ഇടവക വാർത്തകൾ

കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 58ാംമത് ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നിന്നും തിരുമേനിയുടെ കബറിങ്കലേയ്ക്കുള്ള സ്മൃതി യാത്ര വികാരി റവ. ഫാ. ജോബ് ഡേവിസ് പതാക നൽകി ഉൽഘാടനം ചെയ്തു പള്ളിത്താഴം കവലയിൽ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലിജോ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ കെ എ ജോഷി, പഞ്ചായത്ത് അംഗം ശ്രീ രഞ്ജി കുര്യൻ,സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെറിൻ ടി ഏലിയാസ്, വ്യാപാരി വ്യവസായി പ്രസിഡൻ്റ് ശ്രീ ടി.പി.റോയ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വി കെ സജോൾ, ഓട്ടോ റിക്ഷാ യൂണിയൻ പ്രസിഡൻ്റ് ശ്രീ മധു എന്നിവർ ഹാരാർപ്പണം നടത്തി അഭിവാദ്യം അർപ്പിച്ചു

ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളി
താബോർ പള്ളി പെരുന്നാൾ

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവങ്കാട്
ചെങ്ങന്നൂർ ഭദ്രാസനം

ഇടവങ്കാട് പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം
ഫെബ്രുവരി 8 ഞായറാഴ്ച

സഭാ ഭാസുരൻ്റെ ഓർമ്മപ്പെരുന്നാളിലേക്ക് മലങ്കരസഭ

മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ്‌ പള്ളി
പുതിയ പെരുന്നാൾ വഞ്ചി ഉത്‌ഘാടനം ചെയ്തു

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ്‌ പള്ളി
കൂദാശ സപ്ലിമെന്റ് പ്രകാശനം ചെയ്തു

മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ്‌ ദേവാലയത്തിൽ മാർ ബർസൗമയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

മാക്കുളം പള്ളിയുടെ കിഴക്കുവശത്ത്‌ പുതിയ കവാടം തുറന്നു

മാർ ബർസൗമ
മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ് ദൈവാലയം വചന ശുശ്രുഷ
ഇന്ന്
ഫാ ജെറിൻ ജോൺ

കുന്നംകുളം: ആർത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിലെ 35-ാം വാർഷിക പെരുന്നാൾ.
തിങ്കളാഴ്ച്ച വൈകിട്ട് നടന്ന സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് പ്രദക്ഷിണം

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ ഫെബ്രുവരി 3 ന് വി. കുർബാന കൊച്ചി ഭദ്രാസ്സനാധിപൻ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ

വളയൻചിറങ്ങര സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ 73 ആം ശിലാസ്ഥാപന പെരുന്നാൾ ഇന്ന് അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ

പരിയാരം സെന്റ്‌ തോമസ് ഓർത്തോഡോക്സ് പള്ളിയിലെ മായൽത്തോ പെരുന്നാളിന് അപ്രേം റമ്പാച്ചൻ മുഖ്യ കാർമികത്വം വഹിച്ചു

മലങ്കരസഭയുടെ അതിപുരാതന ദേവാലയം കടമറ്റം സെന്റ് ജോർജ് ഓർത്തഡോൿസ്‌ സുറിയാനി പള്ളി
പെരുന്നാൾ ഫെബ്രുവരി 5,6,7 തീയതികളിൽ

Orthodox Icon of Seraphim, the highest rank of angels presented to HG Dr. Abraham Mar Seraphim Metropolitan on the occasion of the official visit to Nedumoncavu Palli on February 1, 2026.

മാർ ശെമവൂൻ ദസ്തൂനീ ഓർത്തഡോക്സ് കത്തിഡ്രൽ കുമ്പഴ

കൃപാ പ്രാർത്ഥനാ
സംഗമം ഫ്രബ്രുവരി 18

വലിയവീട്ടിൽ മാർ ദനഹാ ചാപ്പൽ കുടശ്ശനാട്

മാർ ദനഹാ ബാവായുടെ ഓർമ്മപ്പെരുന്നാൾ
പകലോമറ്റം വലിയവീട്ടിൽ കുടുംബയോഗവും ഫെബ്രുവരി 12 13 തീയതികളിൽ

ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഫെബ്രുവരി 6, 7 നടക്കുന്ന പെരുന്നാളിനു കോടിയേറി

ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25 പെരുന്നാളിന് കൊടിയേറി.

കൊച്ചി:-കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മാർ ആബോ പിതാവിന്റെയും,ഒൻപതാം മാർത്തോമ്മായുടെയും,കടമറ്റത്ത് കത്തനാരുടെയും നാമത്തിൽ പ്രസിദ്ധമായ കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാളായ മകരം 25 പെരുന്നാളിന് വികാരി റവ.ഫാ റോബിൻ മർക്കോസ് നെടിയാനിക്കുഴി കൊടിയേറ്റി. സഹ വികാരി റവ.ഫാ ജോമോൻ കെ ജോർജ് കറുകയിൽ, ട്രസ്റ്റീമാരായ ശ്രീ. ജോർജ്ജ് പി.എസ്, ശ്രീ. പ്രസാദ് പി വറുഗീസ്, സെക്രട്ടറി ബേബി വി.റ്റി, കമ്മിറ്റി അംഗങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 5,6,7 വ്യാഴം, വെള്ളി, ശനി തീയതികളിൽ ആണ്‌ പ്രധാന പെരുന്നാൾ. മലങ്കര സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി.ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്.

3ന് ചൊവ്വാഴ്ച വലിയ പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന.

4ന് ബുധനാഴ്ച വലിയ
പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന.

5ന് വ്യാഴാഴ്ച പോയേടം പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന തുടർന്ന് വൈകിട്ട് 7ന് സന്ധ്യാ നമസ്കാരം, 8ന് വചന ശുശ്രൂഷ റവ.ഫാ കോശി വൈദ്യൻ വി ജി തേവലക്കര, 8.30ന് ആശീർവാദം.

6ന് വെള്ളിയാഴ്ച പോയേടം പള്ളിയിൽ രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം,മദ്ധ്യസ്ഥ പ്രാർത്ഥന വലിയ പള്ളിയിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വി.കുർബ്ബാന തുടുർന്ന് വൈകിട്ട് 3ന് മേമ്പൂട്ട് തുറക്കൽ, 7ന് സന്ധ്യാ നമസ്കാരം, 8ന് വചന ശുശ്രൂഷ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, 8.30ന് പ്രദക്ഷിണം,10ന് ശ്ലൈഹീക വാഴ് വ്.

7ന് ശനിയാഴ്ച പോയേടം പള്ളിയിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വി.കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി.കുർബ്ബാന അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത,
പ്രസംഗം, മദ്ധ്യസ്ഥ പ്രാർത്ഥന, 11ന് പ്രദക്ഷിണം, 12ന് ശ്ലൈഹീക വാഴ് വ് തുടർന്ന് നേർച്ച, ലേലം,3ന് കൊടിയിറക്ക്.

കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ

കുടുംബമായി ഒരു ദിനം ദേവാലയത്തിൽ

ആനീദെ ഞായറാഴ്ച
2026 ഫെബ്രുവരി 8

രാവിലെ 6:30 മണിക്ക് പ്രഭാത പ്രാർത്ഥന

വിശുദ്ധ കുർബാനയ്ക്കു ശേഷം
സെമിത്തേരിൽ പൊതുവായ പ്രാർത്ഥന
ആദ്യഫല സമർപ്പണം
പ്രഭാത ഭക്ഷണം

തുടർന്ന്

ആദ്യഫല ലേലം
ലക്കി ഡ്രോ
ഫുഡ് സ്റ്റോൾസ്
ഗെയിം സോൺ
വിവിധ മത്സരങ്ങൾ
എക്സിബിഷൻ
VR ഷോ
സ്നേഹവിരുന്ന്

St. Thomas Indian Orthodox Congregation, Rome.

Rev. Fr. Solomon Babu, Vicar of St. Thomas Indian Orthodox Church, Vienna, Mr. Benjamin Paul Gleeson, Theology Student at the University of Birmingham, and Mr. Geo George, Theology Student at Durham University, visited the community today. They are presently in Rome as part of the Study Visit of young priests and monks from the Oriental Orthodox Churches, organized by the Dicastery for Promoting Christian Unity of Vatican.
On this occasion, Rev. Fr. Solomon Babu celebrated the Holy Qurbana at the St. Thomas Malankara Orthodox Chapel, Rome, marking the Sunday of All the Departed Priests.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 92-മത് ഓർമ്മപ്പെരുന്നാളും അനുസ്മരണ സമ്മേളനവും

ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2. 30 തിന് മല്ലപ്പള്ളി, സെന്റ് ജോൺസ് ബദനി ഓർത്തഡോക്സ് വലിയവള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി ,പടിഞ്ഞാറേക്കല്ലട , കൊല്ലം മെത്രാസനം
മാർ അന്ത്രയോസ് ബാവായുടെ 334-ാം മത് ശ്രാദ്ധപ്പെരുന്നാളും, കൺവഷനും. 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 3 വരെ

കല്ലൂപ്പാറ വലിയപള്ളി
പൗരസ്ത്യ മരിയൻ തീർത്ഥാടനകേന്ദ്രം

അഭയം പ്രാർത്ഥനാസംഗമം

2026 ഫെബ്രുവരി 4 ബുധൻ രാവിലെ 10:30 മണിക്ക്

ഗാനശുശ്രൂഷ : ഇടവക ഗായകസംഘം

ധ്യാനസന്ദേശം : ഫാ.ഡോ. ഐസക്ക് ബി. പ്രകാശ്
( സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം )

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, നിഷ ജോൺ, ഷൈനി തോമസ്

Related posts