നേട്ടം / ആദരവ്

48-ാം കേരള സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 60 KG സബ് ജൂനിയർ വിഭാഗത്തിൽ 2-ാം സ്ഥാനം(Silver Medal) കരസ്ഥമാക്കിയ St.Gregorios Sunday School, Mannamthottuvazhy യുടെ ബിൻസ് മാത്യു സജി. നിരണം St. Marys വലിയപള്ളി അംഗമാണ്

Baselius College Kottayam
NOVA
Antonomy Declaration Ceremony
February 03

കോട്ടയം ബസേലിയസ് കോളേജിന് ഓട്ടോണമസ് പദവി, പ്രഖ്യാപനം നാളെ

60 വർഷത്തിലേറെയായി അക്ഷരനഗരിയായ കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ട് യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബസേലിയസ് കോളേജിന് സ്വയംഭരണ പദവി ലഭിച്ചു.

ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 1.15 ന് നടക്കുന്ന ചടങ്ങിൽ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും.

പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ വി.ജി അരുൺ മുഖ്യാതിഥിയായിരിക്കും. എം.ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നിന്നും പരിശുദ്ധ കാതോലിക്കാ ബാവാ തെളിയിച്ചു നൽകുന്ന ദീപശിഖയുമായി ബസേലിയസ് കോളേജിലേക്ക് നടക്കുന്ന ഘോഷയാത്ര, കോളേജ് ആന്തം ദൃശ്യവൽക്കരണം, എൻസിസി ബാൻഡ് അവതരണം തുടങ്ങിയവയോടെയാണ് പ്രഖ്യാപനം നടത്തുക.

സ്വയ ഭരണ പദവി നേടുന്നതോടെ കോളേജിൽ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കുമെന്നും ഇതിനായുള്ള കരിക്കുലം ഫ്രെയിം വർക്കുകൾ തുടങ്ങിയതായും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.

ആകാശവാണി വാർത്താവിഭാഗം മേധാവി റോയ് ചാക്കോ ഇളമണ്ണൂർ കേന്ദ്ര ഗവ.സർവ്വീസിൽ നിന്നും വിരമിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയിലെ ഗ്രന്ഥകാരനും ലേഖകനുമായ റോയ് ചാക്കോ ഇളമണ്ണൂർ കേന്ദ്ര ഗവൺമെന്റ് സർവ്വീസിൽ നിന്നും പടിയിറങ്ങി. ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ഓഫീസറായ ഇദ്ദേഹം ആകാശവാണി ഡെപ്യൂട്ടി ഡയറ ക്ടറും ബാംഗ്ലൂർ ആകാശവാണി വാർത്താവിഭാഗം മേധാവിയുമായിരുന്നു.
സഭയിലെ 21 ബിഷപ്പുമാരുമായുള്ള അഭിമുഖഗ്രന്ഥമായ “28 ഇടയന്മാർ പറയുന്നു, സഭാസംബന്ധമായ 33 ലേഖനങ്ങളുടെ സമാഹാരമായ “നമ്മുടെ സഭയുടെ നന്മയ്ക്കായി” എന്നീ പുസ്തകങ്ങൾ ഉൾപ്പെടെ 8 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കൂടാതെ 200-ൽ ഏറെ ലേഖനങ്ങളും 275 ലക്കങ്ങളിലായി 11 പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡൽഹി ആകാശവാണി വിദേശ ന്യൂസ് മോനിറ്ററിംഗ് വിഭാഗം, പ്രസ് ഇൻഫർമേ ഷൻ ബ്യൂറോ (തിരുവനന്തപുരം, കൊച്ചി), ആകാശവാണി (തിരുവനന്തപുരം, കോഴി ക്കോട്), ഫീൽഡ് പബ്ലിസിറ്റി ഓഫീസ് (തിരുനെൽവേലി), പബ്ലിക്കേഷൻസ് ഡയക്ട റേറ്റ് (ഡൽഹി, തിരുവനന്തപുരം) എന്നിവിടങ്ങളിലായി 32 വർഷത്തെ ഔദ്യോഗിക ജീവിതം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച് പൂർത്തിയാക്കി.
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ തുടർച്ചയായ പതിനൊന്നു വർഷം ന്യൂസ് എഡിറ്ററായിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ മാസികയായ യോജന മല യാളം പതിപ്പിന്റെ എഡിറ്ററായി 6 വർഷം സേവനമനുഷ്ഠിച്ചു.
കേന്ദ്രഗവൺമെന്റ് സർവ്വീസിൽ പ്രവേശിക്കുന്നതിനു മുൻപ് സ്കൂൾ അധ്യാ പകൻ, പാരലൽ കോളേജ് അധ്യാപകൻ, വൈ.എം.സി.എ. സെക്രട്ടറി (ആലപ്പുഴ, കോട്ടയം), പത്രപ്രവർത്തകൻ എന്നീ തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്.
മാണ്.
കടമ്പനാട്-അടൂർ ഭദ്രാസനത്തിലെ ഇളമണ്ണൂർ സെന്റ് തോമസ് ഇടവക അംഗമാണ്.

ഫാ. ഡോ. കെ. എം. ജോർജ് ആശയവും രൂപകല്പനയും നൽകിയ “കല മരം” മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ അനാവരണം ചെയ്തു

മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം ഇടവകാംഗങ്ങളായ വിമുക്തഭടന്മാരെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി, ഫാ. ബിനു ജോയി പൊന്നാട അണിയിച്ചു ആദരിച്ചു.

കോർ എപ്പീസ് കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ വികാരിയും, സഹസ്രോത്തര ദ്വിശതാബ്ദിയുടെ ശോഭയുള്ള കായംകുളം കാദീശാ കത്തീഡ്രൽ മുൻ വികാരിയുമായ ജേക്കബ് കോശി കോർ എപ്പിസ്കോപ്പയെ കാദിശാ കത്തീഡ്രലിന്റെ പെരുന്നാളിന്റെ ഭാഗമായി മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത കത്തീഡ്രലിനു വേണ്ടി ആദരിച്ചു.

Fr. Johnson Iype, 29 years of Priesthood.

ശ്രീ. എം ജെ ജേക്കബ് ;വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവും പിറവം നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയുമായിരുന്നു.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ ഇടവകാംഗം, കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. എം എം ജോസിന് അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആദരവ് അഭി. ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ തിരുമേനി നൽകുന്നു.

ആമോദം കുട്ടികളുടെ കൂട്ടായ്‌മ

ആമോദം കുട്ടികളുടെ കൂട്ടായ്‌മയുടെ ഭാഗമായി സംഘടിപ്പിച്ച ആസ്വാദന കുറിപ്പ് മത്സരത്തിൽ ആലഞ്ചേരി സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ഇടവകാംഗം സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ
അലക്സ് ബിനോ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വികാരി ഫാ വർഗ്ഗിസ് ടി വർഗ്ഗിസ് ൽ നിന്നും സ്വീകരിക്കുന്നു.

വാർത്ത : മിനി ജോൺസൻ, ഷൈനി തോമസ്, ബിജു മെഴുവേലി, നിഷ ജോൺ, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment