പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയി നിയമിതനായ സജി പട്ടരുമഠം . ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവക അംഗമാണ്

ഡോ.അപ്രേം പി.ജോയ്ക്ക്
പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്
ജർമൻ സർക്കാർ നൽകുന്ന രാജ്യാന്തര പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായ ഒഎഫ്ജി വാൾട്ടർ ബഞ്ചമിൻ ഫെലോഷിപ്പിന് കൊട്ടാരക്കര പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗമായ ഡോ.അപ്രേം.പി. ജോയി അർഹനായി.
ഭൗതിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ കാവ്ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്സിൽ ക്വാ ണ്ടം ഫിസിക്സിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്.

ജോർജിയൻ അവർഡ് ഫോർ എക്സലൻസ് 2026 ശ്രീ ജോർജ് ജേക്കബ് മുത്തൂറ്റിന് നൽകുന്നു.
മൈലപ്ര വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നൽകി വരാറുള്ള ജോർജിയൻ അവർഡ് ഫോർ എക്സലൻസ് 2026 – പ്രശസ്ത വ്യവസായി ശ്രീ ജോർജ് ജേക്കബ് മുത്തൂറ്റ് ഏറ്റുവാങ്ങുന്നു.
വ്യവസായ രംഗത്തെ മികവും സഭയുടെ വളർച്ചക്ക് നൽകുന്ന മേഖലകളിലെ വിവിധ സംഭാവനകളും പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നത്.
മെയ് മൂന്നിന് വി.കുർബ്ബാനക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ആണ് ഈ അവാർഡ് സമ്മാനിക്കുന്നത്.
തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ: ഏബ്രഹാം മാർ സെറാഫിം തിരുമേനി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആശംസ അറിയിച്ചു സംസാരിക്കും.

മൈലപ്ര മാർ കുരിയക്കോസ് ദയറ സുപ്പീരിയർ നഥാനിയേൽ റമ്പാൻ. സപ്തതി നിറവിൽ

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ ഷൈനി ഉമ്മൻ, വർഷങ്ങളുടെ അക്ഷീണ പരിശ്രമത്തിലൂടെയും നിതാന്ത നിഷ്ഠയിലൂടെയും “ബാല്യകാല ആഘാതത്തെ അതിജീവിക്കുന്നതിലും മാനസിക ക്ഷേമം ഉദ്ധരിക്കുന്നതിലും കോഗ്നിറ്റീവ് റീഫ്രെയിമിംഗിന്റെയും പ്രകടന തന്ത്രങ്ങളുടെയും പങ്ക്” എന്ന മൗലിക ഗവേഷണ പ്രബന്ധം സമർപ്പിച്ച്, മാനിഫെസ്റ്റേഷനിലും ചൈൽഡ്ഹുഡ് ട്രോമയിലും മനഃശാസ്ത്ര ശാഖയിൽ ഡോക്ടർ ഓഫ് ഫിലോസഫി – PhD ബിരുദം കരസ്ഥമാക്കി.

തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വടക്കൻ മേഖല കാര്യദർശി ആയി തിരഞ്ഞെടുക്കപ്പെട്ട എബി തോമസ്

കോട്ടയം മെത്രാസന വൈദീക മീറ്റിംഗിൽ പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് നവാഭിഷിക്തനായ വട്ടമല ദിവ്യ ശ്രീ. ഗീവർഗീസ് കോർ എപ്പിസ്കോപ്പായെ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ചപ്പോൾ.

കൊട്ടാരക്കരയ്ക്കും പടിഞ്ഞാറേത്തെരുവിനും സെന്റ് ജോർജ്ജ് ഓർത്തഡോൿസ് ഇടവകക്കും അഭിമാനമായി അപ്രേം പി. ജോയി.

Exemplar of Law and Service: Honoring Advocate Ashish Jacob Mathew
Hon’ble Advocate Mr. Ashish Jacob Mathew, Advocate-on-Record, Supreme Court of India, was honored by the Indian Council of Jurists and the All India Bar Association in recognition of his professional excellence, integrity, and dedicated service before courts across India. The honor acknowledges his distinguished advocacy, profound legal acumen, and steadfast commitment to justice and the rule of law in all spheres. He has also been conferred the Distinguished Membership of the International Council of Jurists, London, for a term of five years.
The felicitation ceremony was held on April 8th at the Speaker Hall, Annexe, Constitution Club of India, New Delhi. Dr. Adish C. Aggarwala, Chairman, had announced the program.
Son of Mr. Mammen Mathew, Delhi Diocesan Council Member, and Mrs. Asha Sunny Mathew, Dy. Director (C&AG), he is a dynamic supporter in the spiritual organizations of the Delhi Diocese. a member of St. Mary’s Orthodox Cathedral, Hauz Khas, New Delhi. He hails from Mallappally.
We express our sincere appreciation for his invaluable and unconditional service to society and the Church.
Residing at: Sophia Apartment, AK-4, Indirapuram, Ghaziabad.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, വഫ. ജേക്കബ് കല്ലിച്ചേത്ത്, ആകാശ് മാത്യു വർഗീസ്