വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ വിശ്വാസ സംഗമവും പ്രചരണ റാലിയും സംഘടിപ്പിക്കുന്നു. ജനുവരി 14 ബുധനാഴ്ച രാവിലെ 10 ന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ജോണ്‍സണ്‍ ഹാളില്‍ വച്ച് വിശ്വാസ സംഗമം ക്രമീകരിക്കുന്നു. കെ സി സി പ്രസിഡന്റ് അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, അഭി. മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അഭി.ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, അഭി. ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍, അഭി. ലഫ്റ്റ്. കേണല്‍ ജേക്കബ് ജെ. ജോസഫ്, ഡോ.പ്രകാശ് പി. തോമസ്, പാസ്റ്റര്‍ സി. എം. വത്സല ദാസ്, പാസ്റ്റര്‍ ജെയിംസ് പാണ്ടനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.…
Day: January 13, 2026
നിര്യാതരായി
ചെങ്ങന്നൂർ • കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) നിര്യാതനായി. സംസ്കാരം പിന്നീട്. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം). മരുമക്കൾ: അഡ്വ.ഷീനാ ജൂണി,മഹേഷ് ഹരിലാൽ(ഫാഷൻ ഫോട്ടോഗ്രാഫർ, തിരുവനന്തപുരം) സഞ്ജയ് എം.കൗൾ (എംഡി ആൻഡ് സിഇഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക…