മാർപാപ്പായ്ക്ക് കേരളത്തനിമ വിളങ്ങുന്ന ആറൻമുള കണ്ണാടി സമ്മാനിച്ചു

മലങ്കരസഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വത്തിക്കാനിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി മാർപാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്താമാരായ ​ഗീവർ​ഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ് എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റാണ് വത്തിക്കാനിൽ കൂടിക്കാഴ്ച്ചയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ
സ്വർ​ഗാരോഹണപ്പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ പിതാക്കൻമാർ കാർമ്മികത്വം വഹിക്കും.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനി ജോൺസൻ

Related posts