മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ ആത്മീയ സംഘടനകളുടെ വാർഷികം തുമ്പമൺ ഭദ്രാസന സൺഡേ സ്കൂൾ വൈസ് പ്രസിഡിൻ്റ് റവ. ഫാ. ജോൺ പീറ്റർ ഉദ്ഘാടനം ചെയ്തു. ഫാ. സി. കെ തോമസ് അധ്യക്ഷൻ ആയിരുന്നു.

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏറെ പുതുമകളോടെ OVBS 2025 – സമാപിച്ചു
“നടപ്പിൽ നിർമ്മലരായിരിപ്പിൻ” (സങ്കീർത്തനം 119:9) എന്ന ശക്തമായ ചിന്താവിഷയം നമ്മെ കൈപിടിച്ചുകൊണ്ട് മുന്നോട്ടു നയിച്ചു….
പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അവധിക്കാല ബൈബിൾ ക്ലാസ്സ് ഓ.വി.ബി.എസ് സമാപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവന്നിരുന്ന ക്ലാസിൽ. 400 ൽ പരം വരുന്ന വിദ്യാർത്ഥികളും 60 പരം അധ്യാപകരും വളണ്ടിയേഴ്സും ക്ലാസുകൾക്ക് നേതൃത്വം നൽകി. നടപ്പിൽ നിർമ്മലരായിരിപിൻ എന്ന ആപ്തവാക്യത്തെ ഉൾക്കൊണ്ടുകൊണ്ട് ഗാനങ്ങളും ദൈവവചനവും നിറഞ്ഞ ക്ലാസുകൾ നടത്തി. ശനിയാഴ്ച രാവിലെ 9 മണിയോടെ റാലിയും തുടർന്ന് സമാപനസമ്മേളനവും വൈകിട്ട് സമ്മാനദാനവും നടന്നു. ഇടവക വികാരി ഫാദർ ജോൺ ഐസക്, സഹവികാരി ഫാദർ ആന്റണി പൗലോസ്, ഒബിബിഎസ് സൂപ്രണ്ട് സീലിയ ജോൺസൺ കൺവീനർ സ്നേഹ ജോഷി, മറ്റു അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു . കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടന്നു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തിയ അഖില മലങ്കര പ്രാർത്ഥനയോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ചെങ്ങന്നൂർ ഭദ്രാസനത്തിലെ അംഗങ്ങള്‍ പങ്കെടുത്തു.

മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ,നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ Smash Against Drugs എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് 2025 മെയ് 24 നു നടത്തുന്ന വടക്കൻ മേഖല ബാഡ്മിൻറൺ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി മണ്ണൂക്കുന്ന് കത്തീഡ്രലിൽ വെച്ച് നിർവഹിച്ചു.


മാതിരംപള്ളി സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഒ.വി.ബി.എസ് യൂണിറ്റ് പ്രവർത്തകർ ശാലേം ഭവൻ സന്ദർശിച്ചു


ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച 12മത് സ്‌മൃതി കലാ കായികമേളയുടെ ഗ്രാന്റ് ഫിനാലെ ട്രിക്സ്മാനിയ 2.0 നയിക്കുന്ന മെന്റലിസ്റ്റ് ഫാസിൽ ബഷീറും ഗായകരായ ഭരത് സജികുമാറും ആഷ്‌മ മനോജിനേയും എയർപ്പോർട്ടിൽ സ്വീകരിച്ചു
വാർത്ത : സുനിൽ കെ. ബേബി, ബിജു മെഴുവേലി