ഭദ്രാസന വാർത്തകൾ

Mobile Grocery Supply Scheme
ഇടുക്കി ഭദ്രാസന ഇടവകകളിൽ അർഹരായവർക്ക് പ്രാർത്ഥന യോഗ പ്രസ്ഥാനത്തിന്റെ ശുപാർശ പ്രകാരം ആഘോഷ വേളകളിൽ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന മൊബൈൽ ഗ്രോസ്സറി വിതരണ പദ്ധതി മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവർക്ക് പണം പലിശയ്ക്ക് എടുക്കാതെയും പൊന്ന് പണയം വയ്ക്കാതെയും അന്നമുണ്ണാൻ ഭദ്രാസനം കൈത്താങ്ങാകും.

സീസൺ സമയങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്കുണ്ടാവുന്ന വിലവർദ്ധനവ് കൂലിപ്പണികാർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമ്പോൾ ഈ പദ്ധതി വലിയ അളവിൽ ആശ്വാസമായി മാറും.

ഭാഗ്യസ്മരണാർഹനായ പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്മരണയോടനുബന്ധിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്രാർത്ഥന യോഗ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണത്തിലാണ് ഇടുക്കി ഭദ്രാസനാധിപൻ പദ്ധതി അറിയിച്ചത്..രുപീകരണത്തിന് കാരണമായ ഹൃദയ സ്പർശിയായ ഒരു അനുഭവവും തിരുമേനി വിവരിച്ചു..

“ഭദ്രാസനത്തിലെ ഒരിടവകയിൽ മലമുകളിൽ താമസിക്കുന്ന ഒരു കുടുംബം…

ഒരു ഞായറാഴ്ച ആരാധനയിൽ സംബന്ധിക്കുന്നതിന് കിലോമീറ്ററുകൾ കാൽനടയായും ബസിലും ഓട്ടോറിക്ഷ യിലും യാത്ര ചെയ്തെത്തുന്നതിന് നാന്നൂറ്റി അൻപത് രൂപയോളം വേണം .

അതുപോലെ എത്രയോ കുടുംബങ്ങൾ… പകരം പള്ളി അവർക്ക് എന്ത് കൊടുക്കുന്നുണ്ട് “?

അതിനുത്തരമാണ് ഈ പദ്ധതി.

30-04-2025 ല്‍ ചേര്‍ന്ന കുന്നംകുളം മെത്രാസന കൈണ്‍സില്‍ യോഗം.

വാർത്ത : ഷൈനി തോമസ്

Related posts