കല്ലുങ്കൽ വെസ്റ്റ് സെന്റ് ജോർജ്ജ് ദേവാലയത്തിലെ SDOF ന്റെ യൂണിറ്റ് തല ഉത്ഘാടനം അഡ്വ. ബിനോസ് കെ.തോമസ് കണ്ണാട്ട് നിർവ്വഹിച്ചു. വികാരി ഫാ.ജേക്കബ് റ്റി. ഏബ്രഹാം അദ്ധ്വഷത വഹിച്ച മീറ്റിംഗിൽ ഉമയാറ്റുകര ഡിസ്ടിക് സെക്രട്ടറി ശ്രീ.ഷാഷി മാത്യുസ്വാഗവും. SDOF ഭദ്രാസന ഭാരവാഹികളായശ്രീമതി. വൽസമ്മ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി) ശ്രീ. മനു റ്റി.തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക യൂണിറ്റ് സെക്രട്ടറി ശ്രീമതി ജിനു ഏബ്രഹാം നന്ദി രേഖപ്പെടുത്തി. മർത്ത് മറിയം വനിതസമാജം കേന്ദ്രഓഫീസ് മന്ദിരത്തിന്റെ ശിലാ സ്ഥാപനം സമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ:യുഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത നിർവ്വഹിയ്ക്കുന്നു പിറവം ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സഹപാഠ്യ മത്സരത്തിൽ ഒന്നാം സ്ഥാനവും , ഓവറോൾ ട്രോഫിയും സ്വന്തമാക്കി മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് ഇടവകയുടെ അഭിമാനമുയർത്തിയ പ്രിയപ്പെട്ട കുരുന്നുകളെയും, അവരെ മികച്ച നേട്ടത്തിലേക്ക് പ്രാപ്തരാക്കിയ പ്രിയ അധ്യാപകരെയും ഇടവക ആദരിച്ചു.…
Year: 2026
കേന്ദ്ര ഭദ്രാസന വാർത്തകൾ
നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം ഫെബ്രുവരി നാലിന് കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും. സെപ്തംബർ 10ന് ഓൺലൈനായി ചേർന്ന സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റേതാണ് തീരുമാനം. ഫാ.എൽദോസ് എ.എ, ഫാ.സാംജി.റ്റി.ജോർജ്, ഫാ.ഷിബു വേണാട് മത്തായി,ഫാ.തോമസ് പോൾ റമ്പാൻ എന്നിവരെയാണ് ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപ്പട്ടസ്ഥാനത്തേത്ത് തിരഞ്ഞെടുത്തത്. മെത്രാപ്പോലീത്താ സ്ഥാനാഭിഷേകത്തിന് മുന്നോടിയായി ഒക്ടോബർ 27 ന് മൂന്ന് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകും. ചടങ്ങിന് പരുമല സെമിനാരി വേദിയാകുമെന്ന് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു. തുമ്പമൺ ഭദ്രാസനത്തിന്റ സുവർണ ജൂബിലിയുടെ ഭാഗമായി കർഷക സംഗമവും അവാർഡ് ദാനവും സെപ്റ്റംബർ 27 ഞായർ വകയാർ…
നിര്യാതരായി
വെരി.റവ. രാജൂ എം. ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ ( ഡാളസ്) സഹോദരൻപാപ്പച്ചൻ വി ഡാനിയേൽ ഷിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോ – പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ചിക്കാഗോയിൽ വച്ച് നിര്യാതനായി.ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്.കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ആണ് (എല്ലാവരും ഷിക്കാഗോയിൽ)സൂസമ്മ, ബാബു ഡാനിയേൽ (ഇരുവരും ,ഷിക്കാഗോ), ജോർജ് ഡാനിയേൽ (പത്തനംതിട്ട ) , എന്നിവരാണ് മറ്റ് സഹോദരങ്ങൾ. മലങ്കരസഭയിലെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ സീനിയർ വൈദീകനായ ഫാ. ജേക്കബ് മണ്ണിത്തോട്ടത്തിൽ നിര്യാതനായി ചെങ്ങന്നൂർ ഭദ്രാസനത്തിൽ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരിയും സെൻ്റ് തോമസ് ഓർത്തഡോക്‌സ് വൈദിക…
നിയമനം / നേട്ടം / അവാർഡ്
