പള്ളികളിൽ പെരുനാൾ

തെന്മല: നെടുമ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 30 മുതൽ മെയ് ഒന്നു വരെ. ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. സുബിൻ വർഗീസ് കൊടിയേറ്റി. 30ന് വൈകിട്ട് 6 :45 ന് നെടുമ്പാറ മൗണ്ട് കാർമൽ റോമൻ കത്തോലിക്ക ചർച്ച് വികാരി ഫാ. എയ്ഞ്ചൽ തകിടിയിൽ പെരുന്നാൾ സന്ദേശം നൽകും.7 ന് റാസ 8 ന് ആശിർവാദം.മെയ്‌ 1 ന് രാവിലെ 8:30 ന് വി. കുർബാന പത്തനാപുരം മൗണ്ട് താബോർ ദയറ റവ. ഹബീബ് ജോസഫ് റമ്പാന്റെ കാർമികത്വത്തിൽ തുടർന്ന് പെരുന്നാൾ സന്ദേശം ആശിർവാദം നേർച്ച വിളമ്പ് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സുബിൻ വർഗീസ് സെക്രട്ടറി ഫിലിപ്പ് കെ. എം, ട്രസ്റ്റി ബാബു ജോസഫ് എന്നിവർ അറിയിച്ചു ചുങ്കത്തറ സെന്റ്…