കൺവൻഷൻ

83ാമത് കല്ലൂപ്പാറ ഓർത്തഡോക്സ് സിറിയൻ കൺവൻഷൻ ഫെബ്രുവരി 1 മുതൽ 8 വരെ കറുത്തവടശ്ശേരിക്കടവ് കല്ലൂപ്പാറ കൺവൻഷൻ നഗറിൽ നടക്കും.1 ഞായർ 3.30 ന് ആദ്ധ്യാത്മികസംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്കൂൾ കുട്ടികളുടെ വർണ്ണശബളമായ റാലിയോടെ ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ അഭി ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഭി. സഖറിയ മാർ സേവേറിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും. മോട്ടിവേഷണൽ സ്പീക്കർ മാസ്റ്റർ ഷോൺ അഭിഷേക് മുഖ്യസന്ദേശം നൽകും.ഫാ.അലക്സാണ്ടർ ഏബ്രഹാം ആശംസ അർപ്പിക്കും. 2 തിങ്കൾ മുതൽ 8 ഞായർ വരെ 5.45 സന്ധ്യനമസ്കാരം, 6.30 ഗാനശുശ്രൂഷ, 7 ന് വചനശുശ്രൂഷ ഇവ നടക്കും. ഡോ.തോമസ് കുരുവിള, ഫാ.ഡോ.കുര്യൻ ദാനിയേൽ, ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത,റവ.ഡോ.സാം റ്റി കോശി, ഫാ.എബി ഫിലിപ്പ്,ഫാ. ജോജി കെ ജോയ്, ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.6 വെള്ളി 10 ന് നടക്കുന്ന സമ്മേളത്തിൽ ഫാ.തോമസ് രാജു ധ്യാനം നയിക്കും. 7 ശനി 10 ന് നടക്കുന്ന സെൻറ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ് നിരണം ഭദ്രാസന സമ്മേളത്തിൽ ഡോ. ജോസ് ജോസഫ് ക്ലാസ്സ്‌ നയിക്കും.വെണ്ണിക്കുളം സെൻറ് ബഹനാൻസ്, മുതുപാല സെൻറ് ജോർജ്, പുറമറ്റം സെൻറ് മേരീസ് ഊർശ്ലേം, ഇരവിപേരൂർ സെൻറ് തോമസ്, കോട്ടൂർ സെൻറ് മേരീസ്, കല്ലൂപ്പാറ സെൻറ് മേരീസ്, കല്ലൂപ്പാറ എം. നോർത്ത് സെൻറ് സ്റ്റീഫൻസ്‌, നിരണം ഭദ്രാ സന യുവജന പ്രസ്ഥാനം-എന്നീ ഗായക സംഘങ്ങൾ ഗാനശുശ്രൂഷ നിർവഹിക്കും. 8 ഞായർ 7 ന് പ്രഭാതനമസ്കാരംത്തെ തുടർന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.കൺവൻഷന്റെ സുഗമായ നടത്തിപ്പിന് ഫാ. ബിനോ ജോൺ(പ്രസിഡന്റ് )ഫാ. ജിജി വർഗീസ്(സെക്രട്ടറി ) വിജോയ് പുത്തോട്ടിൽ(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുവല്ല സെൻട്രൽ കൺവൻഷൻ 2026
Day 1

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment