കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഹോദരൻ പദ്ധതി 4- മത് വാർഷികം ഫെബ്രുവരി 22 നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക്തെരഞ്ഞെടുക്കപ്പെട്ട ഇടവക അംഗങ്ങൾക്കുള്ള അനുമോദന സമ്മേളനം കൊല്ലം സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് ഉദ്ഘാടനം ചെയ്തു കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.ടി. ഷാജൻ, വികാരി ഫാ. ഫിലിപ്പ് തരകൻ, ഓഫീസ് സെക്രട്ടറി ഫാ. എബ്രഹാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഡോ. ഡി പൊന്നച്ചൻ, ലാലുമോൻ മഞ്ഞക്കാല മാത്യു ജോൺ കല്ലുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. മലങ്കര സഭാ രത്നം ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 14ാഓർമ്മപെരുന്നാൾ.മാവേലിക്കര സെന്റ് പോൾസ്…

നേട്ടം / പുരസ്‌കാരം

അൽ ഐൻ SDOCYM ന്റെ 2025 വർഷത്തെ ഹരിതശ്രീ അവാർഡ് ഇടവക അംഗവും പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ടുമായ മോനി പി മാത്യുവിനു ഇടവക വികാരി ഫാ മാത്യു വർഗീസ് സമ്മാനിച്ചു. അഖില മലങ്കര അടിസ്ഥാനത്തിൽ SDOF ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമൂഹഗാന മത്സരത്തിൽ, കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക , ദേവാലയത്തിൽ നിന്നും പങ്കെടുത്ത യൂണിറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ 4-ാം റാങ്ക് കരസ്ഥമാക്കിയ പൊമ്പറ മാർ ഗ്രീഗോറിയോസ് ഇടവക അംഗം ആനി ജോൺസൺ കുറ്റിക്കലിനെ ഇടവക ആദരിച്ചു. തലവടി പടിഞ്ഞാറേക്കര സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി)യുടെ സുവനീറിൽ പ്രസിദ്ധികരിച്ചത്. എം. ഓ. സി ടിവി എഡിറ്റോറിയൽ ബോർഡ്‌ മെമ്പർ ആണ് സനു ജസ്റ്റിൻ. വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, നിഷ ജോൺ

നിര്യാതരായി

പ്ലാസ്റ്റിക് സർജറി രംഗത്തെ ഇതിഹാസം ഡോ. സി. തോമസ് അന്തരിച്ചു; ആദരമായി രാജ്യം നൽകിയത് ഒമാൻ പൗരത്വം ​കൈപ്പട്ടൂർ: ലോകപ്രശസ്ത പ്ലാസ്റ്റിക് സർജനും ഒമാനിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ പിതാവുമായ ഡോ. സി. തോമസ് (ചോന തോമസ് ) അന്തരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ കല്ലുതുണ്ടിയിൽ കുടുംബാംഗമായ അദ്ദേഹം, ഒരു ഇന്ത്യൻ പൗരന് ആദ്യമായി ഒമാൻ പൗരത്വം ലഭിച്ച വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച പ്രതിഭയാണ്. ​ കൈപ്പട്ടൂരിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ​കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂളിലെ (കൊട്ടിക്കുന്നേൽ സ്കൂൾ) പഠനകാലത്ത് തന്നെ കായിക-അക്കാദമിക് രംഗങ്ങളിൽ മികവ് തെളിയിച്ചിരുന്ന അദ്ദേഹം, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡോക്ടറാകണമെന്ന ഉറച്ച തീരുമാനമെടുത്തത്. ചങ്ങനാശേരി എസ്.ബി കോളേജിലെ പ്രീ-യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും (1962-63 ബാച്ച്) തുടർന്ന് ജനറൽ സർജറിയിൽ എം.എസും പൂർത്തിയാക്കി. ​…