പുനലൂർ :മിലിട്ടറി നഴ്സിംഗ് സർവ്വീസിൽ അഡീണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ലിസമ്മ പി. വി ചുമതലയേറ്റു. മിലിട്ടറി നഴ്സിംഗ് സർവ്വീസിലെ ഏറ്റവും ഉയർന്ന പദവയാണിത്.
പൂന, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ,ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ പ്രിൻസിപ്പൽ മേട്രൺ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്‌ഠ സേവനത്തിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമന്റേഷൻ കാർഡും മറ്റു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ചങ്ങാശ്ശേരി അസംപ്ഷൻ കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും നാലുകോടി പ്ലാന്തോപ്പിൽ കുടുംബാംഗമാണ്. 1986 ലാണ് മിലിട്ടറി സർവ്വീസിൽ ചേർന്നത്.ഭർത്താവ് :അഭിഭാഷകനും കേന്ദ്ര ഗവ നോട്ടറിയുമായ അഡ്വ. ബാബു ജോൺ. മക്കൾ :പ്രിൻസ് ജോൺ ബാബു, അഡ്വ. പ്രിയ മറിയ ബാബു. മരുമകൾ :ഡോ. റിതു റേയ്ച്ചൽ ജോർജ്ജ്. പുനലൂർ വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്

ICSE/ISC പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിനും A ഗ്രേഡ് (90+) കരസ്ഥമാക്കിയ വിരിപ്പുകണ്ടത്തിൽ ശ്രീ വി ജി റെജിയുടെയും മേരി റെജിയുടേം മകൾ അൻസാ ലിയ റെജി,വെണ്മണി സെൻ്റ്.മേരീസ് തീർത്ഥാടന ദേവാലായാംഗമാണ്.

𝐑𝐞𝐯. 𝐅𝐫. 𝐒𝐡𝐚𝐣𝐢 𝐏. 𝐉𝐨𝐬𝐡𝐮𝐚 𝐀𝐩𝐩𝐨𝐢𝐧𝐭𝐞𝐝 𝐚𝐬 𝐕𝐢𝐜𝐞 𝐏𝐫𝐞𝐬𝐢𝐝𝐞𝐧𝐭 𝐨𝐟 𝐁𝐚𝐬𝐤𝐢𝐲𝐚𝐦𝐨 𝐀𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧, 𝐃𝐢𝐨𝐜𝐞𝐬𝐞 𝐨𝐟 𝐂𝐚𝐥𝐜𝐮𝐭𝐭𝐚
Bhilai: H. G. Alexiojs Mar Eusebius Metropolitan appointed Rev. Fr. Shaji P. Joshua as the new Vice President of the Baskiyamo Association of the Diocese of Calcutta.

Bhilai: H. G. Alexios Mar Eusebius Metropolitan appointed Mrs. Ancy Varghese Kochamma as the new Secretary of the Baskiyamo Association of the Diocese of Calcutta. Kochamma currently serves as the Principal of MGM Public School, Bhilai
We congratulate and offers prayers for her fruitful service in this new responsibility.

ദേശീയ ഖേൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അണ്ടർ- 14 വിഭാഗത്തിൽ മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി ഇടവകാംഗം തോട്ടാനിൽ അലോണ എലിസബ സിജോ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

ചരിത്രമെഴുതി ഡോ. തോമസ് മാത്യു സർവ്വീസിൽ നിന്ന് വിരമിച്ചു.
ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഇരുന്ന് ഇന്നലെ സർവ്വീസിൽ നിന്ന് വിരമിക്കുന്നത് മലങ്കര സഭയുടെ കൂടെ അഭിമാനമായിട്ടാണ്.
കേരളത്തിൻ്റെ ആരോഗ്യ മേഖലയിൽ പ്രത്യേകമായി ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഡോ. തോമസ് മാത്യു വിരമിക്കുന്നത്.
1984 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. ബിരുദവും 1995ല്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ എം. ഡി. യും കരസ്ഥമാക്കി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ 27 വര്‍ഷം അധ്യാപകനായും 11 വര്‍ഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
കോവിഡ്, നിപ്പ, ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങി കേരളത്തിൽ അടുത്ത കാലത്ത് നടന്ന പകർച്ച വ്യാധി പ്രതിരോധങ്ങളിലെല്ലാം ശക്തമായ പ്രവർത്തനങ്ങളോടെ മുന്നിൽ നിന്ന് നയിച്ച പൊതുജനാരോഗ്യ വിദഗ്ദൻ കൂടിയാണ് ഡോ. തോമസ് മാത്യു.
മികവുറ്റ സംഘാടകനും നാടക- സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ് എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
തിരുവനന്തപുരം ഭദ്രാസന അംഗമാണ്.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി