ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ‘കാസ’ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.

Image may contain: 6 people, people standing

ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപെട്ട മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താക്ക് സ്വീകരണം നൽകി. 


Related posts