മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം (Amoss) ശുശ്രൂഷ സംഘം വാർഷിക ധ്യാനം വടകര സെൻ്റ് ജോൺസ് ഓർത്തഡോക്സസുറിയാനി പള്ളിയിൽ നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത Dr തോമസ് മാർ അത്താനാസിയോസ് തിരുമേനി ഉത്ഘാടനം നടത്തി. Fr മാത്യൂസ് കാഞ്ഞിരംപാറ അധ്യക്ഷത വഹിച്ചു. Fr ജോസ് തോമസ്, Fr ഏലിയാസ് ജോൺ, ശ്രീ ബിജു വി പന്തപ്ലാവ്, ശ്രീ KY ബിജു എന്നിവർ പ്രസംഗിച്ചു.

ലോക പരിസ്ഥിതിദിനാഘോഷം.
മസ്കറ്റ്, ഗാല, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
2025 വർഷത്തെ ലോക പരിസ്ഥിതി ദിനം ആഘോഷം 06/05/2025 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയിൽ വച്ചു നടത്തപ്പെട്ടു. യുവജന പ്രസ്ഥാനം അംഗം തര്യൻ പ്രസാദ് സൃഷ്ടിയെ സ്നേഹിക്കുക: ക്രിസ്തീയ വിശ്വാസത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയും തുടർന്ന് യുവജന പ്രസ്ഥാനം ക്വിസ് മത്സരം നടത്തുകയും പ്രസ്ഥാനം അംഗം ലിജോ എം ജോർജ് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകുകയും ചെയ്തു. വിജയികൾ ആയവർക്ക് പ്രസ്ഥാനം പ്രസിഡന്റും ഇടവക വികാരിയുമായ ഫാ ബിജോയ് അലക്സാണ്ടർ indoor plant സമ്മാനിച്ചു.

പഴയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപെട്ടു.
കുവെറ്റ്, സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 06 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയോട് അനുബന്ധിച്ച് നടത്തപെട്ടു.
ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. പരിസ്ഥിതിദിന സന്ദേശം നൽകുകയും, ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ കൺവീനർ മനു ബേബിയും യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ ട്രഷറും കോ കൺവീനറുമായ റോഷൻ സാം മാത്യുവും ചേർന്ന് വൃക്ഷത്തൈ ഇടവക ആക്റ്റിംഗ് ട്രസ്റ്റീ വിനോദ് വർഗീസ്, ഇടവക സെക്രട്ടറി ബാബു കോശി എന്നിവർക്ക് കയ്മാറി ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
റവ.ഫാ ബിബിൻ ബിജോയി സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും പഴയപള്ളി യുവജനപ്രസ്ഥാനം ആക്ടിങ് സെക്രട്ടറി റോണി ജോൺ പരിസ്ഥിതിദിന പ്രതിജ്ഞ വാചകം ഏവർക്കും ചൊല്ലികൊടുക്കയും ചെയ്തു.
മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗീസ്, പഴയപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലീജോ ജോൺ കോശി, ആക്ടിങ് ട്രഷറർ റോബിൻ ഡാനിയേൽ മാത്യു, ഇടവക മാനേജിങ് കമ്മറ്റി കോർഡിനേറ്ററും യുവജനപ്രസ്ഥാനം വെൽഫെയർ കോർഡിനേറ്ററുമായ ജിതിൻ എം ജോർജ്, യുവജനപ്രസ്ഥാനം സോണൽ റെപ്രസന്റേറ്റീവ് ജിഞ്ചു ജേക്കബ്, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ, പഴയപള്ളി യുവജനപ്രസ്ഥാനം കമ്മറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ എന്നിവർ സന്നഹിതരായിരുന്നു.

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രം
പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച്
‘ വര’
ചിത്രരചന മത്സരം നടത്തപ്പെടുന്നു.
വിഷയം: ‘സംരക്ഷിക്കാം പ്രകൃതിയെ’
നിർദ്ദേശങ്ങൾ 👇
• നിങ്ങളുടെ രചനകൾ പ്രസ്ഥാന അംഗങ്ങളുടെ കൈവശമോ, താഴെ നൽകിയിരിക്കുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ഡോക്കുമെന്റായോ, ocymwestksd10@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഞങ്ങൾക്ക് അയച്ചു തരാവുന്നതാണ്.
- രചനകൾ അയച്ചു തരേണ്ട അവസാന തീയതി 2025 ജൂൺ 11 ബുധനാഴ്ച കൂടുതൽ വിവരങ്ങൾക്ക് 📞
+91 7510 979981
+91 9847 874677

ഓർത്തഡോക്സ് സഭ നിരണം ഭാദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.സുന്നഹദോസ് സെക്രട്ടറിയും പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റുമായ അഭി. ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യ്തു. പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് ഫാ ഷിബിൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ , മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ ഗീവർഗീസ് മാത്യു, പരുമല ആശുപത്രി സി.ഇ. ഒ. ഫാ എം സി പൗലോസ്, മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിഎന്നിവർ പ്രസംഗിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീറായിക്കോട് സെൻ്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ ഇടവക വികാരി ഫാ. വർഗ്ഗീസ് എബ്രഹാം നിർവഹിച്ചു

O S S A പാമ്പാടി ഡിസ്ട്രിക്റ്റ് പെന്തക്കോസ്തി സൗമോസംഗമം ജൂൺ 7 ശനിയാഴ്ച

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാന കേന്ദ്ര പ്രതിനിധികളുടെ യോഗം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അധ്യക്ഷതയിൽ ദേവലോകം അരമനയിൽ നടത്തപ്പെട്ടു.

റവ. ഫാ. സിബി മാത്യൂവിനു സ്വീകരണം നൽകി
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2025-നു നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, കണ്ടനാട് ഭദ്രാസനത്തിലെ വൈദീകനും, മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ വികാരിയും, ധ്വനി സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപക ഡയറക്ടറും, ശ്രുതി സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ ഭദ്രാസന തലത്തിലുള്ള ചുമതലക്കാരനുമായ ഫാ. സിബി മാത്യൂ വർഗ്ഗീസിനു കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈറ്റ് മഹാ ഇടവക സഹവികാരി ഫാ. മാത്യൂ വർഗീസ്, ഭദ്രാസന കൗൺസിലംഗവും, ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്ക്കൂൾ സെക്രട്ടറി സജി ഷാജി, സൺഡേസ്ക്കൂൾ ട്രഷറാർ ഷെറി ജേക്കബ് കുര്യൻ, ഓ.വി.ബി.എസ്. സൂപ്രണ്ട് ഷീജാ മറിയം തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ്, ഭരണസമിതിയംഗങ്ങൾ എന്നിവർ സന്നിതരായിരുന്നു. 2025 ജൂൺ 5 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകൾ 13-നു അവസാനിക്കും.

കൂർത്തമല സെന്റ് മേരീസ് ഇടവകയിലെ കോയിപ്രം സെന്റ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യാനവർഷത്തിൽ ഇടവകയിലെ അർഹരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു
സഭയുടെ വലിയ മെത്രോപ്പോലിത്തായും ഇടവകാംഗവുമായ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രോപ്പോലിത്താ, ഇടവക വികാരി ഫാ വൈ തോമസ് നും പ്രസ്ഥാനാംഗങ്ങൾക്കും പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്യ്തു

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ, പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്ത്വത്തിൽ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ, കുടശ്ശനാട്. എൻ എസ് എസ് ഹൈ സ്കൂൾ, കുടശ്ശനാട് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ വൃക്ഷതൈകൾ നൽകുകയും , പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും വേണ്ടി ബോധവൽകരിക്കുകയും തുടർന്ന് വിഷരഹിത പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു…

ലോകപരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി നല്ലില സെന്റ് ഗബ്രിയേൽ യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിസ്ഥിതി ദിനാചരണം.
വൃക്ഷത്തൈ വിതരണം, പരിസ്ഥി ദിന സന്ദേശം , പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ നടന്നു.
സ്‌കൂൾ പ്രധാന അധ്യാപകരും, വിദ്യാർത്ഥികളും വൃക്ഷത്തൈകൾ ഏറ്റു വാങ്ങി.ഇടവക വികാരി ഫാ ക്രിസ്റ്റി ജോസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.

ചന്ദനപ്പള്ളി വലിയ പളളി ജോർജ്ജിയൻ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ജൂൺ മാസം ഒന്നാം തീയതി വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ ഷാജി മാത്യു യൂണിറ്റ് സെക്രട്ടറിക്ക് നൽകി ഉദ്ഘാടനം ചെയ്യ്തു.

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വൃക്ഷത്തൈകൾ വിതരണം ചെയ്തു
കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം, ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് “പ്രകൃതിയോട് വികൃതി വേണ്ട”, ‘നടാം നമുക്ക് ഒരു മരം’എന്ന ആശയം ഉൾക്കൊണ്ട് കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ കുരുന്നുകൾക്ക് ‘300’ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജൂൺ 5 വ്യാഴാഴ്ച രാവിലെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബേസിൽ ജോർജ് സ്കൂൾ മാനേജർ വെരി. റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പയ്ക്ക് വൃക്ഷത്തൈ നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. യുവജനപ്രസ്ഥാനം പിറവം മേഖല വൈസ് പ്രസിഡണ്ട് ഫാ. റോബിൻ ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ബിനു ജോഷി, യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി എൽദോസ് ജോർജ്, സ്കൂൾ HM ലൈസി ജോസ്, PTA പ്രൈസ്ഡന്റ് ഷാജൻ, ഹെയ്ൻ ജോസഫ് പീറ്റർ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി..

കുവെറ്റ്, സെന്റ് ബേസിൽ ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 06 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയോട് അനുബന്ധിച്ച് നടത്തപെട്ടു.
ഇടവക വികാരി റവ. ഫാ. അജു. കെ. വർഗീസിന്റ അദ്ധ്യഷതയിൽ കൂടിയ മീറ്റിംങ്ങിൽ വിനോദ് വർഗീസ് ഏവരെയും സ്വാഗതം ചെയ്യുകയും, അധ്യക്ഷ പ്രസംഗത്തെ തുടർന്ന്, ഫാ ക്രിസ് സെബി പരിസ്ഥിതിദിന സന്ദേശം നൽകുകയും, “പ്രകൃതിക്കൊരു കാവ്യ ഗീതം” എന്ന പേരിൽ പ്രശംസാർഹതമായ ഒരു കാവ്യ സമർപ്പണം ജിജി ജോർജ് ആലപിക്കുകയും ചെയ്തു.
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ഫാ. ക്രിസ് സെബി ഇടവക ട്രസ്റ്റി ബിനീഷ് കുര്യനു കൈ മാറി ഉദ്ഘാടനം ചെയ്തു.യുവജന പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി പ്രമോദ് അലക്സാണ്ടർ എല്ലാവർക്കും നന്ദി രേഖപെടുത്തി.
ഇടവക സെക്രട്ടറി അനീഷ് മത്തായി, സെന്റ് ബേസിൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് മാത്യു വർഗീസ്,ട്രഷറർ ബൈജു പാപ്പച്ചൻ ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ, സെന്റ് ബേസിൽ യുവജനപ്രസ്ഥാനം കമ്മറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പ്രസ്തുത പരിപാടിയോട് അനുബന്ധിച്ച് ആവേശകരമായ ഇൻഡോർ പ്ലാന്റ് വിതരണം നടത്തപെട്ടു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സ്ലീബാദാസ സമൂഹം പുതുതായി നിർമ്മിച്ചു നൽകുന്ന 3 ഭവനങ്ങളുടെ കൂദാശ 2025 ജൂൺ 10 ചൊവ്വാഴ്ച

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവഴിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അവരെ ബോധ്യമാക്കുകയും, വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധം ഉണർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ചർച്ചിൽ OVBS ന് തുടക്കമായി
സെന്റ് സ്റ്റീഫൻസ് ഇടവകയുടെ OVBS 2025 യുടെ ഔദ്യോഗികമായ ഉദ്ഘാടനം വിശുദ്ധ കുർബാനന്തരം നിർവഹിക്കപ്പെട്ടു. സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജിനേഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. OVBS 2025 ന്റെ ഡയറക്ടറായി നാട്ടിൽ നിന്നും കടന്നുവന്ന ഡീക്കൻ ജയ്സൻ ജോയിസിനെ പൂച്ചെണ്ടു നൽകി OVBS കൺവീനർ വിൻസി ജോൺ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ജിനേഷ് ഫിലിപ്പ് OVBS പ്രസിഡന്റ്, ഡയറക്ടർ എന്നിവർക്കുള്ള ബാഡ്ജുകൾ കൈമാറി. ഈ വർഷം ഇടവക OVBS നായി ഇറക്കിയ song book പ്രകാശനം നിർവഹിച്ചു. ഇന്റർ മീഡിയ സീനിയർ വിഭാഗങ്ങൾക്കുള്ള activity oriented class manual. സിലബസ് തയാറാക്കിയ teachers മറീൻ ജേക്കബ് കൊച്ചമ്മ, സുബി ജോർജ്ജ്, അശ്വതി വിപിൻ, ബിൻസി ജിസ്, സിന്ധു ജോസഫ് കോർഡിനേറ്റർ മിനു വർഗീസ് എന്നിവർ ചേർന്ന് അച്ചനു കൈമാറി പ്രകാശനം ചെയ്തു. മലങ്കര സഭയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സിലബസ് ഭാഗമാകുന്നത് എന്നും വികാരി യോഗത്തെ അറിയിച്ചു. പ്രസ്തുത ചടങ്ങിൽ ഡീക്കൻ സന്തോഷ് മാത്യു, ഇടവകയുടെ ട്രസ്റ്റി ഡീന സന്തോഷ്, സെക്രട്ടറി സുനീഷ് മാത്യു, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനേഷ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ബിൻസി ജിൻസ്, സൺഡേ സ്കൂൾ സെക്രട്ടറി ലൗലി അനിൽ, OVBS സൂപ്രണ്ടന്റ് സോജി വർഗീസ്, കൺവീനർ വിൻസി ജോൺ, ഗെയിംസ് കോഡിനേറ്റർ & ടീച്ചർ അലക്സ് പോളച്ചിറക്കൽ ഹെഡ് ബോയ് വിമൽ, ഹെഡ് ഗേൾ കുമാരി ടിനു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ആലുവ ത്രിക്കുന്നത്ത് സെമിനാരി M.G.O.C.S.M പ്രവർത്തകർ റവ.ഫാ. ബിനോയ്, നേതൃത്വത്തിൽ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു. സന്ദർശകരെ വികാരി റവ.ഫാ വി.എം സാമുവൽ, സഹവികാരി റവ.ഫാ. ജോസഫ് ജോർജ്, ട്രസ്റ്റി പി.വി. ഷാജു, സെക്രട്ടറി ബിനു സി.കെ എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി സ്വീകരിച്ച് ലഘുഭക്ഷണം നൽകി.

സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് കുറിച്ചുമുട്ടം,
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് കുറിച്ചുമുട്ടം, പ്രവർത്തനോദ്ഘാടനം, ലോക പരിസ്ഥിതി ദിനാചരണ ലക്കി കൂപ്പൺ സമ്മാനം വിതരണം

In observance of World Environment Day, a tree-planting initiative was held at St. Thomas Ashram, Bhilai, under the leadership of Very Rev. Thomas Ramban.

കുഴിമറ്റം സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം സെന്റ് ജോർജ് എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി 90 Seed Balls സഹവികാരി ഫാ. ജോൺ ഏബ്രഹാമിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്, ബിജു മെഴുവേലി