കുവൈറ്റ് : പൗരസ്ത്യ കാതോലിക്കായും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ നവംബർ 27 ചൊവ്വാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേരും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകൾ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ‘കുവൈറ്റ് ഓർത്തഡോക്സ് മഹാസമ്മേളനം’ ആശിർവദിക്കുവാൻ എത്തിച്ചേരുന്ന കാതോലിക്കാ ബാവാ, കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, അഹമ്മദി സെന്റ് തോമസ് പഴയ പള്ളി, സെന്റ് ബേസിൽ ചർച്ച്, സെന്റ് സ്റ്റീഫൻസ് ചർച്ച് എന്നീ ഇടവകകൾ ക്രമീകരിച്ചിരിക്കുന്ന വിവിധങ്ങളായ ശുശ്രൂഷകൾക്കും നേതൃത്വം നൽകും. മലങ്കര സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ചടങ്ങുകളിൽ പങ്കെടുക്കും.
Related posts
-
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
സാംസ്കാരിക, സാഹിത്യ, സിനിമകലയുടെ ഈറ്റില്ലമായ അടൂരിൽ ഒരു പുത്തൻ സംസ്കാരം കൂടി പിറവി കൊള്ളുന്നു കുട്ടികളുടെ ചലച്ചിത്രോത്സവം മലങ്കര ഓർത്തഡോൿസ് സഭയുടെഅടൂർ... -
ഇടവക വാർത്തകൾ
കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ 81 മത് ഇടവക പെരുന്നാളും കൺവെൻഷനും മെയ് 3 മുതൽ 9 വരെ അബുദാബി... -
പള്ളികളിൽ ഒ.വി. ബി.എസ്
തുമ്പമൺ ഏറം മാത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ OVBS സമാപന സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ അഭി: ഡോ. ഏബ്രഹാം...