പരുമല പെരുനാൾ വാർത്തകൾ

പരുമല: സഹപാഠികളോടു മത്സരിക്കാതെ നമ്മോടു തന്നെ മത്സരിച്ച് ലക്ഷ്യത്തിലെത്തുന്നതാണ് വിദ്യാഭ്യാസമെന്ന് കാലടി സംസ്‌കൃത സർവകലാശാല പ്രോ– വൈസ് ചാൻസലർ പ്രഫ. കെ.എസ്.രവികുമാർ .
പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന എംജിഒസിഎസ്എം സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുനഷ്യന്റെ തലച്ചേറിനെ അളക്കുവാൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഉള്ള കഴിവിന്റെ ചെറിയെ‍ാരു തോതു പോലും പ്രയോജനപ്പെടുത്തുവാൻ പലർക്കും കഴിയുന്നുമില്ല. നിശ്ച ദാർഡ്യവും പരിശ്രമവും ഉണ്ടെങ്കിൽ എതു വെല്ലുവിളിയേയും അതിജീവിക്കാൻ കഴിയുമെന്നും രവികുമാർ പറഞ്ഞു.
ചെറുപ്പത്തിൽ കുടുംബങ്ങളിൽ നിന്നു ലഭിക്കുന്ന അത്മീയ അന്തരീക്ഷണാണ് സമൂഹത്തിൽ നന്മയും മൂല്യവും നിലനിൽക്കുന്നതിന് സഹായിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കാതോലിക്കാ ബാവാ പറഞ്ഞു.
ഡോ. യൂഹാനോൻ മാർ‌ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ എംജിഒസിഎസ്എം ജനറൽ സെക്രട്ടറി ഫാ. ജീസൻ പി. വിത്സൺ, സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. ഐസക് പാമ്പാടി, ഡോ. വർഗീസ് പേരയിൽ, സ്റ്റുഡൻസ് വൈസ് പ്രസിഡന്റ് സിംജോ സാമുവൽ സഖറിയ, ഡോ.സിജി റേച്ചൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
മെറിറ്റ് അവാർഡുകളും കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സമ്മാനിച്ചു.
രാവിലെ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ശ്ലൈഹിക വാഴ്‍വും ശ്രാദ്ധ സദ്യയും നടന്നു.
‌സാമാപന റാസയ്ക്ക് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കെ‍ാടിയിറക്കി.
ഇന്നലെ പുലർച്ചെ മുതൽ എത്തിയ തീർഥാടകർ പെരുന്നാൾ സമാപിച്ച ശേഷമാണ് മടങ്ങിയത്.

Image may contain: 9 people, people standing and beard
പരുമല: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഴിപ്പുരയില്‍ നടന്നുവന്ന 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ഥന സമാപിച്ചു.
പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് സന്ദേശം നല്‍കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി.വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി.തോമസ്, ഫാ.എം. വര്‍ഗീസ് തോമസ്, മത്തായി ടി. വര്‍ഗീസ്, സോഹില്‍ വി. സൈമണ്‍, എല്‍ജോ സി. ചുമ്മാര്‍, മനു തമ്പാന്‍, ഡോ.നിതിന്‍ കുര്യാക്കോസ്, അജീഷ് ചീരന്‍, കെവിന്‍ റെജി ടോം എന്നിവര്‍ പ്രസംഗിച്ചു.
Image may contain: 5 people, people standing and people sitting
പരുമല: നന്മയിലൂടെ മാത്രം മനുഷ്യനെ കാണുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഡോ.ജോസഫ് മാർ ദിവന്നാസിയോസ്.
അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപവാസ ധ്യാനവും മധ്യയസ്ഥപ്രാർഥനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീവർഗീസ് മാർ കൂറിലോസ് ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോൺ കെ. വർഗ്ഗീസ് കൂടാരത്തിൽ, സനാജി ജോർജ്എന്നിവർ പ്രസംഗിച്ചു.
Image may contain: 4 people, people standing
പരുമല: ക്രിസ്തുവിനെ ഉൾക്കൊണ്ട പരിശുദ്ധനായ പരുമല തിരുമേനി നമുക്ക് മാതൃകയായി തീരണമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. പരുമല തീർഥാടക വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സഖറിയാ മാർ അന്തോണിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ് സ്, ഫാ.ഡോ.എം.ഒ.ജോൺ, ഫാ.എം.സി.കുര്യാക്കോസ് ഫാ.ജോൺ മാത്യു, ബിജു ഉമ്മൻ, ഫാ.എം.സി.പൗലോസ്, ഡോ.എം.കുര്യൻ തോമസ്, സൈമൺ കെ. വർഗീസ്, ജി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Image may contain: 10 people, including BinuJohn Thattayil, crowd
ഒരാഴ്ച നീണ്ടുനിന്ന തീര്‍ത്ഥാടനകാലത്തിന് പരിസമാപ്തി കുറിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയിറങ്ങി.
രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്കാ ബാവയും മെത്രാപ്പോലിത്തമാരും വിശ്വാസികള്‍ക്ക് വാഴ്‌വ് നല്‍കി.ഉച്ചതിരിഞ്ഞ് 2ന് നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ പൊന്‍വെള്ളിക്കുരിശുകളും മുത്തുക്കുടകളും ഏന്തി പരിശുദ്ധനോടുള്ള അപേക്ഷാഗാനങ്ങള്‍ ആലപിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സമാപന ആശീര്‍വാദം നല്‍കി. മൂന്ന് കൊടിമരങ്ങളില്‍ നിന്നും പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാര്‍ പരുമല സെമിനാരി കൗണ്‍സിലംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൊടികള്‍ ഇറക്കി.

Related posts