കേന്ദ്ര ഭദ്രാസന വാർത്തകൾ

കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് നല്‍കിയ സ്വീകരണം

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി. പ്രസിഡണ്ട് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് നടന്ന യോഗത്തില്‍ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍, റവ. അനൂപ് സാം എന്നിവര്‍ അഭിവന്ദ്യ തിരുമേനിയിക്ക് ആശംസകള്‍ നേര്‍ന്നു. താഴ് ന്ന സമൂഹത്തിനു അത്യാവശമായ അഹാരം, വസ്ത്രം, പഠനം തുടങ്ങിയവയ്ക്ക് മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിക്കുവാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശംസിച്ചു. കെ. സി. ഇ. സി. വൈസ് പ്രസിഡണ്ട് ഏവര്‍ക്കും നന്ദിയും പറഞ്ഞു.

സ്നേഹ സംഗമം നടത്തി

മലബാർ ഭദ്രാസനത്തിലെ നിലമ്പൂർ മേഖലയിലെ വൈദികരും യുവതി യുവാക്കളും അഭിവന്ദ്യ പക്കോമിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ഒത്തു ചേർന്നു.

കേന്ദ്ര യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി മോചന യാത്രക്ക് മികച്ച സ്വീകരണം ഒരുക്കുന്നതിനു വേണ്ടി പ്രയത്നിച്ച യുവജനങ്ങളെ അഭിവന്ദ്യ തിരുമേനി പ്രശംസിച്ചു. സഭയുടെ യശസ്സ് പൊതു സമൂഹത്തിൽ ഉയർത്തുന്നതിന് ഇത് നിമിത്തമായെന്ന് യോഗം വിലയിരുത്തി.

Family $ Youth Conference Of NorthEast American Diocese – Day 1
The Festivities started With with traditional Family Youth Conference procession which started outside of the hotel. The different regions of the Diocese were separated as the clergy followed them into the building and eventually main hall. Upon arriving at the hall, the evening and compline prayers were done. The inauguration of FYC 2025 took place in which our Metropolitan, Zachariah Mar Nicholovos, gave the presidential address. This was followed by speeches from clergy and FYC committee members, including Rev. Dr. Ninan V George, who expounded on the theme of “Pilgrimage”. The inauguration ended with the lighting of the lamp, marking the beginning of the conference. Following this, participants engaged in various events, including a mixer for FOCUS and a hangout for our MGOCSM. This ended day 1 of FYC 2025.

His Holiness Moran Mar Baselios Marthoma Mathews III, Catholicos of the East & Malankara Metropolitan, has written to His Holiness Karekin II, Catholicos of All Armenians, expressing deep concern and prayerful solidarity amid the ongoing political strife in Armenia.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ
സൗത്ത് വെസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന
ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് – അറ്റ്‌ലാന്റയില്‍

അറ്റ്‌ലാന്റാ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 16 മുതല്‍ 19 വരെ അറ്റ്‌ലാന്റാ ഹൈയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ചാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ‘ശൈനോ വ് ഹുല്‍മോനോ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം 2 കോരി. 5: 18-19 വാക്യങ്ങള്‍ ആസ്പദമാക്കിയുള്ളതാണ് (Reconciliation and Healing). ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികനായി എത്തുന്നത് പ്രമുഖ വാഗ്മിയും ചിന്തകനുമായ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ ആയിരിക്കുന്ന അഭി. സഖറിയാസ് മാര്‍ സേവേറിയോസ് തിരുമനസ്സുകൊണ്ടാണ്. കോണ്‍ഫറന്‍സില്‍ വൈദീകര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സമ്മേളനങ്ങളും ക്രമീകരിച്ചിരിക്കുന്നു. ഈ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്കുവാനായി ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനിയോടൊപ്പം റവ. ഡോ. ഫാ. തിമോത്തി തോമസ്, റവ. ഫാ. മാറ്റ്. അലക്‌സാണ്ടര്‍, ശ്രീമതി സീനാ മാത്യു എന്നീ പ്രഗത്ഭ വ്യക്തികള്‍ നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 500 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി കോണ്‍ഫറന്‍സ്. 16-ാം തീയതി വര്‍ണ്ണ ശബളമായ റാലിയോടെ ആരംഭിയ്ക്കുന്ന സമ്മേളനത്തില്‍ മറ്റ് സഭാ നേതാക്കളും ആശംസകൾ അർപ്പിക്കും, ഭദ്രാസന ഗായകസംഘം സമ്മേളനങ്ങളിൽ ഗാനങ്ങൾ ആലപിക്കും ,’ഉല്ലാസവഞ്ചി’ എന്ന പേരില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളായി കലാസന്ധ്യയും അരങ്ങേറും. സമാപനദിവസമായ 19-ാം തീയതി ശനിയാഴ്ച വി. കുര്‍ബ്ബാനയും പിന്നാലെ സമാപന സമ്മേളനവും നടത്തപ്പെടും. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ക്രമീകരിച്ച ഭാഗ്യകൂപ്പണുകളുടെ നറുക്കെടുപ്പും, കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധികരിയ്ക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും ഈ സമ്മേളനത്തില്‍വച്ച് നടത്തപ്പെടും. സ്‌നേഹവിരുന്നോടെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് അറ്റ്‌ലാന്റാ 2025 ന് തിരശ്ശീല വീഴും.
സമ്മേളനത്തിന്റെ വിജയത്തിനായി സൗത്ത് വെസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ പ്രധാന മേല്‍നോട്ടത്തില്‍ റവ. ഫാ. ജോര്‍ജ്ജ് ഡാനിയേല്‍ (ബെന്നി അച്ചന്‍) ഡയറക്ടറായും ഭദ്രാസന കൗണ്‍സില്‍ അംഗം പ്രസാദ് ജോണ്‍ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസനം
കോട്ടയം മെത്രാസന
ശതോത്തര സുവർണ്ണ ജൂബിലി,
ദർശന ദീപ്തി ഐക്യൂമെനിക്കൽ സമ്മേളനം
ജൂലൈ 20 ഞായർ

റവന്യൂ മന്ത്രി കെ രാജൻ സുൽത്താൻ ബത്തേരി നിർമലഗിരി അരമന സന്ദർശിച്ചു. സുൽത്താൻ ബത്തേരി മെത്രാസന ഇടയൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത മന്ത്രിയെ സ്വീകരിച്ചു. 04 July 2025

വാർത്ത : ഡിജു ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്

Related posts