മസ്‌ക്കറ്റ് മഹാ ഇടവകയിലെ സണ്ടേസ്‌കൂളിന്റെ വാർഷികാഘോഷങ്ങൾ

മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സണ്ടേസ്‌കൂളിന്റെ മുപ്പത്തിയേഴാമത്‌ വാർഷികാഘോഷങ്ങൾ ഫെബ്രുവരി 8 വെള്ളിയാഴ്ച്ച വൈകിട്ട് സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. വൈകിട്ട് 4 ന് മഹാ ഇടവകയിൽ നിന്നും ആരംഭിക്കുന്ന കുട്ടികളുടെ വർണ്ണാഭമായ റാലിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ മുൻ മന്ത്രിയും മികച്ച പ്രഭാഷകനും കൊല്ലം പാർലമെന്റ് അംഗവുമായ ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അക്കാദമിക് തലത്തിലും സണ്ടേസ്കൂൾ തലത്തിലും വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് സൺ‌ഡേ സ്ക്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

Related posts