വന്ദ്യ : യാക്കോബ് തോമസ് റമ്പാച്ചൻ പരുമല സെമിനാരി മാനേജർ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പരുമല സെമിനാരിയുടെ മാനേജരായി യാക്കോബ് തോമസ് റമ്പാച്ചനെ നിയമിച്ചു. സെപ്റ്റംബർ 15-ാം തീയതി മുതലാണ് വന്ദ്യ യാക്കോബ് തോമസ് റമ്പാച്ചൻ പരുമല സെമിനാരിയുടെ ചുമതല ഏറ്റെടുക്കുക.കഴിഞ്ഞ അഞ്ചുവർഷക്കാലം ദേവലോകം അരമനയുടെ മാനേജർ ആയിരുന്നു വന്ദ്യ റമ്പാച്ചൻ. റവ.ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ, ദേവലോകം അരമന മാനേജർ പരിശുദ്ധ കാതോലിക്കാ ബാവാ ദേവലോകം അരമന മാനേജരായി ബഹുമാനപ്പെട്ട റവ.ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ നിയമിച്ചു.സെപ്റ്റംബർ 15-ാം തീയതി മുതലാണ് ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ, ദേവലോകം അരമന മാനേജരായി ചുമതല ഏറ്റെടുക്കുക. കഴിഞ്ഞ ഏഴ് വർഷക്കാലം വാകത്താനം വള്ളിക്കാട്ട് ദയറാ മാനേജർ ആയിരുന്നു പരിശുദ്ധ ബാവാതിരുമേനിയുടെ കൽപ്പനയാല്‍ വാകത്താനം വള്ളിക്കാട്ട് ദയറ മാനേജരായി ഫാ.അനീഷ് കെ സാം നിയമിതനായി . തുമ്പമൺ ഭദ്രാസനം വകയാർ സെന്റ്…
ഇടവക വാർത്തകൾ
ഹാർവസ്റ്റ് ഫെസ്റ്റിവൽ – 2026 ന്റെ ആദ്യ അഡ്വർറ്റൈസ്മെന്റ് ഓഫറിംഗ് ദുബായ് സെന്റ്.തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും,സിയോമ ബിൽഡിംഗ് മെറ്റീരിയൽസ് ട്രേഡിംഗിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷാജി കൊച്ചുകുട്ടിയിൽ നിന്ന് ഇടവക വികാരി റവ.ഫാ.എബി കെ രാജു , റവ.ഫാ. നോബിൻ ഫിലിപ്പ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. ആലഞ്ചേരി പള്ളിപ്പെരുന്നാൾ സമാപനദിവസം എല്ലാവർഷവും നടത്തിവരുന്ന “സൗജന്യ ആട്” വിതരണം ഈ വർഷവും അർഹതപ്പെട്ട കരങ്ങളിലേക്കു നൽകപ്പെടുന്നു. ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്റ്റംബർ 13ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് നടത്തപ്പെടുന്നു കാരമൂട് സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 15 ന് നടത്തുന്നഅഖില മലങ്കര ഷട്ടിൽ ബാറ്റ്മിന്റൺ ടൂർണമെന്റ് ഒന്നാം സമ്മാനം – 10000/- ട്രോഫിരണ്ടാം സമ്മാനം -5000/- ട്രോഫിമൂന്നാം സമ്മാനം -3000/- ട്രോഫി രെജിസ്ട്രേഷൻ ഫീ…
കേന്ദ്ര ഭദ്രാസന വാർത്തകൾ
സർക്കാർ ചീഫ് വിപ്പ് ശ്രീ.അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ പിതാക്കൻമാരുടെ കബറിടങ്ങിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. സർക്കാർ ചീഫ് വിപ്പ് എന്ന നിലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പിതാവ് പി.ജെ ജോസഫിനെപ്പോലെ രാഷ്ട്രീയരംഗത്ത് ശോഭിക്കുവാനും അപു ജോൺ ജോസഫിന് കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു. മുളയിൽ തീർത്ത വിശുദ്ധ കന്യകമറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പരിശുദ്ധ കാതോലിക്കാ ബാവാ അദ്ദേഹത്തിന് സമ്മാനിച്ചു. നഗരസഭാ കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, കേരള കോൺഗ്രസ് നേതാവ് എ.കെ.ജോസഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു പള്ളികളിലും, കൺവെൻഷനുകളിലും സ്തോത്രകാഴ്ചയ്ക്ക് ഉപയോഗിക്കുന്ന സ്തോത്രകാഴ്ച ( കാണിക്ക) പാത്രം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ MOC പബ്ലിക്കേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.കൊറിയർ സൗകര്യം ആവശ്യമുള്ളവർതാഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്09188940424, 091889…
പള്ളികളിൽ എട്ടുനോമ്പ് സമാപനം
സെപ്റ്റംബർ 8 ചൊവ്വാഴ്ച. വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ. രാവിലെ 6.30 ന്പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും.ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ.പ്രദക്ഷിണം , വാഴ്‌വ് , നേർച്ച വിളമ്പ് , കൊടിയിറക്ക്. വിശുദ്ധ കുർബാന ലൈവ് ഉണ്ടായിരിക്കുന്നതാണ്. സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വി. മർത്തമറിയം തീർത്ഥാടന കേന്ദ്രം, കരുവാറ്റ അടൂർ എട്ട് നോമ്പ് പെരുന്നാളും കൺവൻഷനും 2026 സെപ്റ്റംബർ 7,8 തീയതികളിൽ ഹരിപ്പാട് ആരാഴിപ്പള്ളി വി.എട്ടുനോമ്പാചരണം വി.അഞ്ചിന്മേല്‍ കുര്‍ബ്ബാന|ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി വാർത്ത : നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്
