ഇടവക വാർത്തകൾ

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പള്ളികളിൽ ഇന്ന് ക്രിസ്തുമസ് ശുശ്രൂഷകൾ നടക്കും.

ഇടമൺ സെൻറ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലെ യൽദോ പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം നൽകുന്നു.24 ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും 25 ന് വെളുപ്പിന് രണ്ടുമണിക്ക് യൽദോ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും പരിശുദ്ധ ബാവ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുമെന്ന് ഇടവക വികാരി ഫാ റോണി ആർ ജോൺ അറിയിച്ചു

https://www.youtube.com/live/fwg0yP3I-G8?si=mX3DkQ8vJauWAx3L

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കത്തിഡ്രൽ തീർത്ഥാടന കേന്ദ്രത്തിൽ യൽദോ കർത്താവിന്റെ ജനനപ്പെരുന്നാൾ ഡിസംബർ 24 നു വൈകുന്നേരം 5:15 നു സന്ധ്യാ നമസ്കാരം 25 നു വെളുപ്പിന് 3 മണിക്ക് യൽദോ ശുശ്രൂഷ ആരംഭിക്കും

മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ യെൽദോ പെരുനാൾ.

ജനന പെരുന്നാൾ ശുശ്രൂഷ ക്രമീകരണങ്ങൾ:
24 ആം തീയതി വൈകിട്ട് 5:30 ന് സന്ധ്യാനമസ്കാരം, രാത്രി നമസ്കാരം ഒന്നും രണ്ടും കൗമ്മാ നമസ്ക്കാരം

25/ 12 /25
വെളുപ്പിന് 3:30 ന്
രാത്രി നമസ്കാരം
തീ ജ്വാല ശുശ്രൂഷ പ്രഭാത നമസ്കാരം വിശുദ്ധ കുർബാന.

ജയ്പൂർ സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയിൽ ജനനപെരുന്നാളിനോടുബന്ധിച്ച് നടന്ന തീജ്വാല ശുശ്രൂഷയ്ക്ക് റവ. ഫാ.ജോമോൻ ജോർജ്ജ് മുഖ്യകാർമ്മികത്വം വഹിച്ചു

തൂത്തുക്കുടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ യൽദോ പെരുന്നാൾ

ജർമ്മനി സെന്റ് തോമസ് ഇന്ത്യ൯ ഓർത്തഡോക്സ് പള്ളിയിലെ ജനനപ്പെരുന്നാൾ ശുശ്രൂഷകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട ജർമ്മനി സെന്റ് തോമസ് ഇന്ത്യ൯ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ജർമ്മനിയുടെ വിവിധ നഗരങ്ങളിലായി ജനനപ്പെരുന്നാൾ ശുശ്രൂഷകൾ നടക്കും. ബർലിൻ, ഹാനോവർ, ഡ്യൂസൽഡോർഫ്, ഫ്രാംങ്ക്ഫുർട്ട്, സ്റ്റുർട്ട്ഗാർട്ട്, മ്യൂണിക്ക്, ന്യൂറൻബർഗ് എന്നീ നഗരങ്ങളിൽ 24, 25 തീയതികളിലായി ഈ വർഷത്തെ ജനനപ്പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. ഇടവകവികാരി റവ.ഫാ. രോഹിത് സ്കറിയ ജോർജ്ജി, സഹവികാരിമാരായ റവ.ഫാ. അശ്വിൻ വറുഗീസ് ഈപ്പൻ, റവ.ഫാ. ജിബിൻ തോമസ് ഏബ്രഹാം, റവ.ഫാ. ബിദീഷ് ഫിലിപ്പ്, റവ.ഫാ. ജിബിൻ ജോൺസൺ എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ഇടവങ്കോട് സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ യൽദോ പെരുന്നാൾ ശുശ്രൂഷ ക്രമീകരണങ്ങൾ

ആവണീശ്വരം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ യൽദോ പെരുന്നാൾ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ

ദൈവ തിരുമുമ്പാകെ 12 വയസ് പൂർത്തിയാക്കുന്ന ബാലികാ ബാലന്മാർ സ്വയം പ്രതിഷ്ഠിക്കപ്പെടുന്ന സ്വയം പ്രതിഷ്ഠ ശുശ്രൂഷയ്ക്കുള്ള ഒരുക്ക ക്ലാസ് കുവൈറ്റ്‌ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിൽ നടത്തപ്പെട്ടു. ഇടവക വികാരി നേതൃത്വം നൽകിയ ക്ലാസിൽ 14 കുട്ടികൾ പങ്കെടുത്തു.

സ്വയം പ്രതിഷ്ഠ എന്തിനുവേണ്ടി, അതിന്റെ ആത്മീയ പ്രാധാന്യം, വിശുദ്ധ മാമോദിസയിലൂടെ ലഭിച്ച കൃപാവരങ്ങൾ, വിശുദ്ധ കുമ്പസാരത്തിനു വേണ്ടി ഒരുങ്ങുന്നത് എപ്രകാരം എന്നിവ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചത്.

ഡിസംബർ 26-ാം തീയതി നടക്കുന്ന സ്വയം പ്രതിഷ്ഠ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പ്രധാന കാർമ്മികത്വം വഹിക്കുന്നതാണ്.

സ്വീകരണം : മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് തിരുമനിയെ കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

ഡിസംബർ 24 ന് വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ക്രിസ്തുമസ് ശുശ്രൂഷകൾ നടക്കും. സന്ധ്യ നമസ്ക്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബ്ബാന എന്നിവയും 26 ന് സമാജത്തിൽ വച്ച് ക്രിസ്തുമസ് പ്രോഗ്രാമും ഇടവകദിനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കട്ടച്ചിറ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ സുറിയാനി ദേവലയത്തിന്റെ നേതൃത്വത്തിൽ നടത്തപെട്ട ക്രിസ്തുമസ് കരോൾ 2025

ദൈവ തിരുമുമ്പാകെ 12 വയസ് പൂർത്തിയാക്കുന്ന ബാലികാ ബാലന്മാർ സ്വയം പ്രതിഷ്ഠിക്കപ്പെടുന്ന സ്വയം പ്രതിഷ്ഠ ശുശ്രൂഷയ്ക്കുള്ള ഒരുക്ക ക്ലാസ് കുവൈറ്റ്‌ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിൽ നടത്തപ്പെട്ടു. ഇടവക വികാരി നേതൃത്വം നൽകിയ ക്ലാസിൽ 14 കുട്ടികൾ പങ്കെടുത്തു.

സ്വയം പ്രതിഷ്ഠ എന്തിനുവേണ്ടി, അതിന്റെ ആത്മീയ പ്രാധാന്യം, വിശുദ്ധ മാമോദിസയിലൂടെ ലഭിച്ച കൃപാവരങ്ങൾ, വിശുദ്ധ കുമ്പസാരത്തിനു വേണ്ടി ഒരുങ്ങുന്നത് എപ്രകാരം എന്നിവ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചത്.

ഡിസംബർ 26-ാം തീയതി നടക്കുന്ന സ്വയം പ്രതിഷ്ഠ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പ്രധാന കാർമ്മികത്വം വഹിക്കുന്നതാണ്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിൽ ഉൾപ്പെട്ട താനെ സെന്സെ സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവായ വിശുദ്ധ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാളും ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഉൽഘാടനവും 2026 ജനുവരി 4 മുതൽ 11 വരെ നടത്തപ്പെടുന്നു

മസ്‌കറ്റ് :സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നന്മയുടെയും ദൂതുമായി മാനവരാശിയുടെ രക്ഷയ്ക്കായി ഭൂജാതനായ ക്രിസ്തുയേശുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ഗാല, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ “GLORIA 2K25” ക്രിസ്തുമസ് ഈവ് 19/12/25 വെള്ളിയാഴ്ച വൈകുന്നേരം 7.30 മണിക്ക് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ബിജോയ് അലക്സാണ്ടർ അച്ചന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ, ബഹു. ഇടവക ട്രസ്റ്റി ശ്രീ. തോമസ് വർഗീസിന്റെ സാന്നിധ്യത്തിൽ ബഹു. ഇടവക സെക്രട്ടറി ശ്രീ. ലിജോ എം ജോർജ് സ്വാഗതം ആശംസിക്കുകയും, ബഹു. ജിജോ ജി കുഞ്ഞുമോൻ അച്ചൻ ക്രിസ്തുമസ് ഈവ് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. ഇടവകയുടെ ആത്മീയ പ്രസ്ഥാനങ്ങളായ സൺഡേസ്കൂൾ, ആമോസ്, യുവജനപ്രസ്ഥാനം, മർത്തമറിയം വനിതാ സമാജം, SDOF എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സൺഡേസ്കൂൾ കുട്ടികൾ അവതതരിപ്പിച്ച ഹാൻഡ് മൈമും ഷാഡോ സ്കിറ്റും പുതുമയുള്ളതും വ്യത്യസ്തതയുള്ളതും ആയിരുന്നു. ഇടവക ജൂനിയർ/സീനിയർ ഗായക സംഘത്തിന്റെ ഇമ്പകരമായ ഗാനങ്ങളാൽ ആസ്വാദ്യകരമായ യോഗത്തിന് ക്രിസ്തുമസ് ഈവ് കൺവീനർ ശ്രീ. ഷിനു പാപ്പച്ചൻ കൃതജ്ഞത അർപ്പിച്ചു.

സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ
ഇന്റർ പ്രയർ ഗ്രൂപ്പ് എവർറോളിങ് കരോൾ ഗാന മത്സരം 2025

വിജയികൾ

മിർദിഫ് – സിലിക്കോൺ ഒയാസിസ് പ്രയർ ഗ്രൂപ്പ്
ദുബായ് ക്വിസൈസ് പ്രയർ ഗ്രൂപ്പ്
അൽ ഷാബ് പ്രയർ ഗ്രൂപ്പ്

പുലിയൂർ പള്ളിയിൽ
സപ്തതിയുടെ പുണ്യത്തിൽ
ക്രിസ്തുമസ് കരോൾ സന്ധ്യ
നക്ഷത്രരാവ് 2025″
സ്വർഗ്ഗീയ സംഗീതം ഭൂമിയിൽ പെയ്യുന്ന രാവ്


പുലിയൂർ സെന്റ് മേരീസ് & സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി ഒരുങ്ങിക്കഴിഞ്ഞു.
സ്നേഹത്തിന്റെയും
സമാധാനത്തിന്റെയും
മഞ്ഞുതുള്ളികൾ ഈ ക്രിസ്തുമസ് കരോൾ സന്ധ്യയിൽ പെയ്തിറങ്ങട്ടെ……
​ബേത്‌ലഹേമിലെ നക്ഷത്രം, വഴികാട്ടിയതുപോലെ,
നമുക്കും ആ ദിവ്യരശ്മിക്ക് പിന്നാലെ
സംഗീതത്തിന്റെ അകമ്പടിയോടെ യാത്ര ചെയ്യാം..
2025 ഡിസംബർ 25 വൈകിട്ട് 6:00 മണിക്ക്
​ശ്രീ. ഡോണി തോമസ് വർഗീസ്
(ബഹു. ഡിസ്ട്രിക്റ്റ് ജഡ്ജ്, ഫാമിലി കോർട്ട് പത്തനംതിട്ട) ഉദ്ഘാടനം നിർവഹിച്ച്
റവ. ഫാ. എൽവിൻ തോമസ്
(OCYM വൈസ് പ്രസിഡന്റ്, ചെങ്ങന്നൂർ ഭദ്രാസനം)
ക്രിസ്തുമസ് ദൂത് നൽകും.

​മരുഭൂമിയിലെ പരുമല ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഇടവകദിനവും നക്ഷത്രരാവും ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ

​മരുഭൂമിയിലെ പരുമല ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ യെൽദോ പെരുനാൾ

കിടങ്ങന്നൂർ തെക്കേമൂത്തേരിൽ റ്റി. സി. ജോൺ കോർ എപ്പിസ്കോപ്പായുടെ ചരമ രജത ജൂബിലി അനുസ്മരണ സമ്മേളനം മെഴുവേലി ഹോളി ഇന്നസെൻ്റ്സ് ഓർത്തഡോക്സ് തീർത്ഥാടക വലിയ പള്ളിയിൽ 2025 ഡിസംബർ 20- ന് ശനിയാഴ്ച നടന്നു. രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി പ്രധാന കാർമികനായിരുന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ തിമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ബോംബെ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ വൈദിക ട്രസ്റ്റി വന്ദ്യനായ ഫാ. ഡോ. എം. ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. സി.എസ്.ഐ. മധ്യകേരള ബിഷപ്പ് ഡോ. സാബു മലയിൽ കോശിയുടെ ആശംസ സന്ദേശം യോഗത്തിൽ വായിച്ചു. വൈദിക സെമിനാരി അധ്യാപകൻ ഫാ. ജോബ് സാം മാത്യു, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, മെഴുവേലി പള്ളി വികാരി ഫാ. ബിനു ജോയ്, ഫാ. ജിബു ഫിലിപ്പ്, ഷീജ ടോജി, പി. എം. ജേക്കബ്, റ്റി. ജെ. ജോൺ എന്നിവർ പ്രസംഗിച്ചു. റ്റി. സി. ജോൺ കോർ എപ്പിസ്കോപ്പായുടെ ജീവചരിത്ര പുസ്തകമായ മെഴുവേലിയുടെ അച്ചൻസാർ എന്ന ഗ്രന്ഥം അഭിവന്ദ്യ ക്ലിമ്മീസ് തിരുമേനി പ്രകാശനം ചെയ്തു. വിവിധ സ്ഥാപനങ്ങൾക്കുള്ള ജീവകാരുണ്യ ധനസഹായ വിതരണവും നിർവഹിച്ചു.

അടൂർ -കടമ്പനാട് ഭദ്രാസനത്തിലെ ആറാട്ടുപുഴ സെ. ജോർജ് ഓർത്തഡോൿസ്‌ സുറിയാനി ഇടവകയുടെ 2K25 കരോൾ

ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളി, മെഴുവേലി

വിശുദ്ധ ഉണ്ണി സഹോദേൻന്മാരുടെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള തീർത്ഥാടന കേന്ദ്രം
ക്രിസ്തുമസ് പ്രോഗ്രാമും ക്രിസ്തുമസ് സന്ദേശവും

വാർത്ത : മിന്റു ചെറിയാൻ, ഷൈനി തോമസ്, ബിജു മെഴുവേലി

Related posts