ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കരസഭാരത്നം അഭി. ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 14-ാം ഓർമ്മ പെരുന്നാൾ

ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ

ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ

2026 ഫെബ്രുവരി 22 ഞായറാഴ്ച നടത്തപ്പെടുന്നു

Family Conference 2026

ബാലസമാജം ദക്ഷിണ മേഖല സമ്മേളനം സമാപിച്ചു.

കായംകുളം: മാവേലിക്കര ഭദ്രാസന ബാലസമാജം ദക്ഷിണ മേഖല സമ്മേളനം മങ്കുഴി സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിച്ചു. സമാപന സമ്മേളനം കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജെസ്സി കോശി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡൻ്റ് ഫാ. ജോയ്സ് വി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദിവ്യബോധനം ഭദ്രാസന ഡയറക്ടർ ഫാ. റിജോ മാത്യു ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ മേഖല ഓർഗനൈസറായി ശ്രീമതി. അനു ബിജുവിനും, കൃഷ്‌ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മങ്കുഴി ബാലസമാജം മുൻ യൂണിറ്റ് വൈസ് പ്രസിഡന്റായി സേവനമനുഷ്‌ഠിച്ച ശ്രീമതി. ജെസ്സി കോശിക്ക് ആദരവുകൾ നൽകി. 2025 ദക്ഷിണ മേഖല മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത വള്ളിക്കുന്നം ബാലസമാജം യൂണിറ്റിന് ബെസ്റ്റ് യൂണിറ്റ് അവാർഡ് നൽകുകയും, 2025 ദക്ഷിണമേഖലാ കലാമേളയിൽ വിജയികളായ കുഞ്ഞുങ്ങൾക്കുള്ള സമ്മാനദാനവും നൽകുകയും ചെയ്തു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. മനീഷ് മാത്യു, ജനറൽ സെക്രട്ടറി ജിബിൻ ജേക്കബ് അലക്സ്, ജോയിൻ സെക്രട്ടറി ജിൻസി ബിജു, ട്രഷറർ ഡോ. ഷൈനി ബെൻസൺ, മേഖല സെക്രട്ടറി പ്രിയ തോമസ്, ഇടവക സെക്രട്ടറി കോശി കെ ഡാനിയൽ, ട്രസ്റ്റി സാമുവൽ ജോർജ്, ഓർഗനൈസർ ലിജി അലക്സ്, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജിജി സാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

വാഹന തീർത്ഥയാത്ര

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം, നിരണം ഭദ്രാസനം

സഭാരത്‌നംഅഭി. ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് വാഹന തീർത്ഥയാത്ര.

കണ്ടനാട് ഭദ്രാസന യുവതയുടെ നേതൃത്വത്തിൽ പതാക ഘോഷയാത്ര.

കണ്ടനാട് ഭദ്രാസന ശതോത്തര കനക ജൂബിലിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിന ആഘോഷവും, കുടുംബ സംഗമത്തിനോടനുബന്ധിച്ച് സമ്മേളന നഗറിലേക്കുള്ള പതാക ഘോഷയാത്ര പരി.ബസേലിയോസ് പ്രഥമൻ (ഒന്നാം കാതോലിക്ക)കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും സമ്മേളന നഗറായ കോലഞ്ചേരിയിലെ പരി. ബസേലിയോസ് പ്രഥമൻ നഗറിലേക്ക് ഫെബ്രുവരി 14 ശനിയാഴ്ച 2.00ന് നടത്തപ്പെടുന്നു.

കൂർത്തമല സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ 2025–2026

Thomas Mar Athanasios Memorial – Sabumon Padipurath Memorial Endowment മുഖേന
സെക്കുലർ 10-ാം ക്ലാസിലും 12-ാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്.

പരീക്ഷ തീയതി: 8 ഫെബ്രുവരി 2026 (ഞായർ)
സമയം: ഉച്ചയ്ക്ക് 2 മണിക്ക്
വേദി: കൂർത്തമല കടപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ

സ്കോളർഷിപ്പ് തുക:
▪️ 10-ാം ക്ലാസ് – ₹7,000
▪️ 12-ാം ക്ലാസ് – ₹10,000

പരീക്ഷാ വിഷയങ്ങൾ:
▪️ പാഠവിഷയം
▪️ പൊതുവിജ്ഞാനം
▪️ ബൈബിൾ
▪️ സഭാവിശ്വാസം
▪️ അഭിരുചി

പരീക്ഷ മാതൃക: 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി പോസ്റ്റർ പരിശോധിക്കുക.
ആഗ്രഹിക്കുന്നവർ എല്ലാവരും സമയത്ത് പരീക്ഷയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Registration link:
https://docs.google.com/forms/d/e/1FAIpQLScdj6q8qmJvJlQuTu7AzIRKlKU3FYe_Z1hbmrTneY-MYB5RcA/viewform?usp=dialog

Contact:
Megha – 9495773745
Shino – 9744009428

Last date for Registration – 05/02/2026

വിശുദ്ധ മൂന്ന് നോമ്പിന്റെ വചന ശ്രുശ്രൂഷക്കായി നമ്മുടെ ക്ഷണം സ്വീകരിച്ച് നാട്ടിൽ നിന്ന് കടന്ന് വന്ന, ഫാ. ഷിജി കോശി, പഴയപള്ളി യുവജനപ്രസ്ഥാനം യാത്ര അയപ്പ് നൽകി. St.Thomas Indian Orthodox Pazhayapally,Ahmadi,Kuwait

ഓർത്തഡോക്സ് സുറിയാനി സഭ

അഖില മലങ്കര പ്രാർത്ഥനയോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം

ശതോത്തര കനക ജൂബിലി ഫെബ്രുവരി 15 ഞായറാഴ്ച 2.30 കോലഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്നു

ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എക്സോഡസ് സീസൺ 5’ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിൽ ഗാല മോർത്ത് ശ്മൂനി യാക്കോബായ പള്ളി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗാല സെന്റ് പോൾസ് മാർത്തോമാ ചർച്ചിനെ 46 റൺസിന് പരാജയപ്പെടുത്തിയാണ് മോർത്ത് ശ്മൂനി പള്ളി കിരീടം നേടിയത് .
​ഗാലയിലെ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നായി എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എൽദോ ബാബു ‘മാൻ ഓഫ് ദി ടൂർണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. റണ്ണേഴ്സ് അപ്പിനും ,വിജയികൾക്കും പള്ളി ഭാരവാഹികളും യുവജനപ്രസ്ഥാനം പ്രതിനിധികളും ചേർന്ന് ട്രോഫികളും ,മെഡലും വിതരണം ചെയ്തു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ ഇടവകാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂർണമെന്റ് വർഷം തോറും സംഘടിപ്പിച്ചു വരുന്നതെന്ന് ഇടവക വികാരി, ഫാ. ബിജോയ് അലക്സാണ്ടർ അറിയിച്ചു .

ഹാലൽ 2025 സമ്മാനദാനം

2025 ലെ ക്രിസ്തുമസിനെ വരവേറ്റ് കൊണ്ട്  

ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
സംഘടിപ്പിച്ച ഹാലൽ 2025 കരോൾ ഗാന മത്സര വിജയികൾക്കുള്ള സമ്മാനദാനം കുഴിമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽവച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാധ്യമ വിഭാഗം അദ്ധ്യക്ഷൻ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

ഒന്നാം സമ്മാനമായി ലേക്റോൾ നൽകുന്ന 10001 രൂപയും മൊമന്റോയും കോട്ടയം കാരമൂട്, സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ്‌ പള്ളിക്കും, രണ്ടാം സ്ഥാനമായി ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് നൽകുന്ന 5001 രൂപയും മൊമന്റോയും ടീം കാരൾ ബെൽസ്, ഷാർജ ടീംമിന്റെ പ്രതിനിധിക്കും കൈമാറി.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും കൂടുതൽ ലൈക്സ്, ഷെയർ ലഭിച്ച ടീമിനുള്ള ജനപ്രിയ ഗാന സമ്മാനായി ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് നൽകുന്ന 5001 രൂപയും മൊമന്റോയും സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവക, ന്യൂകാസ്റ്റിൽ, യു. കെ ടീമിന്റെ പ്രതിനിധിക്കും കൈമാറി.

സെന്റ് ഡയനീഷ്യസ് ഫോറത്തിന്റെ ഇടവക യൂണീറ്റ് ഉദ്ഘാടനം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യൂ നിർവഹിച്ചു.

റാവു സാഹിബ്‌ ഒ എം ചെറിയാൻ അനുസ്‌മരണം നടത്തി ഓർത്തഡോക്സ് സഭ അത്മായ വേദി.

മലങ്കര സഭാ ഭരണഘടനാ ശില്പിയായിരുന്ന റാവു സാഹിബ് ഒ എം ചെറിയാന്റെ 91മത് ചരമവാർഷിക ദിനമായ ഫെബ്രുവരി 1 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തിന്റെ കബറിങ്കൽ ഓർത്തഡോക്സ് സഭാ അത്മായ വേദിയുടെ ഭരണസമിതിയംഗങ്ങൾ പ്രാർത്ഥനയും അനുസ്മരണവും നടത്തി ; മലങ്കര സഭക്ക് ഇന്ന് ഇല്ലാതെ പോയത് ഇദ്ദേഹത്തെ പോലെ ഉള്ള അത്മായ നേതൃത്വം ആണ് ; ദീർഘവീക്ഷണത്തോടെ ഭരണഘടന ഉണ്ടാക്കുവാൻ അസോസിയേഷൻ തിരഞ്ഞെടുത്ത എല്ലാവരുടെയും ഓർമ്മകൾക്ക് പ്രണാമം ; ഭരണഘടന രൂപീകരണ സമിതിയുടെ കൺവീനർ ആയിരുന്ന ഒ എം ചെറിയാൻ അവറുകൾക്ക് പരി : സഭ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ശില്പം ഉണ്ടാക്കണമെന്നും , അദ്ദേഹം സഭക്ക് നൽകിയ സംഭാവനകളെ ഉൾപ്പെടുത്തി സൺ‌ഡേ സ്‌കൂൾ കരിക്കുലത്തിൽ
സഭാ ചരിത്ര പഠനം ഉണ്ടാവണമെന്നും അൽമായ വേദി ആവശ്യപ്പെട്ടു .
വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ : റോബിൻ പി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി , ശ്രീ ടി വി മാത്യു , ശ്രീ ജയിംസ് പാമ്പാടി , ശ്രീ റോയ് പി തോമസ് , ശ്രീ ജോമോൻ മീനടം എന്നിവർ പ്രസംഗിച്ചു .

MGOCSM കേന്ദ്ര മിഷനറി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തയ്യൽ മെഷീൻ വിതരണം നടത്തപ്പെടുന്നു

വിശദമായി എഴുതിയ അപേക്ഷ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി ഫെബ്രുവരി മാസം 15-ന് മുമ്പായി സമർപ്പിക്കണം.

അപേക്ഷ അയയ്‌ക്കേണ്ട നമ്പർ 7012570940

സഹസ്രോത്തര ദ്വിശതാബ്ദി വർഷം ചെട്ടികുളങ്ങര പുറത്തൂട്ടേത്ത് ശ്രീ. യോഹന്നാനും കുടുംബവും കാദീശ് നഗർ സ്ഥാപിക്കാനായി നൽകിയ സ്ഥലത്ത് പണിയുന്ന രണ്ടാമത്തെ ഭവന നിർമ്മതിയ്ക്കായ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ കൈതാങ്ങായ അൻപതിനായിരം രൂപ കത്തീഡ്രൽ യുവജനപ്രസ്ഥാനം അഭി.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായ്ക്ക് പെരുന്നാൾ ദിനത്തിൽ കൈമാറുന്നു.

Foundation Stone laying ceremony of Sasthamcotta MTMM Mission Hospital, new building by H.H. Moran Mar Baselios Marthoma Mathews III Catholicos along with the blessed presence of H.G. Dr. Joseph Mar Dionysius Metropolitian.

പത്തനംതിട്ട :
തുമ്പമൺ ഭദ്രാസന പ്രാർത്ഥന യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിപ്ലോമ ഇൻ ഓർത്തഡോക്സ് ഫെയ്ത്ത് പാഠ്യ പദ്ധതിയുടെ പ്രവേശന ആരംഭ ഉദ്ഘാടനം ബേസിൽ അരമന കോൺഫറൻസ് ഹാളിൽ വച്ച് ഇടവക മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിo തിരുമേനി നിർവഹിച്ചു”

മുഖ്യപ്രഭാഷണം പ്രൊഫ. ഡോ. സാം വി . ഡാനിയൽ നടത്തി. ഫാ. അജു ഫിലിപ്പ് വർഗീസ്, ഫാ. ബിജു മാത്യു ,
ഫാ. നിതിൻ,
സജു ജോർജ് ,കോശി വർഗീസ്, മാത്യു എബ്രഹാം , ബിജി നെല്ലിക്കുന്ന്, ജോസഫ് മാത്യു , തോമസ് ജോർജ്, അഡ്വ. തോമസ് വലിയകാലായിൽ എന്നിവർ നേതൃത്വം നൽകി.

കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 185-മത് പെരുന്നാളിനോട് അനുബന്ധിച്ച് 2026 ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു സമൂഹ ഗാന മത്സരം നടത്തപ്പെടുന്നു.
. ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവർറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡ് നൽകുന്നതാണ്.
രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000 രൂപ 1000 രൂപ ക്രമത്തിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്
നിബന്ധനകൾ

  1. വി. കുർബാന ക്രമത്തിലെ ആരാധന ഗീതങ്ങൾ, വിശുദ്ധ കൂദാശകളിലെ ഗീതങ്ങൾ, കൈമുത്തു ഗീതങ്ങൾ എന്നിവയിൽ ഏതു വേണമെങ്കിലും പാടാവുന്നതാണ്.
  2. Age 40 to 60 വരെ.
  3. സമയം 4 മിനുട്ടിൽ കവിയരുത്
  4. ഒരു ഗ്രൂപ്പിൽ അഞ്ചു മുതൽ ഏഴ് വരെ അംഗങ്ങൾക്ക് ആകാവുന്നതാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉൾപ്പെടാവുന്നതാണ്
  5. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
  6. പ്രധാന പെരുന്നാൾദിവസമായ 2026 ഫെബ്രുവരി 12ആം തീയതി അഭി. ഇടവക മെത്രാപ്പോലീത്ത തിരുമേനി സമ്മാനദാനം നൽകുന്നതായിരിക്കും.
  7. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
  8. താല്പര്യമുള്ളവർ താഴെ കാണുന്ന വിവരങ്ങൾ 7012390678 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു രജിസ്ട്രേഷൻ നടത്തുക
    A. Unit Name/Parish Name
    B. Team Leader Name
    C. Team Leader Contact no.

മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ് ദൈവാലയത്തിലെ യുവജന പ്രസ്ഥാനം
ദീപശിഖയുമായി

കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന അഭി.പത്രോസ് മാർ ഒസ്താത്തിയോസ് ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ പത്രോസ് മാർ ഒസ്താത്തിയോസ് ദർശനങ്ങൾ എന്ന സിമ്പോസിയം ജസ്റ്റീസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യുന്നു.

പേത്തുർത്ത ഭക്ഷ്യമേള – 2026

​നാടൻ രുചികളുടെ വിരുന്നൊരുക്കി OCYM ദുബായ് വീണ്ടുമെത്തുന്നു!

​ഫെബ്രുവരി 15 | ഞായർ | 10:30 AM
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദുബായ്

​പ്രധാന വിഭവങ്ങൾ:

  • ചിക്കൻ/ബീഫ് പൊതി ബിരിയാണി
  • കപ്പ ബിരിയാണി
  • പൊറോട്ട & ബീഫ്
  • പഴംപൊരി & ബീഫ്
  • ദോശ & ഓംലറ്റ്
  • കട്ലെറ്റ്, ചായ & ലൈം സോഡ

കോട്ടയം ഭദ്രാസനം കുട്ടി കൺവൻഷൻ സണ്ടേസ്കൂൾ 2026 ഫെബ്രുവരി 20 ന് പാമ്പാടി സെന്റ് ജോൺസ് കത്തിഡ്രലിൽ

കൊല്ലം മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഹോറേബ് തീർത്ഥാടന പദയാത്ര

Diocess of Canada
OCYM Eastern Region
Executive Committee 2026

The Orthodox Christian Youth Movement of the East
OCYM – Canada

ഫിലോബിബ്ലിക്ക – ഉള്ളന്നൂർ സെൻ്റ് മേരീസ് യുവജനപ്രസ്ഥാനം നൽകിയ അംഗീകരം.

Coimbatore St. Mary’s Orthodox Cathedral MGOCSM & OCYM meet led by Very Rev. Besalel Ramban, Rev. Fr. Vivek Varghese – General Secretary of MGOCSM and Vicar- Rev. Fr. Anup Joseph Eapen

തുമ്പമൺ ഭദ്രാസനത്തിലെ വകയാർ ഡി സ്ട്രിക് . കോന്നി. ഡിസ്ട്രിക്. തണ്ണിത്തോട്. സി സ്ട്രികിലെ സുവിശേ സംഘം. പ്രാർത്ഥനാ യോഗം. എന്നിവകളുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരുടെയും..എല്ലാ ഇടവകയിലെയും. സംയുക്ത സെക്രട്ടറിമാരും. സുവിശേഷ സംഘം യൂണിറ്റ് സെക്രട്ടറിമാരുടെയും ഒരു യോഗം 2026 ഫെബ്രുവരി 5 ന് വ്യാഴം വൈകിട്ട് 4 മണിക്ക്. കോന്നി സെന്റ് ജോർജ് മഹാ ഇടവകയിൽ നടക്കുന്നു .

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, നിഷ ജോൺ, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജോമോൻ ജോർജ്

Related posts