കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

സഹോദരൻ പദ്ധതി

4- മത് വാർഷികം ഫെബ്രുവരി 22 നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു

കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക്തെരഞ്ഞെടുക്കപ്പെട്ട ഇടവക അംഗങ്ങൾക്കുള്ള അനുമോദന സമ്മേളനം കൊല്ലം സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് ഉദ്ഘാടനം ചെയ്തു കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.ടി. ഷാജൻ, വികാരി ഫാ. ഫിലിപ്പ് തരകൻ, ഓഫീസ് സെക്രട്ടറി ഫാ. എബ്രഹാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഡോ. ഡി പൊന്നച്ചൻ, ലാലുമോൻ മഞ്ഞക്കാല മാത്യു ജോൺ കല്ലുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ രത്നം ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 14ാഓർമ്മപെരുന്നാൾ.
മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിൽ.
2026 ഫെബ്രുവരി 14 മുതൽ 21 വരെ.

അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാമത് വീടിൻ്റെ തറക്കല്ലിടൽ കർമ്മം ഇന്നു ( 08 – 02 – 2026 ഞായറാഴ്ച ) വിശുദ്ധ കുർബ്ബാനക്കു ശേഷം അഭിവന്ദ്യ തിരുമേനിയും, പുതുപ്പിള്ളി MLA ശ്രീ. ചാണ്ടി ഉമ്മനും ചേർന്നു കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ ഇടവകയിൽ നെല്ലാട് പണിയുന്ന ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. വികാരി റവ. ഫാ. ടിജൊ കുരിയാക്കോസ് , സഹ പട്ടക്കാർ , ട്രസ്റ്റി , സെക്രട്ടറി , കമ്മിറ്റി അംഗങ്ങൾ , ഇടവക വിശ്വാസി സമൂഹം എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment