ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
വനിതാ സമാജം മലബാർ ഭദ്രാസനം
വാർഷിക സമ്മേളനവും ദ്വിദിന ക്യാമ്പും ഏപ്രിൽ 28 29 തീയതികളിൽ പാലക്കാട് സെന്റ് മേരീസ് മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ കുടശ്ശനാട്, പള്ളി ഭാഗം യുവജനപ്രസ്ഥാനം 5-ാംമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റ്, മെയ് 2,3 തീയതികളിൽ

കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിലെ SDOF പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ 15 വയസ്സിനുശേഷം പ്രായമുള്ള ഇടവക അംഗങ്ങൾക്ക് ആയി ‘ജോർജിയൻ ഭാഗ്യവാൻ’ എന്ന പേരിൽ ഒരു ലക്കിടിപ്പ് പ്രോഗ്രാം നടത്തുവാൻ ആഗ്രഹിക്കുന്നു. ഈ ഞായറാഴ്ച (26/04/2026) വി.കുർബാനയ്ക്കായി ദേവാലയത്തിൽ എത്തുന്നവർ അവരവരുടെ പേരും മേൽവിലാസവും പള്ളിയുടെ പടിഞ്ഞാറ് വശത്ത് ക്രമീകരിക്കുന്ന SDOF കൗണ്ടറിൽ ഏൽപ്പിക്കേണ്ടതാണ്. രാവിലെ 6.30 മണി മുതൽ പേരുകൾ നൽകുവാനുള്ള അവസരം ഉണ്ടാകും.വി. കുർബാനയ്ക്കു ശേഷം നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിയെ ജോർജിയൻ ഭാഗ്യവാനായി തിരഞ്ഞെടുക്കും. നമ്മുടെ പെരുന്നാളിന്റെ അവസാന ദിനമായ മെയ്‌ 7 ആം തീയതി അഭി. തിരുമേനിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനവും നൽകുന്നതായിരിക്കും.

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ
92ാം അന്തർദേശീയ സമ്മേളനം
*2026 മെയ്‌ 15,16,17 തീയതികളിൽ തുമ്പമൺ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ പത്തനംത്തിട്ട
കാതോലിക്കേറ്റ് കോളേജിൽ വെച്ചു നടത്തപ്പെടുകയാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യൂണിറ്റ് പ്രതിനിധികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ചു രജിസ്ട്രേഷൻ നടപടികൾ 2026 ഏപ്രിൽ 30 ന് മുൻപായി പൂർത്തീകരിക്കണമെന്ന്
അറിയിക്കുന്നു.

https://docs.google.com/forms/d/e/1FAIpQLSc0dM8cUhCk8AgafRXFUG1CZip9WElwQuOb_kxj5F2kHZaygA/viewform

Nb: രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ പോസ്റ്ററിൽ അടങ്ങിയിട്ടുണ്ട്.

OCYM രാജ്യന്തര സമ്മേളനം 2026 മെയ് 15 ,16 ,17 തീയതികളിൽ പത്തനംതിട്ട കാതോലിക്കെറ്റ് കോളേജിൽ.

കോട്ടയം ഭദ്രാസനത്തിലെ സെൻ്റ്. ഡയനീഷ്യസ് ഫെലോഷിപ്പിൻ്റെ പ്രവർത്തന വർഷത്തിന് തുടക്കമായിരിക്കുന്നു ……
വർഷാരംഭത്തിൽ യൂണിറ്റ് തലം മുതൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന പ്രവർത്തകരുടെ സംഗമ വേദിയൊരുക്കുന്നു. 2026 ഏപ്രിൽ 26 ഞായറാഴ്ച 2.30 ന് ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ വെച്ചാണ് LIGHT ( L eaders I nspired by G race H ope and T ruth ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നേതൃത്വ സംഗമം നടക്കുന്നുന്നത്. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്താ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ് കൊണ്ട് ഈ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് ഫാ. ബിജു പി മാത്യു, , ജനറൽ സെക്രട്ടറി ഷിബു കെ എബ്രഹാം, ട്രഷറർ ഉമ്മൻ ജോൺ എന്നിവർ ഈ യോഗത്തിൽ സംബന്ധിക്കുന്നു

Malankara Orthodox Syrian church
Orthodox Christian Youth Movement kochi Diocese
150 years of Kochi Diocese
Celebration
CRICKET TOURNAMENT
April 26

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനം
മർത്തമറിയം വനിതാ സമാജം വാർഷിക സമ്
കൊരട്ടി സീയോൻ സെമിനാരിയിൽ വച്ച് നടത്തപ്പെടുന്നു

വൈദീക സംഘം വാർഷിക കോൺഫറൻസ് ലോഗോ

ശാലോം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് മണപ്പള്ളി,
കൊല്ലം ഭദ്രാസനം
അഖില മലങ്കര എക്യുമെനിക്കൽ ക്വിസ് മത്സരം മെയ് 10

ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ OVBS സമാപനം

.അഖില മലങ്കര പ്രാർത്ഥന യോഗം പ്രവർത്തന പദ്ധതികൾ 2026 — 2027

YOUTH PREMIER LEAGUE SEASON -5

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ
നാല് വർഷമായി നടത്തിവരുന്ന 🏏 ” യൂത്ത് പ്രീമിയർ ലീഗ്” 🏏 YPL Season 5 ഈ വർഷം ഏപ്രിൽ 24, 25, 26 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.

സൗജന്യ നേത്ര രോഗ തിമിര പരിശോധന ക്യാമ്പ്
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 16/5/2026 ന് മുമ്പായി താഴെക്കാണുന്ന ഗൂഗിൾ ഫോം സമർപ്പിക്കേണ്ടതാണ്.
https://forms.gle/FgJqnqL8FZWpWTBj8

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
99613 63142 – ഫാ:ജസ്റ്റിൻ ആൻ്റണി (വികാരി)
98952 07482 – സീമ കെ സാം

ഓർത്തഡോക്സ് സഭാ വൈദിക സംഘം ആഗോള സമ്മേളനം പരുമലയിൽ: ലോഗോ പ്രകാശനം ചെയ്തു
പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഗോള ത്രിദിന സമ്മേളനം മെയ് 19, 20, 21 തീയതികളിൽ പരുമലയിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും പരുമലയിൽ വെച്ച് നടന്നു.
മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 32 ഭദ്രാസനങ്ങളിൽ നിന്നായി ആയിരത്തിലധികം വൈദികർ ഈ ആഗോള സംഗമത്തിൽ പങ്കുചേരും.
“അപ്പോസ്തോലിക ജ്വാലയുടെ കാവലാൾ – മാറുന്ന ലോകത്തെ പൗരോഹിത്യ സാക്ഷ്യം” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം. മാറുന്ന കാലഘട്ടത്തിൽ വൈദികർ നേരിടുന്ന വെല്ലുവിളികളും സഭയുടെ അപ്പോസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള സാക്ഷ്യവുമാണ് ഈ സമ്മേളനം ചർച്ച ചെയ്യുന്നത്.
സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം വൈദിക സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവ്വഹിച്ചു. ചടങ്ങിൽ വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ഫാ. ഡോ. മാത്യു വർഗീസ്, ജനറൽ സെക്രട്ടറിമാരായ ഫാ. ലെസ്ലി പി. ചെറിയാൻ, ഫാ. മിഥുൻ വർഗീസ്, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികസംഘം സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും പരുമലയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ജനറൽ സെക്രട്ടറി ഫാ.ഡോ.നൈനാൻ വി.ജോർജ് അറിയിച്ചു.

ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നിന്നും ഒ.വി.ബി.എസ് സംഘം കൂനൻ കുരിശ് തീർത്ഥാടനകേന്ദ്രം സന്ദർശിച്ചു

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

0

Related posts

Leave a Comment