പള്ളികളിൽ പെരുനാൾ

തെന്മല: നെടുമ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 30 മുതൽ മെയ് ഒന്നു വരെ. ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. സുബിൻ വർഗീസ് കൊടിയേറ്റി. 30ന് വൈകിട്ട് 6 :45 ന് നെടുമ്പാറ മൗണ്ട് കാർമൽ റോമൻ കത്തോലിക്ക ചർച്ച് വികാരി ഫാ. എയ്ഞ്ചൽ തകിടിയിൽ പെരുന്നാൾ സന്ദേശം നൽകും.7 ന് റാസ 8 ന് ആശിർവാദം.
മെയ്‌ 1 ന് രാവിലെ 8:30 ന് വി. കുർബാന പത്തനാപുരം മൗണ്ട് താബോർ ദയറ റവ. ഹബീബ് ജോസഫ് റമ്പാന്റെ കാർമികത്വത്തിൽ തുടർന്ന് പെരുന്നാൾ സന്ദേശം ആശിർവാദം നേർച്ച വിളമ്പ് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സുബിൻ വർഗീസ് സെക്രട്ടറി ഫിലിപ്പ് കെ. എം, ട്രസ്റ്റി ബാബു ജോസഫ് എന്നിവർ അറിയിച്ചു

ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളി പെരുന്നാൾ മെയ് 5, 6 തീയതികളിൽ

മുഖ്യകാർമികത്വം അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത
[മലബാർ ഭദ്രാസന മെത്രാപ്പോലീത്ത

ഉള്ളന്നൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ചെറിയ പള്ളിയുടെ 63-ആം വലിയ പെരുന്നാൾ.

ആനപ്രാമ്പൽ സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ പെരുന്നാൾ കൊടിയേറ്റ് : വി. ഗീവർഗ്ഗീസ്സ് സഹദായുടെ ഓർമ്മ പെരുന്നാൾ 2024 ഏപ്രിൽ 28 മുതൽ മെയ് 02 വരെ.

ഉള്ളന്നൂർ ചെറിയപള്ളിയുടെ വലിയ പെരുന്നാളിന് നാളെ കൊടിയേറും.

മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ് ജോർജ് ഇടവകയുടെയും ദേശത്തിന്റെയും പെരുന്നാളിനു നാളെ (ഏപ്രിൽ 28)വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജിജോ. കെ ജോയി കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു.

ന്യൂഡൽഹി,വിശുദ്ധ. ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ, ആയാനഗർ സെൻറ് ജോർജ്ജ് ചാപ്പലിൽ വിശുദ്ധ സഹദായുടെ ഓർമ്മ പെരുന്നാൾ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദമത്രിയോസ്‌ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു, നാളെ വൈകിട്ട്,സന്‌ധൃാ നമസ്കാരത്തിനു ശേഷം,വി. മൂന്ന് മേൽ കുർബാന, തുടർന്ന്, ഭക്തി നിർഭരമായ റാസയും, സ്നേഹവിരുന്നും നടത്തപ്പെടുന്നു,

Mayoor Vihar St. John’s Church

ആല സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 28 മുതൽ മെയ് 4 വരെ നടത്തപെടുന്നു.

പെരുന്നാൾ ദിനമായ മെയ്‌ 4ന് 7മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും…

മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ് ജോർജ്ജ് ഇടവകയുടെയും ദേശത്തിന്റെയും പെരുന്നാളിനു ഇന്ന് (ഏപ്രിൽ 28)വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജിജോ. കെ ജോയി കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു.

വാർത്ത : നിഷ ജോൺ, ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജോമോൻ ജോർജ്, ഫാ. ഫിലിപ്പ് മാത്യു, ടോബിൻ തോമസ്

Related posts