പൊതുജനത്തിന് പ്രയോജനകരമല്ലാത്തതായ വിഷയങ്ങളിൽ,പൊതുവെ കാമ്പില്ലാത്ത രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനോട് വ്യക്തിപരമായി അകലം പാലിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ശാന്തതയോടും, സമാധാനത്തോടും, സൗഹാർദ്ദത്തോടും കൂടെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ, നമ്മുടെ ചെങ്ങന്നൂരിൽ രാഷ്ട്രീയ കലാപത്തിന്റെ ശബ്ദം കേൾക്കാൻ ഇടയായി എന്ന് പത്രദ്വാര അറിഞ്ഞത് വലിയ ഞെട്ടൽ ഉണ്ടാക്കി. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ ഉണ്ടാവാം, ഒരു ജനാധിപത്യ സംവിധാനത്തിൽ ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് അതിന് കഴിവില്ലാതെ വരുന്നു എന്ന് ചിന്തിക്കുന്നവർ അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് നമ്മുടെ നാടിന് ഭൂഷണമല്ല. മഹാത്മാ ഗാന്ധിജി പഠിപ്പിച്ച അഹിംസയുടെ പാതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്. അതുപോലെ തന്നെ, ഡോ. ബി.ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയതുപോലെ, സാമൂഹിക മൂല്യങ്ങളില്ലാത്ത രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലപ്പെടുത്തും.
ആത്മീയ ഗുരുക്കന്മാരുടെയും, സമുന്നത സാംസ്കാരിക നേതാക്കന്മാരുടെയും നിരകളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ രാഷ്ട്രീയ വൈരാഗ്യത്തോടെ അക്രമം അഴിച്ചുവിടുന്നത് നിസ്സംഗതയോടെ നോക്കി കാണുവാൻ ആവില്ല. പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഓർത്തഡോക്സ് സഭ വിശ്വാസികൾ തിങ്ങി പാർക്കുന്ന പുത്തൻകാവിന്റെ പൗരാണികതയും പാരമ്പര്യത്തെയും, സാംസ്കാരിക തനിമയും മറന്നുകൊണ്ട് നടന്ന അക്രമ പ്രവർത്തനം തികച്ചും പ്രതിഷേധാർഹമാണ്. ഇത്തരം അപക്വമായ പെരുമാറ്റങ്ങൾ നടത്തുന്നവർ സമൂഹത്തിൽ ഒറ്റപ്പെടും എന്നതിന് സംശയമില്ല. ജാതിമതഭേദമന്യേ സൗഹൃദത്തോടെ ആളുകൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരം ചേരി തിരിഞ്ഞു ഉള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനം ഒഴിവാക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം. സമൂഹത്തിന്റെ നന്മയും , നാടിന്റെ വികസനവുമാണ് നാം ലക്ഷ്യം വെക്കേണ്ടത്. അതിന് കൂട്ടായ പ്രവർത്തനമാണ് ആവശ്യം. വാശിയും വൈരാഗ്യവും മറന്ന് ഒന്നായി പ്രവർത്തിക്കുവാൻ ഏവർക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ
തദ്ദേശ സ്വയം ഭരണ സത്യപ്രതിഞ്ജ ഞായറാഴ്ച ആക്കിയ നടപടി അപലപനീയം : കെസിസി
പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ സത്യപ്രതിഞ്ജ ക്രൈസ്തവ ആരാധന ദിനമായ ഞായറാഴ്ച ക്രമീകരിച്ചത് അപലപനിമായ നടപടി എന്ന് കേരള കൗൺസിൽ ഒഫ് ചർച്ചസ്
പത്തനംതിട്ട വൈദിക കൂട്ടായ്മ.

കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ( CBCI) സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ ക്ഷണം സ്വീകരിച്ചു മലങ്കര സഭയുടെ അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി,അഭിവന്ദ്യ യൂഹാനോൻ മാർ ദിമത്രിയോസ് തിരുമേനി തുടങ്ങിയവർ പങ്കെടുത്തു ആശംസ നേർന്നു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു

കൂർത്തമല ഓർത്തഡോക്‌സ് & മാർത്തോമാ സഭകളുടെ സംയുക്ത ക്രിസ്മസ് ഈവ് 2025 ഡിസംബർ 21 | ഞായർ | വൈകിട്ട് 5:30

ക്രിസ്തുമസിന്റെ സ്നേഹവും സമാധാനവും നിറഞ്ഞ നിമിഷങ്ങൾ*
മാനന്തവാടി രൂപത ബിഷപ്പ് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവും
സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപൊലിത്ത
അഭി. ഡോ. ഗീവർഗീസ് മാർ ബർന്നബാസ് തിരുമേനിയും
സുൽത്താൻ ബത്തേരിയിലെ നിർമ്മലഗിരി അരമനയിൽ സൗഹൃദ കൂടിക്കാഴ്ച നടത്തി.
ക്രിസ്തു ജനനത്തിന്റെ സന്ദേശമായ സ്നേഹം, ഐക്യം, സമാധാനം എന്നിവ
സഭകളിലൂടെയും സമൂഹത്തിലൂടെയും ശക്തിപ്പെടുത്താനുള്ള
ആഹ്വാനമായി ഈ കൂടിക്കാഴ്ച മാറി.

സാന്റാ ഹാർമണി വിളംബര റാലിക്ക് പരുമല ആശുപത്രിയിൽ ഉജ്ജ്വല സ്വീകരണം
പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശമുയർത്തി തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സാന്റാ ഹാർമണി വിളംബര റാലക്ക് ഊഷ്മള സ്വീകരണം നൽകി പരുമല ആശുപത്രി. നഗരത്തിലെ പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, വ്യാപാര സംഘടനകൾ, വിവിധ കലാ-കായിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു റാലി.
സ്വീകരണ ചടങ്ങിൽ പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി പൗലോസ്, ചാപ്ലെയിൻ ഫാ. ജിജു വർഗ്ഗീസ്, പുഷ്‌പഗിരി ആശുപത്രി സി.ഇ.ഒ ഫാ. ബിജു വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളായ ശ്രീ. ജയകുമാർ, ശ്രീ. എം. സലിം, ശ്രീ. എം. കെ വർക്കി, ശ്രീ. ഷാജി മാത്യു എന്നിവർ സംസാരിച്ചു.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി