നിര്യാതരായി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ വരിക്കോലി സെൻ്റ് മേരീസ് പള്ളി വികാരി ഫാ ജോസ് വെട്ടിക്കുഴിയിലിൻ്റെ പിതാവ് വെട്ടിക്കുഴിയിൽ അബ്രഹാം (84 ) നിര്യാതനായി. ഭൗതികശരീരം 31-01-2026, ശനി രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും, സംസ്കാര ശുശ്രൂഷകൾ നാളെ വൈകീട്ട് 3.00 മണിക്ക് ഭവനത്തിലും തുടർന്ന് നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലുമായി നടത്തപ്പെടും.

ദീർഘകാലം കറ്റാനം വലിയ പള്ളി വികാരിയായിരുന്ന കോട്ടയം മാത്തച്ചേരിൽ പരേതനായ ഫാ.പി.എം. ഗീർഗ്ഗീസ് മാതാവ് മറിയാമ്മ മത്തായി [107] നിര്യാതയായി.

ഭൗതീകശരീരം വെള്ളിയാഴ്ച [30-01-2026] വൈകുന്നേരം 5 മണിയ്ക്ക് കുടുംബത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം ശനിയാഴ്ച (31-01-2026] 2.30 pm ന് സമാപന ശുശ്രൂഷയ്ക്ക് ശേഷം വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്നതായിരിക്കും. സംസ്കാര ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലിത്ത കാർമ്മികത്വം വഹിക്കുന്നതാണ്.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts