ഇടവക വാർത്തകൾ

സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളി, കുണ്ടറ വലിയപള്ളി

പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ. 2026 ഫെബ്രുവരി 15 മുതൽ മാർച്ച് 3 വരെ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് നേർച്ചയോടും കൂടി ഭക്ത്യാദരവോടെ നടത്തപ്പെട്ടു

Heartiest congratulations to the St. Thomas Orthodox Cathedral Team for their wonderful victory in the Mar Theodosius Memorial Cricket Tournament organized by MGOYM Bhopal. Your dedication, teamwork, and sportsmanship throughout the tournament were truly inspiring.

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 132- മത് പെരുന്നാളും 91- മത് കൺവൻഷനും മുന്നോടി ആയി ഇന്ന് ഇടവകയിലെ_
സെൻ്റ് ഏലിയാസ് കുരിശിൻ സൗധം, സെൻ്റ് മേരീസ് കുരിശിൻ സൗധം, സെൻ്റ് ഗ്രീഗോറിയോസ് കുരിശിൻ സൗധം, സെൻ്റ് തോമസ് കുരിശിൻ സൗധം, സെൻ്റ് ജോൺസ് കുരിശിൻ സൗധം, സെൻ്റ് ജോർജ് കുരിശിൻ സൗധം എന്നിവിടങ്ങളിൽ വികാരി, ഫാ.സ്റ്റീഫൻ വർഗീസ്, കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു…

ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ സപ്ലീമെൻ്റ് 2k26

ന്യൂഡൽഹി കത്തീഡ്രൽ പ്ലാറ്റിനം ജൂബിലി – ലോഗോ പ്രകാശനം ചെയ്തു

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ദേശീയ തലസ്ഥാന നഗരിയിലെ ആദ്യ ദേവാലയമായ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ പ്ലാറ്റിനം ജൂബിലിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ലോഗോ പ്രകാശനം ചെയ്തു 2026 ഫെബ്രുവരി 8ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി മെത്രപോലിത്താ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, . കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ജൂബിലി കൺവീനർസ് കത്തീഡ്രൽ ഭാരവാഹികൾ എന്നിവർ സമീപം

ഇടയ സന്ദർശനം

മേപ്പാടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ 2026 ഫെബ്രുവരി 7, 8 തിയതികളിൽ ഇടവക മെത്രാപ്പോലീത്ത അഭി.ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് തിരുമേനി ഇടവക സന്ദർശനത്തിന്റെ ഭാഗമായി ദേവാലയത്തിലേക്ക് കടന്നുവരുകയും രോഗികളുടെയും ഇടവകാംഗങ്ങളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും വി .കുർബ്ബാന അർപ്പിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. എൻ. ഐ ജോൺ ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

കുന്നംകുളം പാറയിൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയുടെ
നെപ്പൻസ് റോഡിലുള്ള സെൻ്റ് . മേരീസ് ചാപ്പലിൽ*

ഫെബ്രുവരി 08( ഞായർ)
വൈകിട്ട് 6 ന് : സന്ധ്യാ നമസ്കാരം

സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്, കരുവാറ്റ-അടൂർ
(വി. മർത്തമറിയം തീർത്ഥാടന കേന്ദ്രം)
108 -ാമത് പള്ളിപ്പെരുന്നാളിന് വികാരി റവ. ഫാ. ഷിജു ബേബി ഏനാത്ത് കൊടിയേറ്റി

ആനിദേ ഞായർ
പന്തളം -കുരമ്പാല സെന്റ്.തോമസ് ഓർത്തഡോക്സ് വലിയപള്ളി

സകല വാങ്ങിപ്പോയവരുടെയും ഓർമ്മ ദിവസം സെമിത്തേരിയിൽ
ധൂപ പ്രാർത്ഥന നടത്തിയപ്പോൾ. Niranam church

കൊല്ലം നല്ലില സെന്റ് ഗബ്രിയേൽ ഓർത്തഡോക്സ്‌ വലിയ പള്ളി

പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സകല വാങ്ങി പോയവരുടെയും ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം സഭാ വൈദീക ട്രസ്റ്റിയും ഇടവക വികാരിയുമായ ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ , സഹ വികാരി ഫാ. ജിജോ കെ ജോയിയുടെയും നേതൃത്വത്തിൽ സെമിത്തേരിയിൽ ധൂപ പ്രാർത്ഥന നടത്തപ്പെട്ടു…….

പുത്തൂർ സെന്റ് തേവോദോറോസ് ഓർത്തോഡോക്സ് ദേവാലയം , മാധവശ്ശേരി
ആനീദേ ഞായർ

ആനീദേ ഞായർ
മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ വാങ്ങിപ്പോയ പരേതരുടെ കബറിടങ്ങളിൽ തിരി തെളിയിച്ചപ്പോൾ ……

പെരുന്നാൾ കൊടിയേറ്റ്2k26

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 132- മത് പെരുന്നാളും 91- മത് കൺവൻഷനോടനുബന്ധിച്ചു ഇന്ന് ഇടവകാംഗവും ബ്രഹ്മവാർ ഭദ്രാസനാധിപനുമായ അഭി.യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് കൊച്ചാലുംമൂട്ടിൽ കെ.ഇ ശമുവേൽ കോർ എപ്പിസ്കോപ്പാ അച്ചന്റെയും,പൂർവ്വ പിതാക്കന്മാരുടെയും സെമിത്തേരിയിൽ ധൂപാർപ്പണം നടത്തപ്പെട്ടു. ഇതേ തുടർന്ന് അഭിവന്ദ്യ തിരുമേനി ഇടവക പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു

https://www.facebook.com/share/p/1aLdWB2UfS

പൊരുൾ… A Motivational Class…
തേവലക്കര മർത്ത മറിയം പള്ളിയിൽ

സകല വാങ്ങി പോയവരെയും ഓർക്കുന്ന ഞായറാഴ്ച്ചയോടനുബന്ധിച് വഞ്ചിത്ര മാർ ബസ്ഹാനനിയ ദേവാലയത്തിലെ യുവജന പ്രസ്ഥാന അംഗങ്ങൾ സെമിത്തേരിയിൽ ദീപം തെളിയിച്ചപ്പോൾ

സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ചെങ്ങന്നൂർ ഇടവക ദിനവും കുടുംബ സംഗമവും ഫെബ്രുവരി 8 ഞായർ

സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്, കരിന്തോട്ടുവ

പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളും, കൺവൻഷനും. 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെ

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജേക്കബ് കൊച്ചുമ്മൻ, ബിജു മെഴുവേലി, ഷൈനി തോമസ്, നിഷ ജോൺ

Related posts

Leave a Comment