പുത്തൂരിലെ വിവിധ ഓർത്തഡോക്സ് ഇടവകൾ സംയുക്തമായി നടത്തുന്ന പുത്തൂർ കൺവൻഷന് വിശ്വാസസാഗരം സാക്ഷിയായി പുത്തൂർ St. George English Medium School ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. കൊല്ലം ഭദ്രാസനാധിപൻ അഭി.സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. കൺവൻഷൻ കമ്മറ്റി വൈസ് പ്രസിഡന്റ് ഫാ. ജീ ബു സോളമൻ അധ്യക്ഷനായി. ഫാ.ഫെലിക്സ് യോഹന്നാൻ വചനശുശ്രൂഷ നിർവഹിച്ചു. കൺവൻഷൻ ഗ്രൗണ്ടിൽ പുത്തൂർ വലിയ പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പുസ്തകശാല ഭദ്രാസനാധിപൻ ഉദ്ഘാടനം ചെയ്തു.
