ഇടവക വാർത്തകൾ

കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ 81 മത് ഇടവക പെരുന്നാളും കൺവെൻഷനും മെയ് 3 മുതൽ 9 വരെ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ചരിത്രപ്രസിദ്ധമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പുണ്യ പിതാക്കന്മാരായ ആറാം മാർത്തോമ്മായുടെ 218-ാം ഓർമ്മയും, എട്ടാം മാർത്തോമ്മായുടെ 210-ാം ഓർമ്മയും, കൂടാതെ കാതോലിക്കേറ്റ് രത്നദീപമായ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ 75-ാം ഓർമ്മയും സംയുക്തമായി 2026 ഏപ്രിൽ 19-ാം തീയതി ഞായറാഴ്ച നമ്മുടെ ഇടവകയിൽ ആചരിക്കുന്നു.

ഐപ്പള്ളൂർ സെന്റ് ജോർജ്ജ് ശാലേം ഓർത്തഡോക്സ്‌ പള്ളിയിൽ
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2026 ഏപ്രിൽ മാസം 26 മുതൽ മെയ് 04 വരെ.

PARUMALA SEMINARY | HOLY QURBANA | Fr. J. Mathukutty
(Asst. Manager, Parumala Seminary)

നല്ലില വലിയപള്ളി പെരുന്നാൾ:
വി.ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 2026 ഏപ്രിൽ 19 മുതൽ മെയ്‌ 1 വരെ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, അഭി. ഡോ. ജോസഫ് മാർ ദീവന്നാസിയോസ്,അഭി.ഗീവർഗീസ് മാർ പീലക്‌സീനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസെബീയോസ്‌ തിരുമേനി നാളെ പരുമല സെമിനാരിയിൽ വി . കുർബാന അർപ്പിക്കും .

കുഴിമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ ഏപ്രിൽ 19 ഞായറാഴ്ച വി. കുർബാന നവാഭിഷിക്ത വൈദീകൻ റവ. ഫാ. ബേസിൽ സജി സക്കറിയ, കുഴിമറ്റം

ബാംഗ്ലൂർ ഭദ്രസനത്തിൽ, ആന്ദ്രപ്രദേശിൽ ഏലൂർ മിഷൻ പ്രവർത്തനങ്ങൾക്കായി ബാംഗ്ലൂർ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി റവ. ഫാ. സജി ഡാനിയേൽ 4.5 ലക്ഷം രൂപ ഇടവകക്കുവേണ്ടി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.ഗീവർഗീസ് മാർ പീലോക്സിനോസ് തിരുമേനിയെ ഏൽപിക്കുന്നു.

കലഞ്ഞൂർ വലിയപള്ളി പെരുന്നാൾ

കല്ലൂപ്പാറ സെന്റ് മേരീസ്‌ തീർത്ഥാടന കേന്ദ്രം ഏപ്രിൽ 19 ഞായർ വി. കുർബാന

തുമ്പമൺ ഭദ്രാസനത്തിലെ കൊടുമൺ സെന്റ് ബെഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളി വികാരിമാരായ റവ ഫാ ജോർജ്‌ മാത്യു, റവ ഫാ ലിബു ജേക്കബ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള തീർത്ഥാടകസംഘം വെട്ടിക്കൽ സെൻറ് തോമസ് സന്ദർശിച്ചു.

കരിക്കം ഉളിയനാട് സെന്റ് ജോർജ്ജ് ബഥേൽ ഓർത്തഡോൿസ്‌ പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും കൺവെൻഷനും മെയ്‌ 2 മുതൽ 9 വരെ

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് കരുളായി മലബാർ ഭദ്രാസനം
പുനർ നിർമ്മിച്ച ദേവാലയത്തിന്റെയും, പുതിയ പാഴ്സനേജിന്റെയും കൂദാശയും വലിയ പെരുന്നാളും ഏപ്രിൽ 25 മുതൽ 28 വരെ

സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് സെമിനാരി, കുണ്ടറ കൊല്ലം,
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22, 23 തീയതികളിൽ

കൂനൻ കുരിശ് പഴയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് തുടക്കം.

മട്ടാഞ്ചേരി: 1751ൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ തിരു ശേഷിപ്പ് പ്രതിഷ്ഠിച്ച മട്ടാഞ്ചേരി കൂനൻ കുരിശ് പഴയ സുറിയാനി പള്ളിയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയും തിരുവനന്തപുരം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രം വികാരിയും മാനേജരുമായ ബെന്യാമിൻ തോമസ് റമ്പാച്ചൻ സഹകാർമികത്വം വഹിച്ചു.

Abudhabi St George Orthodox Cathedral.
Parish Feast- Feast of St. George | April 25th & 26th

|സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആറാട്ടുപുഴ ചെങ്ങന്നൂർ ഭദ്രാസനം
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 26 മുതൽ മെയ് 7 വരെ

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment