സാംസ്കാരിക, സാഹിത്യ, സിനിമ
കലയുടെ ഈറ്റില്ലമായ അടൂരിൽ ഒരു പുത്തൻ സംസ്കാരം കൂടി പിറവി കൊള്ളുന്നു
കുട്ടികളുടെ ചലച്ചിത്രോത്സവം
മലങ്കര ഓർത്തഡോൿസ് സഭയുടെ
അടൂർ – കടമ്പനാട് ഭദ്രാസനത്തിന്റെ
കലാസാഹിത്യ വിഭാഗമായ ശ്രേയ ആർട്ട് & തിയോളജിയുടെ ആഭിമുഖ്യത്തിൽ അടൂർ ബോധിഗ്രാമിന്റെ സഹകരണത്തോടെ ഏപ്രിൽ 25 – 27 വരെ മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്കായി ചലച്ചിത്രോത്സവം
Chill Lenz
ഈ ഉത്സവം കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ഒരു പ്രധാന സാംസ്കാരിക വേദിയാവുകയാണ്.
ലോക സിനിമയിലെ വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖർ പങ്കുചേരുന്നു.
മേളയുടെ ‘ലോഗോ’ പ്രകാശനം ചലച്ചിത്രോത്സവത്തിന്റെ മുഖ്യ രക്ഷാധികാരി ഡോ സഖറിയാസ് മാർ അപ്രേം തിരുമേനി നിർവ്വഹിച്ചു

അടൂർ കടമ്പനാട് ഭദ്രാസനത്തിലെ സൺഡേ സ്കൂളിൻറെ (OSSAE അടൂർ കടമ്പനാട് ഭദ്രാസനം) ആഭിമുഖ്യത്തിൽ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സക്കറിയ മാർ അപ്രേം തിരുമേനിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് വന്ദ്യ. ഫാ. ഡോ. തമ്പി വർഗീസ് വന്ദ്യരായ ഡോ മാത്യു വർഗീസ്, ഫാ. ടിജു തോമസ്, ഫാ. ടിജോ തമ്പി, ഡിക്കൻ ജീവൻ സൺഡേസ്കൂൾ ഡയറക്ടർ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവരടങ്ങിയ തീർത്ഥാടകസംഘം വെട്ടിക്കൽ സെൻറ് തോമസ് ദയറാ സന്ദർശിച്ചു. കബറിങ്കൽ പ്രാർത്ഥിച്ചു. ദയറായുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അടൂർ കടമ്പനാട് ഭദ്രാസന സൺഡേസ്കൂളിൻറെ സംഭാവന വാഗ്ദാനം ചെയ്തു. .

മാർ അപ്രേം യുവജനപ്രസ്ഥാനം അതിൻ്റെ കർമവീഥിയിൽ പ്രവർത്തനനിരതമായ ഒരു വർഷത്തിന് തുടക്കം കുറിക്കുന്നു.
ഒപ്പം കൃത്യമായ ആസൂത്രണത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിന് മാർഗ്ഗരേഖ പ്രകാശനം കൂടി നിർവഹിക്കപ്പെടുന്നു.
2026 ഏപ്രിൽ 19 ഞായറാഴ്ച വി. കുർബാനാനന്തരം പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം പ്രവർത്തനോദ്ഘടനവും മാർഗ്ഗരേഖ പ്രകാശന കർമ്മവും നിർവഹിക്കുന്നതാണ്.
ഇതൊരു തുടക്കമല്ല .
മറിച്ച് ഒരു തുടർച്ചയാണ് .
കഴിഞ്ഞ കാലങ്ങളിലെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ മാർഗ്ഗം തെളിച്ച് തന്ന മുൻകാല പ്രവർത്തകരുടെ പ്രവർത്തനങ്ങളുടെ തുടർച്ച.

അഖില മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന മർത്തമറിയം വനിതാസമാജം വാർഷീകസമ്മേളനം വളയൻചിറങ്ങര ബാലഗ്രാമിൽ വച്ച് ഇന്നു ( 18 – 04 – 2026 ശനി ) ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമനസുകൊണ്ട് ഉദ്ഘാടനം നടത്തി.
ഏഷ്യാനെറ്റ് സീനിയർ ജേർണലിസ്റ്റ് ശ്രീ. ജോർജ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി.
മർത്തമറിയം വനിതാസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ. ബിബിൻ മാത്യു , ബാലഗ്രാം ഡയറക്ടർ റവ. ഫാ. നിഥിൻ മാത്യു , ഭദ്രാസന കൗൺസിൽ മെംബർ റവ. ഫാ. കെ.കെ വർഗീസ് , ഭദ്രാസന സെക്രട്ടറി ശ്രീമതി സൂസൻ മാത്യു , ട്രഷറർ ശ്രീമതി മേരി തമ്പി , കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി അമ്മിണി റോജി എന്നിവർ ആശംസകളർപ്പിച്ചു.
റവ. ഫാ. ഗീവർഗീസ് കാപ്പിൽ , ബാലഗ്രാം ഡയറക്ടർ ശ്രീ. ഏലിയാസ് എം ചാക്കോ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളിയിലെ സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മെയ് 1-ന് YOUTH IGNITE 2026 സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ലോക്സഭാ എം.പി. ശ്രീ അടൂർ പ്രകാശ് നിർവഹിക്കുന്നു. പ്രസ്തുത യോഗത്തിൽ Georgian Gratia സാധുജന സഹായ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം OCYM കേന്ദ്ര ട്രഷറർ ശ്രീ രെഞ്ചു എം.ജെ നിർവഹിക്കുന്നു.
തുടർന്ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്വേതാ അശോക് നയിക്കുന്ന The Double Barrel Live Music Concert (Musical Fusion) അരങ്ങേറുന്നു.

OSSAE പാമ്പാടി ഡിസ്ട്രിക്ട്, വാർഷിക സമ്മേളനം 19.04.2026, ഞായർ ദേവാലയത്തിൽ നടക്കും.
അഭി. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ക്ലാസുകളും , അവാർഡ് വിതരണവും ഉണ്ടാകും.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്