി. എൽ. കുരികേശു നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ പിന്നീട്.

ചിറത്തലയ്ക്കൽ സി. കെ. ഏബ്രഹാമിൻ്റെ (രാജു) ഭാര്യ പൊന്നമ്മ ഏബ്രഹാം (57) നിര്യാതയായി.

ഇരവിനല്ലൂർ പാലപ്പറമ്പിൽ വാവ സൗണ്ട്സ് ഉടമ പോത്തൻ ഫിലിപ്പോസ് (കൊച്ചുമോൻ) നിര്യാതനായി,

കടമ്പനാട് തെക്ക്: മാനാമ്പുഴ, ചരുവിളപുത്തൻവീട്ടിൽ, പരേതനായ മാത്യു വൈദ്യന്റെ ഭാര്യ, അന്നമ്മ മാത്യു വൈദ്യൻ
(93) നിര്യാതയായി.

പുലിയൂർ പുതിയ വീട്ടിൽ വിൽസൺ കുരുവിള (68 ) നിര്യാതനായി.

തുരുത്തിമേൽ തൂമ്പിനാൽ ബഥേൽ ഭവനിൽ ഗ്രേസി പാപ്പൻ (75) നിര്യാതയായി

ചിങ്ങോലി മുറിയിൽ ചൗക്കയിൽ പുത്തൻവീട്ടിൽ ഓമന മാത്യു(74) നിര്യാതയായി

മഞ്ഞ മൺകാല കിഴക്ക് ഭാഗം പ്രാർത്ഥനയിൽപ്പെട്ട പ്ലാവിള പുത്തൻവീട്ടിൽ ശ്രീ ഇട്ടിപീറ്റർ(95) നിര്യാതനായി.

കുണ്ടറ പാറപ്പുറത്ത്
വീട്ടിൽ തങ്കമ്മ കുരുവിള(82 )നിര്യാതയായി.സംസ്ക്കാരം ചൊവ്വാഴ്ച,19/08/25 ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം
ആശുപത്രിമുക്ക് കാദീശ്ത്ത ഓർത്തഡോൿസ് പള്ളിയിൽ.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി