ജർമ്മനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഭാരവാഹികൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ.ഫാ. ജിബിൻ തോമസ് ഏബ്രഹാം, സഹവികാരി റവ.ഫാ. അശ്വിൻ വർഗീസ് ഈപ്പൻ, കമ്മറ്റിയംഗം ശ്രീ ജിനു മാത്യു ഫിലിപ്പ്, സൺഡേസ്കൂൾ ഹെഡ്ടീച്ചർ ശ്രീ. സിറിൽ സി. സജി എന്നിവർ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജർമ്മനിയിലെ സഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ അത്യഭൂതമായ വളർച്ചയിൽ പരി. കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടവകയുടെ പ്രവർത്തനങ്ങൾ ക്കുള്ള മാർഗനിർദ്ദേശങ്ങളും പരി. കാതോലിക്കാ ബാവാ നൽകി.വിദ്യാർത്ഥിയായിരിക്കെ പരി. ബാവാ ജർമ്മനിയിൽ പഠനം നിർവ്വഹിച്ചതും, ആരാധനകൾക്ക് നേതൃത്വം നൽകിയതുമായ സ്മരണകളും പങ്കുവയ്ക്കുകയും ചെയ്തു.
വാർത്ത : ബിജു മെഴുവേലി