നിര്യാതരായി
നിരണം ഭദ്രാസനത്തിലെ മീന്തലക്കര സെന്റ് സ്റ്റീഫൻസ് ഇടവക അംഗമായ പ്രിയപെട്ടജോയൽ (20) നിര്യാതനായി സംസ്ക്കാര ശുശ്രൂഷ ഇന്ന് 3 മണിക്ക് മീന്തലക്കര സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. പള്ളം: ഇടത്തും പടിക്കൽ കിഴക്കെപ്പറമ്പിൽ ബിനോ ജോസഫിൻ്റെ ഭാര്യ സൂസൻ ചെറിയാൻ (ഗീത-58) നിര്യാതയായി. മൃതദേഹം നാളെ (8/9/2026- ചൊവ്വാഴ്ച) രാവിലെ എട്ടു മണിക്ക് പള്ളം എം. സി റോഡിൽ കരിമ്പും കാല കടവിന് സമീപമുള്ള ഭവനത്തിൽ പൊതു ദർശനത്തിന് വെക്കും. ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.പരേത തിരുവല്ല തോപ്പിൽ കുടുംബാംഗം ആണ്. പുനലൂർ : ഇളമ്പൽ പനംകുറ്റി ജോ ഭവനിൽ ഒ ജോയ്ക്കുട്ടി (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ഒസിവൈഎം യുഎഇ സോണലിന്റെ ആഭിമുഖ്യത്തിൽ യുഎഇയിലെ വിവിധ ഇടവകകളിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ,ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും ഉത്സവമായി യുവജനപ്രസ്ഥാനം യുഎഇ സോണൽ യൂത്ത് ഫെസ്റ്റ്-സർഗ്ഗോത്സവം 2026 ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ 2026 സെപ്റ്റംബർ 13 ന് രാവിലെ 10:30 മുതൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ നടത്തപ്പെടും.മലങ്കര സഭയുടെ യുഎഇയിലെ യുവജനപ്രസ്ഥാന അംഗങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലകളുടെ നാടായ കേരളക്കരയുടെ കഥാപ്രസംഗം, പ്രസംഗം,പാട്ട്,കവിത,ഫാൻസി ഡ്രസ്സ്,മോണോആക്ട് ,സമൂഹഗാനം തുടങ്ങിയ പതിനഞ്ചിൽപ്പരം കലാമത്സരങ്ങളിൽ നൂറിൽപ്പരം കലാപ്രകടനങ്ങൾ അരങ്ങേറും. ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊച്ചി ഭദ്രാസനം നടത്തിയ ക്രിക്കറ്റ് ടൂർലമെന്റിൽ ചലഞ്ചേഴ്സ് മുളന്തുരുത്തി ജേതാക്കളായി പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവക പള്ളിയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ‘സ്നേഹദൂത്’ ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ ഗാനശ്രുശ്രൂഷയും കൺവെൻഷനും മദ്ധ്യസ്ഥത പ്രാർത്ഥനയും നടത്തപ്പെട്ടു മാവേലിക്കര ഭദ്രാസന…
ഇടവക വാർത്തകൾ
ജ്യോതിസ് ആശ്രമം പെരുന്നാളിന് കൊടിയേറി അബു റോഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഹമ്മദാബാദ് ഭദ്രാസനത്തിലെ ജ്യോതിസ് ആശ്രമത്തിന്റെ 7-ാമത് പെരുന്നാളിനും അബു റോഡ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ 16-ാമത് പെരുന്നാളിനും ഇന്ന് കൊടിയേറി. രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30ന് വിശുദ്ധ കുർബാനയും നടന്നു. അസിസ്റ്റന്റ് വികാരി റവ. ഫാ. ഗീവർഗീസ് ജോർജ് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് രാവിലെ 10ന് വികാരി & മാനേജർ വന്ദ്യ ഫാ. ഫിലിപ്പോസ് റമ്പാൻ പെരുന്നാൾ കൊടിയേറ്റി. സെപ്റ്റംബർ 6 മുതൽ 12 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ബോംബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും. ജ്യോതിസ് ആശ്രമത്തിന്റെ സ്ഥാപക പിതാവും കുന്നംകുളം ഭദ്രാസനാധിപനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ…