സഭയുടെ നിര്‍ണായക കാലഘട്ടത്തില്‍ ചങ്കൂറ്റത്തോടെ സഭയെ നയിച്ച പിതാക്കന്മാരില്‍ മുമ്പനായിരുന്നു അഭി. യുയാകിം മാര്‍ ഈവാനിയോസ് പിതാവെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ ചരമ ശതാബ്ദി സമ്മേളനം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാംപയിന്‍ ആയ ഡ്രക്‌സിറ്റ് പ്രോഗ്രാമിന്റെ നവീകരിച്ച ലോഗോയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിച്ചു.
സഖറിയാ പെരുമ്പടവം തയ്യാറാക്കിയ കരോട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ് എന്ന ജീവചരിത്രഗ്രന്ഥം ചടങ്ങില്‍ പ്രകാശിപ്പിച്ചു.

പുസ്തകപ്രകാശനം നടത്തി.
യുവചരിത്രഗവേഷകനും, ഗ്രന്ഥകര്‍ത്താവുമായ സഖറിയാ പെരുമ്പടവം തയ്യാറാക്കിയ കരോട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ് എന്ന ജീവചരിത്രഗ്രന്ഥം പ്രകാശിപ്പിച്ചു. പരുമല പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുട ചരമശതാബാദിയോട് അനുബന്ധിച്ച് പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിലാണ് പ്രകാശനകര്‍മ്മം നടത്തപ്പട്ടത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ കണ്ടനാട് പള്ളി വികാരി വെരി. റവ. ഐസക് മട്ടുമ്മേൽ കോറെപ്പിസ്കോപ്പയ്ക്ക് നല്‍കിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. മാവേലിക്കര ഭദ്രാസനാധിപന്‍ എബ്രഹാം മാർ എപ്പിഫാനിയോസ്, കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ.എബ്രാഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ,
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഡോ. എം. കുര്യന്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ. തെന്നല ബാലകൃഷ്ണപിള്ളയുടെ വേർപാടിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിലെ ആദർശ ശുദ്ധിയുടെ പ്രതീകമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. നിർമ്മലനായ പൊതുപ്രവർത്തകനായിരിക്കുക എന്നത് തന്റെ പ്രവർത്തിയിലൂടെ സാധ്യമാക്കിയ നേതാവായിരുന്നു അദ്ദേഹം. ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായി വളരെ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. പരിശുദ്ധ സഭയുടെ പല പ്രതിസന്ധിഘട്ടങ്ങളിലും ശ്രീ.തെന്നല ബാലകൃഷ്ണപിള്ള നൽകിയ അകമഴിഞ്ഞ പിന്തുണയെ നന്ദിപൂർവ്വം സ്മരിക്കുന്നു. വേർപാടിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ.
- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

.ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് മൗണ്ട് ഹെർമോൻ അരമനയിൽ മലങ്കര സഭയുടെ മലബാർ മെത്രാസന ഇടയൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായും, ഭദ്രാസന സെക്രട്ടറി ഫാ.ബോബി, അരമന മാനേജർ ഫാ സിബി , ഫാ.പോൾ എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

ലഹരി വിപത്തിനെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഡ്രഗ്സിറ്റ് ( DRUXIT ) ലോഗോ പ്രകാശനം ചെയ്തു.
കോട്ടയം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഡ്രഗ്സിറ്റ് സമ്മിറ്റ് ( DRUXIT SUMMIT) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ് ജൂൺ 14 ശനിയാഴ്ച്ച സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. മഹാരാഷ്ട്ര ഗവർണർ സി. പി . രാധാകൃഷ്ണൻ മുഖ്യാഥിതിയാകും. മത,സാമുദായിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കോൺക്ലേവിന്റെ ഭാഗമാകും.
ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ലോഗോ പരുമല സെമിനാരിയിൽ വെച്ച് നടന്ന ചടങ്ങിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിലിന് നൽകി പ്രകാശനം ചെയ്തു. മെത്രാപ്പോലീത്താമാരായ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഹ്യൂമൻ എംപവർമെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫാ. പി.എ.ഫിലിപ്പ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

വിക്ടോറിയൻ സർക്കാർ പ്രതിനിധികൾ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി.
കോട്ടയം : ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള സർക്കാർ പ്രതിനിധി സംഘം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. വിക്ടോറിയൻ സർക്കാരിലെ സഹമന്ത്രി ഷീന വാട്ട്, ഗവൺമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസ് എന്നിവരാണ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചത്. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ എന്നിവർ ചേർന്ന് സർക്കാർ സംഘത്തെ സ്വീകരിച്ചു. ഓസ്ട്രേലിയ സന്ദർശനവേളയിൽ പാർലമെന്റിലേക്ക് സർക്കാർ സംഘം പരിശുദ്ധ കാതോലിക്കാബാവായെ ക്ഷണിച്ചു. കാലം ചെയ്ത പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിൽ പ്രാർത്ഥിച്ച ശേഷമാണ് പ്രതിനിധിസംഘം മടങ്ങിയത്.
വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്