ഓർമ്മപ്പെരുനാൾ

പുണ്യവാനായ കാട്ടുമങ്ങാട്ട് വലിയ ബാവായുടെ 223 മത് ശ്രാദ്ധപ്പെരുന്നാളിൻ്റെ പ്രധാന ദിനമായ ഇന്ന് തേവനാൽ താഴ്‌വരയിലെ മാർ ബഹനാൻ ദയറാ ചാപ്പലിൽ വെട്ടിക്കൽ സെൻ്റ് തോമസ് ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് വിശുദ്ധ കുർബാന അർപ്പിച്ചു. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്തായുടെയും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും സംയുക്ത ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി പ്രത്യേക ധൂപ പ്രാർത്ഥനയും അനുസ്മരണ ശുശ്രൂഷയും നടത്തപ്പെട്ടു. പരിശുദ്ധ പിതാക്കന്മാർ ഉപയോഗിച്ചിരുന്ന നീരുറവ ചുറ്റി തേവനാൽ പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണം ചാപ്പലിൽ സമാപിച്ചു. ഇടവക വികാരി ഫാ. ടി. പി കുര്യൻ തളിയച്ചിറ എന്നിവർ സഹകാർമ്മികനായി. ആശീർവാദം, നേർച്ച, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.

കൊഴുവല്ലൂർ സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ പള്ളിയിൽ പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 4 മത് ശ്രാദ്ധ പെരുന്നാൾ ജൂലൈ 13 ന്

St. Mary’s Orthodox Cathedral Hauz Khas new Delhi
4th Memorial Feast of
H. H. Baselios Marthoma Paulose ll

ഭാഗ്യ സ്മരണാസ്മരണർഹനായ പരി.പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ 4-ാം ഓർമ്മപെരുന്നാൾ പഴഞ്ഞി പള്ളിയിൽ സമുചിതമായി ആഘോഷിക്കുന്നു.

ജൂലൈ 13 ഞായറാഴ്ച രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രദക്ഷിണം നേർച്ച വിളമ്പൽ എന്നിവ ഉണ്ടായിരിക്കും.

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്താഡോക്സ്പള്ളി പെരുന്നാളിൽ ( മിഥുനം 29)നിന്ന് .

ദേവലോകത്തെ ദേവദൂതന്റെ സമീപത്തേക്ക് ഓർമ്മപെരുന്നാളിൽ പദയാത്രികരായ്….
തീർത്ഥാടക സംഘങ്ങൾ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ എത്തിചേർന്നു..

പരിശുദ്ധ ബസെലിയോസ് മാർത്തൊമ്മ പൗലോസ് ദ്വിതീയൻ ബാവായുടെ കബറിടം.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശ്ലൈ​ഹിക വാഴ്വ് നൽകുന്നു. അഭിവന്ദ്യരായ ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ.ഏബ്രഹാം മാർ സെറാഫിം, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സമീപം.

മലങ്കരയുടെ മഹിതാചാര്യൻ ,ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ശ്രാദ്ധപ്പെരുന്നാളിൽ കടന്ന് വന്ന തെക്കൻ മേഖല തീർത്ഥയാത്രയെ പുതുപ്പള്ളി പള്ളിയിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്വീകരിച്ചു.

അഞ്ചേകാലും കോപ്പും നൽകി.
കോലഞ്ചേരി പള്ളി സ്ഥാപിച്ച കോലഞ്ചേരി കുടുംബത്തിലെ തലമുതിർന്ന കാരണവർക്ക് കോലഞ്ചേരി പള്ളി പെരുന്നാൾ (മിഥുനം 29) ദിനത്തിൽ കാലങ്ങളായി നൽകിപ്പോരുന്ന അഞ്ചേകാലും കോപ്പും നൽകി ആദരിച്ചു.

https://www.youtube.com/live/NZYufGvOqmU?si=TPzZC-Ll4InXYQMt

മലങ്കര സഭ യുടെ തെക്കൻ ദേശത്തു നിന്ന്, പരിശുദ്ധ പൗലോസ് II പിതാവിന്റെ കബറിങ്കലേ ക്കുള്ള
തീർത്ഥയാത്ര
മാക്കാം കുന്ന് പള്ളിയിൽ നിന്നും ആരംഭിച്ചു, പുതുപ്പള്ളി വലിയ പള്ളി യിൽ എത്തിച്ചേർന്നു.കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ: യൂഹാനോൻ മാർ ദിയസ്‌കോറോസ് , മന്ത്രി വീണാ ജോർജ് , ഫാ: ലെസ്ലി ചെറിയാൻ എന്നിവർ പരിശുദ്ധ പിതാവിനെ അനുസ്‌മരിച്ചു സംസാരിച്ചു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാൾ ഭിലായ് സെന്റ് തോമസ് അരമന ചാപ്പലിൽ അഭി. അലക്സിയോസ് മാർ യൗസെബിയൊസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ കബറിങ്കലേക്കുള്ള തീർത്ഥാടകർ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ നിന്ന് പദയാത്രയായി ദേവലോകത്തേക്ക്

മലങ്കര സഭ യുടെ തെക്കൻ ദേശത്തു നിന്ന്, പരിശുദ്ധ പൗലോസ് II പിതാവിന്റെ കബറിങ്കലേ ക്കുള്ള
തീർത്ഥയാത്ര
മാക്കാംകുന്ന് പള്ളിയിൽ നിന്നും ആരംഭിച്ചു, കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ എത്തിച്ചേർന്നു.

പരിശുദ്ധ ബസേലിയോസ് മാത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പദയാത്രയായി, ആർത്താറ്റ് കത്തീഡ്രലിൽ നിന്നുള്ള തീർത്ഥയാത്ര സംഘം മാർ ഏലിയാ കത്തീഡ്രലിൽ എത്തിച്ചേർന്നു.

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ കബറിങ്കലേക്ക് ഉള്ള
തീർത്ഥയാത്ര മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ
നിന്നും ഫാ ടൈറ്റസ് ജോർജ്‌ പ്രാർത്ഥിച്ച് ആരംഭിച്ചു.
ആദരണീയായ മന്ത്രി വീണാ ജോർജ്‌
ഫ്ലാഗോഫ് ചെയ്തു .

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ടോബിൻ തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts